Month: September 2023

  • NEWS

    ഏഷ്യാകപ്പ് : ഇന്ത്യക്ക് മുന്നിൽ തകർന്നടിഞ്ഞ് ശ്രീലങ്ക:13 ഓവറിൽ 40-8.

    കൊളംബോ: ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ തകർന്നടിഞ്ഞു.12 റണ്‍സെടുക്കുന്നതിനെ ആറ് വിക്കറ്റുകള്‍ നഷ്ടമായ ലങ്ക 13 ഓവറില്‍ 40-8 എന്ന നിലയിലാണ് ഇപ്പോൾ. മുഹമ്മസ് സിറാജ് അഞ്ച്‌വിക്കറ്റും ബുംറ ഒരു വിക്കറ്റും വീഴ്ത്തി. കുശാല്‍ പെരേര (0), പതും നിസ്സങ്ക (2), സദീര സമരവിക്രമ (0), ചരിത് അസലങ്ക (0), ധനഞ്ജയ ഡിസില്‍വ (4),ദസുന്‍ ഷനക(0) എന്നിവരെയാണ് ലങ്കയ്ക്ക് നഷ്ടമായത്. പിന്നീട് 33 ന് ഏഴ്, 40 ന് എട്ട് എന്നിങ്ങനെയും വിക്കറ്റുകള്‍ വീണു. 34 പന്തിന്‍ നിന്ന് 17 റണ്‍സെടുത്ത കുഷാല്‍ മെന്‍ഡിസും 21 പന്തില്‍ എട്ട് റണ്‍സെടുത്ത ദുനിത് വെല്ലലഗെ എന്നിവരാണ് പുറത്തായത്. യഥാക്രമം സിറാജിനും ഹാര്‍ദിക് പാണ്ഡ്യയ്ക്കുമാണ് വിക്കറ്റ്. ഇന്ത്യ (പ്ലേയിംഗ് ഇലവന്‍): രോഹിത് ശര്‍മ (സി), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ (ഡബ്ല്യു), ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍,…

    Read More »
  • Kerala

    ബൈക്കും ജീപ്പും കൂട്ടിയിടിച്ച്‌ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു

    മലപ്പുറം: ചുങ്കത്തറയ്ക്ക് സമീപം ബൈക്കും ജീപ്പും കൂട്ടിയിടിച്ച്‌ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു.ഉപ്പട ആനക്കല്ല് ആച്ചക്കോട്ടില്‍ ഷിബുവിന്‍റെ മകൻ ഷിബിൻരാജ് (14), ഓട്ടോ ഡ്രൈവര്‍ പാതിരിപ്പാടം അയ്യപ്പശേരില്‍ സന്തോഷിന്‍റെ മകൻ യദുകൃഷ്ണ (14) എന്നിവരാണ് മരിച്ചത്. രാവിലെ ഏഴരയോടെ ചുങ്കത്തറ മുട്ടിക്കടവിലാണ് അപകടമുണ്ടായത്.ഇവര്‍ സഞ്ചരിച്ച ബൈക്കും എതിരെ വന്ന കര്‍ണാടക രജിസ്ട്രേഷനുള്ള ഗുഡ്സ് ജീപ്പും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പരിക്കേറ്റ കുട്ടികളെ ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചുങ്കത്തറയിലെ ട്യൂഷൻ സെന്‍ററില്‍ പഠിക്കാനായി പോയ ഇവര്‍ മറ്റൊരു സുഹൃത്തിനെ കൂട്ടാനായാണ് മുട്ടിക്കടവിലേക്ക് പോയത്. ഇതിനിടയായിരുന്നു അപകടം. രണ്ടു പേരും ചുങ്കത്തറ മാര്‍ത്തോമ്മാ ഹയര്‍ സെക്കൻഡറി സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാര്‍ഥികളാണ്.

    Read More »
  • NEWS

    സൗദിയില്‍ ലോറി മറിഞ്ഞ് തീപിടിച്ച് മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

    ജിദ്ദ:സൗദിയിൽ ലോറി മറിഞ്ഞ് തീപിടിച്ച്‌ മലയാളി മരിച്ചു. മലപ്പുറം കൊണ്ടോട്ടി മുതുവല്ലൂര്‍ നീറാട് പുതുവാക്കുന്ന് വേണു(54) ആണ് മരിച്ചത്. യാമ്ബുവില്‍നിന്ന് ജിദ്ദയിലേക്ക് സിമന്‍റ് മിക്സചറുമായി വന്ന ലോറിയാണ് മറിഞ്ഞത്. ലോറി പൂര്‍ണമായും കത്തി നശിച്ചു. മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്കരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

    Read More »
  • Kerala

    നിപാ കാലത്തും മെഡിക്കല്‍ കോളേജില്‍  ഡിവൈഎഫ്‌ഐയുടെ ഉച്ചഭക്ഷണ വിതരണം

    കോഴിക്കോട്:നിപാ കാലത്തും മെഡിക്കല്‍ കോളേജില്‍  ഡിവൈഎഫ്‌ഐയുടെ ഉച്ചഭക്ഷണ വിതരണം.കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നിപാ ഐസൊലേഷൻ വാര്‍ഡില്‍ ഉള്‍പ്പടെയാണ് ഉച്ചഭക്ഷണം വിതരണം നടത്തിയത്.ആവശ്യമായ മുൻകരുതൽ നടപടികളോടെയായിരുന്നു ഭക്ഷ്യ വിതരണം. അതേസമയം ഡിവൈഎഫ്‌ഐയുടെ ഹൃദയപൂര്‍വ്വം പദ്ധതി മൂന്നുവര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഓരോ ദിവസവും 3500ലധികം പൊതിച്ചോറുകളാണ് വിതരണം ചെയ്യുന്നത്. ഇതുവരെ 45,05168 പൊതിച്ചോറുകള്‍ വിതരണം ചെയ്തു. മാതൃകകള്‍ ഇല്ലാത്ത മാതൃകയാണ് ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് വിതരണ പദ്ധതി.

    Read More »
  • LIFE

    ഞങ്ങൾ ഒരു ക്ലാസിലാണ് പഠിച്ചത്, വളരെ നാണക്കാരനായിരുന്ന ഫഹദ് സിനിമയിൽ എത്തിയെന്ന് കേട്ടപ്പോൾ അത്ഭുതമായിരുന്നുവെന്ന് നടി ദേവി ചന്ദന

    ദേവി ചന്ദന പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ്. സീരിയലുകളിൽ ഇപ്പോഴും ദേവി ചന്ദന വളരെ സജീവമാണ്. നർത്തകിയെന്ന നിലയിലും പേരെടുത്ത നടി സിനിമകളിലും മികച്ച വേഷങ്ങളിൽ എത്തി. പ്രേക്ഷകരുടെ പ്രിയ നടൻ ഫഹദും താനും ക്ലാസ്‍മേറ്റ്‍സാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മൈൽസ്റ്റോൺ മേക്കേഴ്‍സിന് നൽകിയ അഭിമുഖത്തിൽ ദേവി ചന്ദന. ഫഹദും ഞാനും ഒരു ക്ലാസിൽ തന്നെയാണ് പഠിച്ചത്. ഞങ്ങൾ മൂന്നാം ക്ലാസ് വരെ ഒന്നിച്ചായിരുന്നു പഠിച്ചത്. വളരെ നാണക്കാരനായിരുന്നു. എനിക്ക് അത്ഭുതമായിരുന്നു പിന്നീട് ഫഹദ് സിനിമയിൽ എത്തിയെന്ന് കേട്ടപ്പോൾ. ഫാസിൽ സാറിന്റെ ഒരു സിനിമയിൽ താൻ വേഷമിട്ടപ്പോൾ അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു ഷൂട്ടിംഗ്. അപ്പോൾ ഫഹദ് താഴെ വരും. ക്ലാസ്‍മേറ്റാണെങ്കിലും ഒരു ഹായ് മാത്രമേ പറയുകയുള്ളൂ ഫഹദ് എന്നും നടി ദേവി ചന്ദന വെളിപ്പെടുത്തി. വളരെ സയലന്റും ഷൈയും ആയിരുന്നു. ഓൺസ്ക്രീനിൽ ഫഹദ് ഒരു തിരിച്ചു വരവ് നടത്തിയപ്പോൾ അഭിമാനം തോന്നി. നമ്മുടെയൊപ്പം പഠിച്ച് ഒരാൾ ഉയരത്തിലെത്തിയത് തനിക്കും അഭിമാനമാണ് എന്ന് ദേവി ചന്ദന…

    Read More »
  • Kerala

    എ.സി റോഡ് കിടങ്ങറ – മുട്ടാര്‍ പാലത്തിന്റെ ബോസ്ട്രിങ് ആര്‍ച്ച്‌ കോണ്‍ക്രീറ്റിങ് തുടങ്ങി

    ചങ്ങനാശേരി: ആലപ്പുഴ – ചങ്ങനാശേരി റോഡ് നവീകരണത്തിന്റെ ഭാഗമായി പുതുക്കിപ്പണിയുന്ന കിടങ്ങറ – മുട്ടാര്‍ പാലത്തിന്റെ ബോസ്ട്രിങ് ആര്‍ച്ച്‌ കോണ്‍ക്രീറ്റിങ് തുടങ്ങി. എസി റോഡ് നവീകരണ പ്രോജക്ടിനൊപ്പം റീബില്‍ഡ് കേരള പദ്ധതിയും ചേര്‍ന്നാണ് പാലം പുതുക്കിപ്പണിയുന്നത്. പഴയ കിടങ്ങറപാലത്തിന് താഴെ ഭാഗത്തെത്തി പാലത്തിന് അരികിലൂടെ റോഡിലേക്ക് കയറുന്ന തരത്തിലായിരുന്നു മുട്ടാര്‍ പാലവും റോഡും നിര്‍മിച്ചത്. എന്നാൽ എസി റോഡ് നവീകരണത്തില്‍ കിടങ്ങറപാലത്തിന്റെ മധ്യഭാഗത്തായി ബന്ധിപ്പിക്കുന്ന തരത്തിലാണ് മുട്ടാര്‍ പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. ഇടത്തോട്ട് ‍മുട്ടാർ, ചക്കുളത്തുകാവ്,  തിരുവല്ലയും വലത്തോട്ട് തിരിഞ്ഞാല്‍ എടത്വ – തകഴി ഭാഗത്തേക്കും വേഗം എത്താൻ കഴിയുന്ന റോഡിലെ പ്രധാനപാലമാണ് കിടങ്ങറ – മുട്ടാര്‍ പാലം.

    Read More »
  • Crime

    ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് തീ കൊളുത്തി കൊന്ന കേസില്‍ ബന്ധുവിന് വധശിക്ഷ

    ചണ്ഡിഗഢ്: ഏഴ് വയസുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കൊന്ന കേസിലെ പ്രതിക്ക് വധശിക്ഷ. ഹരിയാനയിലെ കോടതിയാണ് വധശിക്ഷ വിധിച്ചത്. പെൺകുട്ടിയുടെ കുടുംബത്തിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി മുഖേന 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഗഗൻദീപ് കൗർ സിംഗ് ഉത്തരവിട്ടു. 2022 ഒക്ടോബർ 8 ന് ഹരിയാനിലെ കൈതലിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. 22 കാരനായ പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും തുടർന്ന് തീ കൊളുത്തി കൊലപ്പെടുത്തുകയുമായിരുന്നു. പെൺകുട്ടിയുടെ ബന്ധുവാണ് പ്രതി. പെൺകുട്ടിയുടെ പാതി കത്തിക്കരിഞ്ഞ മൃതദേഹം സമീപത്തെ വനമേഖലയിൽ നിന്നാണ് കണ്ടെത്തിയത്. പെൺകുട്ടിക്കൊപ്പം പ്രതിയെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടതോടെയായിരുന്നു അറസ്റ്റ്. പെൺകുട്ടിയെ പ്രതി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി കത്തിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. സംഭവം നടന്ന് 11 മാസത്തിനുള്ളിൽ കോടതി വിധി പറഞ്ഞു. പോക്‌സോ നിയമ പ്രകാരമുള്ള കേസുകൾക്കായി രൂപീകരിച്ച അതിവേഗ കോടതിയാണ് വിധി പറഞ്ഞത്. കുറ്റവാളി ഒരു ദയയും…

    Read More »
  • Kerala

    ഫറോക്കിലും നിയന്ത്രണം; റോഡുകളും പാലങ്ങളും അടച്ചു

    ഫറോക്ക്:ചെറുവണ്ണൂരില്‍ നിപ സ്ഥിരീകരിച്ചതോടെ സമീപ സ്ഥലമായ ഫറോക്കില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.ഫറോക്ക് മുനിസിപ്പാലിറ്റി മലപ്പുറം ജില്ലയുമായി ബന്ധിപ്പിക്കുന്ന ചേലേമ്ബ്ര പുല്ലിക്കടവ് ഉള്‍പ്പെടെയുള്ള പാലങ്ങളാണ് പൊലിസ് അടച്ചത്. മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാര്‍‍‍ഡുകളും കണ്ടെയ്ൻമെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഫറോക്ക്‌ മുൻസിപ്പാലിറ്റിയിലെ കരുവൻതിരുത്തിപാലം, കല്ലമ്ബാറ പാലം, പുല്ലിക്കടവ് പാലം, രാമനാട്ടുകര പെരുമുഖം റോഡ്, പേട്ട കോടമ്ബുഴ റോഡ്, 8/4 മോട്ടമ്മല്‍ റോഡ്,പെരുമുഖംറോഡ് ,പൂവ്വന്നൂര്‍ പള്ളി-കള്ളികൂടം റോഡ് തുടങ്ങിയവ അധികൃതര്‍ അടച്ചു. ചെറുവണ്ണൂരില്‍ യുവാവിന് നിപ സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ ഫറോക്ക് മുനിസിപ്പാലിറ്റിയിലെ വിവിധ സ്ഥലങ്ങളില്‍ സമ്ബര്‍ക്കം പുലര്‍ത്തിയതായുള്ള റൂട്ട് മാപ്പ് പുറത്തുവന്നതോടെ മുനിസിപ്പാലിറ്റി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുകയായിരുന്നു.

    Read More »
  • Crime

    കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ മെല്ല പോക്ക്; രണ്ടു വർഷം കഴിഞ്ഞിട്ടും കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പോലും ക്രൈം ബ്രാഞ്ചിനായിട്ടില്ല

    തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം മെല്ല പോക്കിൽ. അന്വേഷണം തുടങ്ങി രണ്ടു വർഷം കഴിഞ്ഞിട്ടും കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പോലും ക്രൈം ബ്രാഞ്ചിനായിട്ടില്ല. രാഷ്ട്രീയ ഇടപെടലിനെ തുടർന്നാണ് അന്വേഷണത്തിന് കൂച്ചു വിലങ്ങ് വീണത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇഡി അന്വേഷണം ചെന്നെത്തി നിൽക്കുന്നത് സി പി എം ഉന്നതരിൽ . സംസ്ഥാന സെക്രട്ടേറിയറ്റ്- സംസ്ഥാന സമിതി അംഗങ്ങൾ അന്വേഷണ പരിധിയിലാണ്. നഗരസഭാ കൗൺസിലർമാർ അടക്കം തൃശൂർ ജില്ലയിലെ നിരവധി നേതാക്കളെ ഇതിനോടകം ഇ.ഡി. ചോദ്യം ചെയ്തു. ബിനാമികളെന്ന് സംശയിക്കുന്നവർ അറസ്റ്റിലുമായി. എന്നാൽ ഇവരിലേക്കൊന്നും ക്രൈം ബ്രാഞ്ച് അന്വേഷണം എത്തിയില്ല. മുൻ ബാങ്ക് ഉദ്യോഗസ്ഥരിലും ഭരണസമിതി അംഗങ്ങളിലും കുറ്റം ചാർത്തി ഫയൽ മടക്കാനായിരുന്നു ക്രൈം ബ്രാഞ്ചിന് ഉന്നത ഭരണ നേതൃത്വത്തിൽ നിന്ന് ലഭിച്ച നിർദേശം. എന്നാൽ ഈ പ്രതികളിൽ പലരും ഇഡിയുടെ ചോദ്യം ചെയ്യലിൽ വിരൽ ചൂണ്ടിയത് സി പി എമ്മിന്റെ പ്രമുഖ നേതാക്കളിലേക്കാണ്. സഹകരണ വകുപ്പ്…

    Read More »
  • Kerala

    സോളാർ ഗൂഢാലോചന കേസിൽ കെബി ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ്; 19ന് പത്തനാപുരത്തെ എംഎൽഎ ഓഫീസിലേക്ക് മാർച്ച്

    കൊല്ലം: സോളാർ ഗൂഢാലോചന കേസിൽ കെബി ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ്. ഗൂഢാലോചനയിലെ പ്രധാന വില്ലൻ കെബി ഗണേഷ് കുമാർ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കെ.ബി. ഗണേഷ് കുമാറിന്‍റെ പത്തനാപുരത്തെ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തും. പത്തൊമ്പതാം തീയതി നടക്കുന്ന മാർച്ച് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ ഉദ്ഘാടനം ചെയ്യും. കോൺഗ്രസും ,യൂത്ത് കോൺഗ്രസും മഹിളാ കോൺഗ്രസ് പ്രവർത്തകരും ഗണേഷ് കുമ്മാന്റെ രാജി ആവശ്യപ്പെട്ട് പത്തനാപുരത്ത് ശക്തമായ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് യുഡിഎഫും പ്രത്യക്ഷ സമരം നടത്തുന്നത്.

    Read More »
Back to top button
error: