ചങ്ങനാശേരി: ആലപ്പുഴ – ചങ്ങനാശേരി റോഡ് നവീകരണത്തിന്റെ ഭാഗമായി പുതുക്കിപ്പണിയുന്ന കിടങ്ങറ – മുട്ടാര്‍ പാലത്തിന്റെ ബോസ്ട്രിങ് ആര്‍ച്ച് കോണ്‍ക്രീറ്റിങ് തുടങ്ങി.
എസി റോഡ് നവീകരണ പ്രോജക്ടിനൊപ്പം റീബില്‍ഡ് കേരള പദ്ധതിയും ചേര്‍ന്നാണ് പാലം പുതുക്കിപ്പണിയുന്നത്.
പഴയ കിടങ്ങറപാലത്തിന് താഴെ ഭാഗത്തെത്തി പാലത്തിന് അരികിലൂടെ റോഡിലേക്ക് കയറുന്ന തരത്തിലായിരുന്നു മുട്ടാര്‍ പാലവും റോഡും നിര്‍മിച്ചത്. എന്നാൽ എസി റോഡ് നവീകരണത്തില്‍ കിടങ്ങറപാലത്തിന്റെ മധ്യഭാഗത്തായി ബന്ധിപ്പിക്കുന്ന തരത്തിലാണ് മുട്ടാര്‍ പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നത്.
ഇടത്തോട്ട് മുട്ടാർ, ചക്കുളത്തുകാവ്, തിരുവല്ലയും വലത്തോട്ട് തിരിഞ്ഞാല്‍ എടത്വ – തകഴി ഭാഗത്തേക്കും വേഗം എത്താൻ കഴിയുന്ന റോഡിലെ പ്രധാനപാലമാണ് കിടങ്ങറ – മുട്ടാര്‍ പാലം.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan