
ഫറോക്ക്:ചെറുവണ്ണൂരില്‍ നിപ സ്ഥിരീകരിച്ചതോടെ സമീപ സ്ഥലമായ ഫറോക്കില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.ഫറോക്ക് മുനിസിപ്പാലിറ്റി മലപ്പുറം ജില്ലയുമായി ബന്ധിപ്പിക്കുന്ന ചേലേമ്ബ്ര പുല്ലിക്കടവ് ഉള്‍പ്പെടെയുള്ള പാലങ്ങളാണ് പൊലിസ് അടച്ചത്.
മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാര്‍ഡുകളും കണ്ടെയ്ൻമെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഫറോക്ക് മുൻസിപ്പാലിറ്റിയിലെ കരുവൻതിരുത്തിപാലം, കല്ലമ്ബാറ പാലം, പുല്ലിക്കടവ് പാലം, രാമനാട്ടുകര പെരുമുഖം റോഡ്, പേട്ട കോടമ്ബുഴ റോഡ്, 8/4 മോട്ടമ്മല്‍ റോഡ്,പെരുമുഖംറോഡ് ,പൂവ്വന്നൂര്‍ പള്ളി-കള്ളികൂടം റോഡ് തുടങ്ങിയവ അധികൃതര്‍ അടച്ചു.
ചെറുവണ്ണൂരില്‍ യുവാവിന് നിപ സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ ഫറോക്ക് മുനിസിപ്പാലിറ്റിയിലെ വിവിധ സ്ഥലങ്ങളില്‍ സമ്ബര്‍ക്കം പുലര്‍ത്തിയതായുള്ള റൂട്ട് മാപ്പ് പുറത്തുവന്നതോടെ മുനിസിപ്പാലിറ്റി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുകയായിരുന്നു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan