Month: September 2023
-
India
മൂന്നു ഭീകരർക്കായുള്ള സൈന്യത്തിന്റെ തെരച്ചില്‍ 100 മണിക്കൂര്‍ പിന്നിട്ടു;കരസേനയുടെ മേജറും കേണലുമടക്കം മൂന്നു സുരക്ഷ ഉദ്യോഗസ്ഥർക്കും ഒരു പൊലീസ് ഡിഎസ്പിക്കും വീരമൃത്യു
ശ്രീനഗർ:ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഭീകരര്‍ക്കായുളള തെരച്ചില്‍ 100 മണിക്കൂര്‍ പിന്നിട്ടു. ഗഡോളിലെ ഉള്‍വനത്തില്‍ മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്നാണ് വിവരം. അനന്ത്നാഗില്‍ ഗഡോളിലെ ഉള്‍വനത്തില്‍ ബുധനാഴ്ച ആരംഭിച്ച തെരച്ചിൽ തുടരുകയാണ്. ആയിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരാണ് തെരച്ചില്‍ നടത്തുന്നത്. ലഷ്കര്‍ ഭീകരൻ ഉസൈര്‍ ഖാനടക്കം മൂന്ന് ഭീകരര്‍ മലയിടുക്കുകളില്‍ ഉണ്ടെന്നാണ് വിവരം. ഇസ്രയേല്‍ നിര്‍മിത ആളില്ലാ വിമാനങ്ങള്‍ അടക്കം ഉപയോഗിച്ചാണ് പരിശോധന. ദുര്‍ഘടമായ ഭൂപ്രകൃതിയും മോശം കാലാവസ്ഥയും ഓപ്പറേഷന് വെല്ലുവിളിയാകുന്നുണ്ട്.ജമ്മു കശ്മീരിൽ ഒരു പതിറ്റാണ്ടിനിടയില്‍ക്കണ്ട ഏറ്റവും നീണ്ട സൈനിക നീക്കമാണ് അനന്ത്‌നാഗിലേത്. ദൗത്യത്തിനിടെ കഴിഞ്ഞ ദിവസം കരസേനയുടെ മേജറും കേണലുമടക്കം മൂന്നു സുരക്ഷ ഉദ്യോഗസ്ഥരും ഒരു പൊലീസ് ഡിഎസ്പിയും വീരമൃത്യു വരിച്ചിരുന്നു.തെരച്ചിലിൽ പങ്ക് ചേർന്ന കരസേനയുടെ നായയും ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ചിരുന്നു.
Read More » -
Health
നിപ പരിശോധന നടത്തുന്നത് എങ്ങനെ? സാമ്പിളുകള്‍ എടുക്കുന്നതെങ്ങനെ? നിപ ഉണ്ടെന്ന് കണ്ടെത്തുന്നതെങ്ങനെ? ചോദ്യങ്ങൾ അനവധി… ഇതാ ഉത്തരം
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ പരിശോധനയ്ക്ക് മതിയായ സംവിധാനമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് തിരുവനന്തപുരം തോന്നയ്ക്കൽ, കോഴിക്കോട്, അലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളിൽ നിപ പരിശോധന നടത്താനും സ്ഥിരീകരിക്കാനുമുള്ള സംവിധാനമുണ്ട്. ഇതുകൂടാതെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ മൊബൈൽ ലാബും പൂനെ എൻ.ഐ.വി.യുടെ മൊബൈൽ ലാബും കോഴിക്കോടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വളരെ വേഗത്തിൽ നിപ പരിശോധനകൾ നടത്താനും അതനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിപ പരിശോധന നടത്തുന്നത് എങ്ങനെ? നിപ വൈറസ് രോഗബാധ കണ്ടെത്തുന്നതിന് നടത്തുന്ന പരിശോധന അതീവ സങ്കീർണകരമാണ്. അപകടകരമായ വൈറസായതിനാൽ ഐ.സി.എം.ആറിന്റെ അംഗീകാരമുള്ള ലാബുകൾക്ക് മാത്രമേ നിപ പരിശോധന നടത്താൻ കഴിയുകയുള്ളൂ. നിപ വൈറസ് കണ്ടെത്തുന്നത് പി.സി.ആർ. അല്ലെങ്കിൽ റിയൽ ടൈം പി.സി.ആർ. ഉപയോഗിച്ചുള്ള ലബോറട്ടറി പരിശോധന നടത്തിയാണ്. സാമ്പിളുകൾ എടുക്കുന്നതെങ്ങനെ? എൻ. 95 മാസ്‌ക്, ഫേസ്ഷീൽഡ്, ഡബിൾ ഗ്ലൗസ്, പി.പി.ഇ. കിറ്റ് തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്…
Read More » -
LIFE
പൊലിഷെട്ടി ഹിറ്റ്, അനുഷ്‍ക ഷെട്ടി പൊളിച്ചു! അനുഷ്‍കയ്ക്ക് വമ്പൻ ഓഫറുമായി ചിരഞ്‍ജീവി; അടുത്ത ചിത്രത്തിൽ ചിരഞ്‍ജീവിയുടെ നായികയോ ?
നടി അനുഷ്‍ക ഷെട്ടി വളരെയധികം സിനിമകൾ ചെയ്യുന്ന ഒരാളല്ല. ശ്രദ്ധാപൂർവമാണ് അനുഷ്‍ക ഷെട്ടിയുടെ നീക്കങ്ങൾ. മിസ് ഷെട്ടി മിസ്റ്റർ പൊലിഷെട്ടിയെന്ന സിനിമയാണ് അടുത്തിടെ അനുഷ്‍ക ഷെട്ടിയുടേതായി പ്രദർശനത്തിനെത്തിയതും ഹിറ്റായതും. ഇപ്പോഴിതാ ചിരഞ്‍ജീവി നായകനാകുന്ന പുതിയ ചിത്രത്തിൽ അനുഷ്‍ക ഷെട്ടിയെ നായികയായി പരിഗണിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. ബിംബിസാര ഒരുക്കിയ മല്ലിഡി വസിഷ്‍ഠയുടെ സംവിധാനത്തിലാണ് അനുഷ്‍ക ഷെട്ടി ചിരഞ്‍ജീവിയുടെ നായികയാകുക എന്നാണ് റിപ്പോർട്ട്. അനുഷ്‍കയ്‍ക്ക് ലഭിക്കുന്ന വമ്പൻ ഓഫറെന്ന തരത്തിൽ ടോളിവുഡ് ഡോട് കോം ആണ് ചിരഞ്‍ജീവിയുടെ പുതിയ ചിത്രത്തെ കുറിച്ച് റിപ്പോർട്ട് ചെയ്‍തിരിക്കുന്നത്. അപൂർവ കോമിനേഷനാകും ചിരഞ്‍ജീവിയുടെയും അനുഷ്‍കയുടെയും സിനിമ എന്നുമാണ് റിപ്പോർട്ട്. തടി കുറയ്‍ക്കാൻ കഠിന പരിശ്രമത്തിലാണ് താരം എന്നുമാണ് റിപ്പോർട്ട്. നടൻ ചിരഞ്‍ജീവി അനുഷ്‍ക ഷെട്ടിയുടെ ചിത്രം റിലീസിന് മുന്നേ കണ്ട് അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. വളരെ ഇഷ്‍ടമായെന്നും ക്ലീൻ ഫൺ സിനിമയാണ് എന്നും എല്ലാവരെയും അഭിനന്ദിക്കുന്നു എന്നും അറിയിച്ചിരുന്നു ചിരഞ്‍ജീവി. നവീൻ പൊലിഷെട്ടി നായകനായെത്തിയ പുതിയ ചിത്രം സെപ്‍തംബർ ഏഴിനാണ്…
Read More » -
Kerala
കാട്ടുപന്നിക്കൂട്ടം ഫാമിൽ കടന്ന് മുന്നൂറ്റി അമ്ബതോളം കോഴികളെ കടിച്ചു കൊന്നു
കാസർകോട്:കാട്ടുപന്നിക്കൂട്ടം ഫാമിൽ കടന്ന് മുന്നൂറ്റി അമ്ബതോളം കോഴികളെ കടിച്ചു കൊന്നു.കാട്ടുപന്നികൾ കൃഷികള്‍ നശിപ്പിക്കുന്നത് പതിവാണെങ്കിലും കോഴികളെ കൊല്ലുന്നത് ആദ്യ സംഭവമാണ്. ഈസ്‌റ്റ് എളേരി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട ഉദയപുരത്തെ പെരക്കോണില്‍ ജോസിന്റെ കോഴികളെയാണ് കാട്ടുപന്നികള്‍ കടിച്ചു കൊന്നത്.മുന്നൂറ്റി അമ്ബതോളം കോഴികളെ കൊന്നതായി ജോസ് പറഞ്ഞു. വെളളിയാഴ്‌ച രാത്രിയാണ് സംഭവം. കോഴിഫാമിന്റെ പ്ലാസ്‌റ്റിക് ഗ്രില്‍ തകര്‍ത്താണ് കാട്ടുപന്നികള്‍ അകത്ത് കയറിയത്. ചത്തു കിടന്ന 350 കോഴികളെ അയല്‍ക്കാരായ യുവാക്കളുടെ സഹായത്തോടെ കുഴിച്ചുമൂടി. പരിക്കേറ്റവ ഫാമില്‍ വേറെയുമുണ്ട്. സമീപത്തെ ചൂരപ്പൊയ്‌കയില്‍ മാത്യുവിന്റെ കപ്പ, ചേന എന്നിവയും കാട്ടുപന്നികള്‍ വ്യാപകമായി നശിപ്പിച്ചു.രാത്രിയാകുന്നതോടെ കാട്ടുപന്നികള്‍ കൂട്ടമായി കൃഷിയിടത്തിലേയ്‌ക്കിറങ്ങുന്നത് നിസഹായതയോടെ നോക്കി നില്‍ക്കാനേ തങ്ങൾക്കാകുന്നുള്ളുവെന്ന് കര്‍ഷകര്‍ പറയുന്നു. കമ്മാടം കാവില്‍ നിന്നും ചട്ടമല ഫോറസ്‌റ്റില്‍ നിന്നുമാണ് കാട്ടുപന്നികള്‍ കൃഷിയിടത്തില്‍ ഇറങ്ങുന്നതെന്നും കര്‍ഷകര്‍ പറഞ്ഞു.
Read More » -
Kerala
തോൽക്കുന്ന നിനക്കെന്തിനാണ് പണം; പുതുപ്പള്ളി പരാജയത്തില്‍ ബി.ജെ.പി നേതാക്കൾക്കെതിരെ സ്ഥാനാര്‍ഥിയായിരുന്ന ലിജിൻ ലാൽ
കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയില്‍ തമ്മിലടി രൂക്ഷം. സംഘടന സെക്രട്ടറിമാരായ ജി.കാശിനാഥും കെ.പി.സുരേഷും ചേര്‍ന്ന് തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനം അട്ടിമറിച്ചെന്നാണ് ആരോപണം. പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ മേഖല സംഘടന സെക്രട്ടറിമാര്‍ കല്യാണത്തിനു പോയി ആഘോഷിക്കുകയായിരുന്നുവെന്നും ഭാരവാഹി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഫണ്ട് ചുമതല ഉണ്ടായിരുന്ന നാരായണൻ നമ്ബൂതിരി, സി കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെയും പരാതിയുണ്ട്. ഇന്നലെ തൃശ്ശൂരില്‍ നടന്ന ബി.ജെ.പി ഭാരവാഹി യോഗത്തിലാണ് വിഷയം ചര്‍ച്ച ആയത്. സ്ഥാനാര്‍ഥിയായിരുന്ന ലിജിൻ ലാലിനെതിരെ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം പരിഹരിക്കാൻ ചുമതല ഏറ്റെടുത്ത ജി കാശിനാഥ് ശ്രമിച്ചില്ല. പ്രവര്‍ത്തകരെ ഏകോപിപ്പിക്കേണ്ടവര്‍ അത് ചെയ്യാതെ കറങ്ങി നടന്നു എന്നും ആരോപണമുണ്ട്. 182 ബൂത്തുകളില്‍ എത്തേണ്ട പണം സമയത്ത് എത്തിച്ചില്ലെന്ന ആരോപണവും ഉയര്‍ന്നു. പ്രവര്‍ത്തനങ്ങള്‍ ഓന്നും നടത്താതെ 18000 വോട്ട് ലഭിക്കുമെന്ന കണക്ക് നല്‍കി പാര്‍ട്ടിയെ പറ്റിച്ചെന്നും സ്ഥാനാർത്ഥി ആയിരുന്ന ലിജിൻ ലാൽ ആരോപിച്ചു. പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ മേഖല സംഘടന സെക്രട്ടറിമാര്‍ എറണാകുളത്തെ പ്രമുഖ നേതാവിന്റെ വിവാഹത്തിനു പോയി…
Read More » -
Food
നല്ല സോഫ്റ്റ് ചപ്പാത്തിയുണ്ടാക്കാണോ ? ഇങ്ങനെ ചെയ്യൂ… വൈറലായ ആ വീഡിയോ കാണാം
ചപ്പാത്തി കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ഫൈബർ, കാത്സ്യം ഫോസ്ഫറസ്, സിങ്ക് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ചപ്പാത്തി ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രഭാതഭക്ഷണമായും അത്താഴമായും പല വീടുകളിലും ചപ്പാത്തി തയ്യാറാക്കാറുണ്ട്. എന്നാൽ നല്ല സോഫ്റ്റ് ചപ്പാത്തിയുണ്ടാക്കുന്നതാണ് പലരുടെയും പ്രധാന ടാസ്ക്. ചിലപ്പോൾ എത്ര നന്നായി കുഴച്ചെടുത്താവും അത്ര മയമുള്ള ചപ്പാത്തിയുണ്ടാക്കാനും സാധിക്കാറില്ല. നല്ല മയമുള്ള ചപ്പാത്തിയുണ്ടാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആൻഡ്രിയ എന്ന ജർമൻ യുവതി പങ്കുവച്ച ഇൻസ്റ്റഗ്രാം വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വീ കോഫി മിൽക്ക് ഫാമിലി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. View this post on Instagram A post shared by Monty & Andrea (@we_coffeemilkfamily) ഒരൊറ്റ ചേരുവയുപയോഗിച്ചാണ് ആൻഡ്രിയ ചപ്പാത്തിയെ സോഫ്ടാക്കി മാറ്റിയത്. ചപ്പാത്തിയുണ്ടാക്കാനായി മാവ് തയ്യാറാക്കുന്നതിനായി ആൻഡ്രിയ ആദ്യമെടുക്കുന്നത് ഒരു അവക്കാഡോയാണ്. അവോക്കാഡോയെ മിക്സിയിലിട്ട് അടിച്ചെടുക്കും. ശേഷം ചപ്പാത്തിയ്ക്ക് ആവശ്യമായ മാവും വെള്ളവുമെല്ലാം…
Read More » -
LIFE
ദുല്‍ഖര്‍ സല്‍മാന്റെ ‘കിംഗ് ഓഫ് കൊത്ത’ ഒടിടിയിലേക്ക്; ഹോട്ട്സ്റ്റാറിൽ 22ന് എത്തും
മലയാളത്തിൽ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത. ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായിരുന്ന ചിത്രത്തിൽ നായകനായെത്തിയത് ദുൽഖർ സൽമാൻ ആയിരുന്നു. ഓണം റിലീസ് ആയി ഓഗസ്റ്റ് 24 നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ഓണം റിലീസുകളിൽ ആദ്യമെത്തിയ ചിത്രവും ഇതായിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. കുറുപ്പിന് ശേഷമെത്തുന്ന ദുൽഖറിൻറെ മലയാളം തിയറ്റർ റിലീസ് എന്നതും കിംഗ് ഓഫ് കൊത്തയ്ക്ക് ഹൈപ്പ് ഉയർത്തിയ ഘടകമായിരുന്നു. എന്നാൽ റിലീസ് ദിനത്തിൽ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്. ബോധപൂർവ്വമായ ഡീഗ്രേഡിംഗ് ആണ് ചിത്രത്തിന് നേരെ ഉണ്ടാവുന്നതെന്ന് അണിയറക്കാർ ആരോപണം ഉയർത്തിയിരുന്നു. അതേസമയം ചിത്രത്തിൻറെ ഒടിടി റിലീസ് സെപ്റ്റംബർ 22ന് നടക്കുമെന്ന് ഇന്ത്യ ടൈംസ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഒടിടി റിലീസ് പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആയിരിക്കുമെന്നും ഇന്ത്യ ടൈംസിൻറെ റിപ്പോർട്ടിൽ പറയുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം…
Read More » -
Kerala
ചെറുകുടലിന് ഒന്നര കിലോമീറ്ററോളം നീളമുണ്ടെന്ന് ചാണ്ടി ഉമ്മൻ; സോഷ്യൽ മീഡിയയിൽ ട്രോൾമഴ
കോട്ടയം:ചെറുകുടലിന് ഒന്നര കിലോമീറ്ററോളം നീളമുണ്ടെന്ന പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍റെ വീഡിയോ വൈറലാകുന്നു.ചാണ്ടിയുടെ വാക്കുകള്‍ വലിയ ട്രോളുകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. മറ്റുള്ളവര്‍ക്കായുള്ള കരുതലിനിടെ ഭക്ഷണം പോലും കഴിക്കാതിരുന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചെറുകുടലിന്‍റെ നീളം പോലും കുറഞ്ഞു പോയിരുന്നതായാണ് മകന്‍ ചാണ്ടി ഉമ്മന്‍ പറയുന്നത്. ‘നമ്മുടെയെല്ലാം ചെറുകുടലാണെന്ന് തോന്നുന്നു ഒന്നര കിലോമീറ്ററോളമുണ്ട്. അദ്ദേഹത്തിന് വെറും 300 മീറ്ററേയുണ്ടായിരുന്നുള്ളൂ. കാരണം ഭക്ഷണം കഴിക്കാതെ അത് ചുരുങ്ങിപോയിരുന്നു’- എന്നാണ് ചാണ്ടി പറഞ്ഞത്. ജൂലൈയില്‍ തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളില്‍ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തില്‍ സംസാരിക്കുമ്ബോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 19 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. വസ്തുതാ വിരുദ്ധമായ ഈ പ്രസ്താവനക്കെതിരെ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പ്രവാഹമാണ്. സാധാരാണ ഒരു മനുഷ്യന്‍റെ ചെറുകുടലിന്‍റെ നീളം 7 മുതല്‍ എട്ട് മീറ്റര്‍ വരെയാണ് നീളം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ദഹനം,…
Read More » -
Kerala
5 വർഷം മന്ത്രിയായി തുടരാൻ ആന്റണി രാജു ലത്തീന്‍ സഭയുടെ സഹായം തേടി; വെളിപ്പെടുത്തലുമായി ഫാ.യൂജിന്‍ പെരേര
തിരുവനന്തപുരം:5 വർഷം മന്ത്രിയായി തുടരാൻ ഗതാഗത മന്ത്രി ആന്റണി രാജു ലത്തീന്‍ സഭയുടെ സഹായം തേടിയെന്ന വെളിപ്പെടുത്തലുമായി ഫാ.യൂജിന്‍ പെരേര. എല്‍ഡിഎഫിലെ മുന്‍ ധാരണപ്രകാരം രണ്ടര വര്‍ഷം എന്ന ടേം വ്യവസ്ഥ താന്‍ അംഗീകരിക്കുമെന്ന് ആന്റണി രാജു പറയുമ്ബോഴും, അഞ്ച് വര്‍ഷം മന്ത്രി പദത്തില്‍ തുടരുന്നതിനുള്ള ചരട് വലി അദ്ദേഹം നടത്തിയിരുന്നു എന്നായിരുന്നു ഫാദർ.പെരേരയുടെ വെളിപ്പെടുത്തൽ. താന്‍ ലത്തീന്‍ സഭയുടെ മാത്രം മന്ത്രിയല്ല എന്ന ആന്റണി രാജുവിന്റെ പ്രതികരണത്തോടായിരുന്നു ഫാദര്‍ യൂജിന്‍ പെരേരയുടെ പ്രതികരണം.രണ്ടര വര്‍ഷത്തിന് പകരം അഞ്ച് വര്‍ഷവും മന്ത്രിസ്ഥാനം കിട്ടാന്‍ സഭയെ കൊണ്ട് ശുപാര്‍ശ ചെയ്യിക്കാന്‍ പലതവണ സമീപിച്ചു. ഇത് നിഷേധിക്കാന്‍ ആന്റണി രാജുവിന് കഴിയുമോ എന്നും യൂജിന്‍ പെരേര വെല്ലുവിളിച്ചു. ‘നില്ക്കുന്ന നിലയ്ക്ക് കണ്ടം ചാടുന്ന ആളാണ് ആന്റണി രാജു. 5 വര്‍ഷത്തേക്കുമുള്ള മന്ത്രി സ്ഥാനത്തിന് ഓശാരം പറയിക്കാന്‍ എന്നെ നേരിട്ട് വന്ന് കണ്ടയാളാണ് അദ്ദേഹം. ഒന്നല്ല പലതവണ കണ്ടിട്ടുണ്ട്’. യൂജിന്‍ പെരേര വെളിപ്പെടുത്തി. മത്സ്യതൊഴിലാളികള്‍ക്കായി ആന്റണി രാജു…
Read More » -
Kerala
വന്ദേഭാരതിന് ഇനി സ്റ്റോപ് അനുവദിക്കാനാവില്ല; മുഖ്യമന്ത്രിയുടെ ആവശ്യം തള്ളി റെയിൽവേ
തിരുവനന്തപുരം:വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ് അനുവദിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യം റയിൽവെ തള്ളി. നിലവിൽ ഏഴ് സ്റ്റോപ്പുകളാണ് കേരളത്തിൽ വന്ദേഭാരതിനുള്ളതെന്നും കൂടുതൽ അനുവദിക്കാനാവില്ലെന്നും റയിൽവെ അറിയിച്ചു. മികച്ച വേഗതയും റണ്‍ടൈമും ഉറപ്പാക്കിയാണ് സര്‍വിസ്.അധിക സ്റ്റോപ്പുകള്‍ അനുവദിക്കുന്നത് യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുമെന്നും റെയില്‍വേ അറിയിച്ചു. തിരുവല്ലയിലും തിരൂരും സ്റ്റോപ്പനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു.അതേസമയം പുതുതായി അനുവദിച്ച വന്ദേഭാരത് ഇതുവരെ കേരളത്തിന് കൈമാറിയിട്ടില്ല.ഓണസമ്മാനമായി മറ്റൊരു വന്ദേഭാരത് കൂടി കേരളത്തിന് അനുവദിച്ചിരുന്നു.ഇതിന്റെ റൂട്ട് സംബന്ധിച്ച് ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നതായാണ് വിവരം.
Read More »