
മലപ്പുറം: ചുങ്കത്തറയ്ക്ക് സമീപം ബൈക്കും ജീപ്പും കൂട്ടിയിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു.ഉപ്പട ആനക്കല്ല് ആച്ചക്കോട്ടില്‍ ഷിബുവിന്‍റെ മകൻ ഷിബിൻരാജ് (14), ഓട്ടോ ഡ്രൈവര്‍ പാതിരിപ്പാടം അയ്യപ്പശേരില്‍ സന്തോഷിന്‍റെ മകൻ യദുകൃഷ്ണ (14) എന്നിവരാണ് മരിച്ചത്.
രാവിലെ ഏഴരയോടെ ചുങ്കത്തറ മുട്ടിക്കടവിലാണ് അപകടമുണ്ടായത്.ഇവര്‍ സഞ്ചരിച്ച ബൈക്കും എതിരെ വന്ന കര്‍ണാടക രജിസ്ട്രേഷനുള്ള ഗുഡ്സ് ജീപ്പും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പരിക്കേറ്റ കുട്ടികളെ ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചുങ്കത്തറയിലെ ട്യൂഷൻ സെന്‍ററില്‍ പഠിക്കാനായി പോയ ഇവര്‍ മറ്റൊരു സുഹൃത്തിനെ കൂട്ടാനായാണ് മുട്ടിക്കടവിലേക്ക് പോയത്. ഇതിനിടയായിരുന്നു അപകടം. രണ്ടു പേരും ചുങ്കത്തറ മാര്‍ത്തോമ്മാ ഹയര്‍ സെക്കൻഡറി സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാര്‍ഥികളാണ്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan