Month: August 2023

  • Kerala

    പതിവ് തെറ്റിച്ചില്ല; ഉത്രാടദിനത്തില്‍ ഓണസദ്യയുണ്ട് വാനരക്കൂട്ടം

    കൊല്ലം: പച്ചടി മുതല്‍ പായസം വരെയുള്ള വിഭവസമൃദ്ധമായ സദ്യയുണ്ട് ശാസ്താംകോട്ട ധര്‍മശാസ്താ ക്ഷേത്രത്തിലെ വാനരക്കൂട്ടം. ധര്‍മശാസ്താവിന്റെ തോഴന്മാരായ വാനരന്മാര്‍ക്കായി കുത്തരിച്ചോറ്, പരിപ്പ്, പപ്പടം, പച്ചടി, കിച്ചടി, അവിയല്‍, തോരൻ, രണ്ട് തരം പായസവും അടക്കമുള്ള വിഭവങ്ങള്‍  തൂശനിലയില്‍ ഒരുക്കിയിരുന്നു.പക്ഷെ ചോറു വിളമ്ബി പരിപ്പ് ഒഴിച്ചെങ്കിലും വിളിക്കാതെ വരില്ലെന്ന ശീലം ഇത്തവണയും തെറ്റിച്ചില്ല. വിളമ്ബുകാര്‍ മാറിയ ശേഷം ‘ഉണ്ണാൻ വിളിച്ചതോടെ’ കുഞ്ഞുങ്ങള്‍ മുതല്‍ മുത്തച്ഛന്മാര്‍ വരെയുള്ള വാനരപ്പട വരിവരിയായി ഇലകള്‍ക്ക് മുന്നിലെത്തി. ഇണങ്ങിയും പോരടിച്ചും അടുത്ത ഇല കയ്യടക്കിയും ആവേശത്തോടെയാണ് നൂറോളം വരുന്ന വാനരക്കൂട്ടം ഓരോ വിഭവങ്ങളുടെയും രുചി ആസ്വദിച്ചത്. കൂട്ടത്തിലെ മൂപ്പന്മാരായ സുലുവും രാജുവും പാച്ചുവുമാണ് ആദ്യമെത്തി സദ്യ രുചിച്ചത്. ഇവര്‍ തലയാട്ടിയതോടെ മറ്റുള്ളവര്‍ കുതിച്ചെത്തി. കൈയില്‍ കിട്ടിയതെല്ലാം വാരിവലിച്ച്‌ അകത്താക്കി. പതിറ്റാണ്ടുകളായി ക്ഷേത്രത്തില്‍ നടത്തിവരുന്ന ഉത്രാടസദ്യ കാണാൻ ഒട്ടേറെ ഭക്തരും എത്തിയിരുന്നു. മനക്കര ശ്രീശൈലം എം.വി.അരവിന്ദാക്ഷൻ നായരാണ് ക്ഷേത്രത്തില്‍ ഉത്രാടനാളില്‍ വാനരസദ്യ നടത്തുന്നത്.

    Read More »
  • Kerala

    ബീഫിന്‍റെ പേരിലുള്ള ഭീകരതക്ക് കേരളത്തിലും തുടക്കമായി..!!

    പത്തനംതിട്ട: ബീഫിന്‍റെ പേരിലുള്ള ഭീകരതക്ക് കേരളത്തിലും തുടക്കമായി..!! ആലപ്പുഴ ജില്ലയുടെയും പത്തനംതിട്ട ജില്ലയുടെയും ബോർഡറായ കുടശ്ശനാടായിരുന്നു സംഭവം. കാളകളെ കയറ്റിക്കൊണ്ടു വന്ന വാൻ തടഞ്ഞ് ടയറുകളുടെ കാറ്റ് അഴിച്ചു വിടുകയും തടയാൻ ചെന്ന ഡ്രൈവറെ മർദ്ദിക്കുകയുമായിരുന്നു.ബിജെപിക്കാരാണ് വാഹനം തടയുകയും ഡ്രൈവറെ മർദ്ദിക്കുകയും ചെയ്തത്.നാട്ടുകാർ ഇടപെട്ടതോടെ സംഘം കടന്നുകളഞ്ഞു.ഇവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • India

    ജോലിയില്‍നിന്ന് പിരിച്ചുവിടപ്പെട്ട കണ്ടക്ടര്‍ ട്രെയിനിനുമുന്നില്‍ ചാടി മരിച്ചു

    ബറേലി: യാത്രക്കാര്‍ക്ക് നമസ്കരിക്കാൻ രണ്ട് മിനിറ്റ് ബസ് നിര്‍ത്തിക്കൊടുത്തതിന്റെ പേരില്‍ ജോലിയില്‍നിന്ന് പിരിച്ചുവിടപ്പെട്ട കണ്ടക്ടര്‍ ട്രെയിനിനുമുന്നില്‍ ചാടി മരിച്ചു.ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. യുപി സ്റ്റേറ്റ് ട്രാൻസ്‌പോര്‍ട്ട് ബസിലെ കണ്ടക്ടര്‍ മോഹിത് യാദവി(32)നെയാണ് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്. ഞായറാഴ്ച രാത്രി കാണാതായ ഇദ്ദേഹത്തെ തിങ്കളാഴ്ചയാണ് മെയിൻപുരിയില്‍ വീടിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്.  മെയിൻപുരി ഗിരോര്‍ പൊലീസ് പരിധിയിലുള്ള നഗ്ല ഖുഷാലി സ്വദേശിയാണ് മോഹിത്. എട്ട് വര്‍ഷത്തിലേറെയായി യു.പി.എസ്.ആര്‍.ടി.സിയില്‍ കരാര്‍ ജീവനക്കാരനാണ്. 17,000 രൂപ മാസശമ്ബളം ഉണ്ടായിരുന്ന മോഹിതിനെ ജൂണ്‍ അഞ്ചിനാണ് സര്‍വിസില്‍നിന്ന് പിരിച്ചുവിട്ടത്. ബസിന്റെ ഡ്രൈവറെയും സസ്പെൻഡ് ചെയ്തിരുന്നു.

    Read More »
  • Kerala

    ഓണച്ചൂടിന് മേല്‍ കുളിര്‍മഴ; സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു

    പത്തനംതിട്ട:ഓണച്ചൂടിന് മേല്‍ കുളിര്‍മഴ.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴ ലഭിച്ചു.പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിലാണ് ഇന്ന് ഒറ്റപ്പെട്ട മഴ ലഭിച്ചത്. തൃശൂര്‍, കോഴിക്കോട് അടക്കമുള്ള വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ട മഴ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.ഇന്നലെ തിരുവനന്തപുരം നഗരത്തിലും മഴ പെയ്തു. അതേസമയം മഴ മുന്നറിയിപ്പുണ്ടെങ്കിലും സംസ്ഥാനത്ത് താപനിലയും ഉയരുകയാണ്. ശരാശരിയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയര്‍ന്ന താപനിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3 വരെ പുറത്തിറങ്ങുന്നത് കരുതലോടെ വേണമെന്ന് കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ വിഭാഗവും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

    Read More »
  • Kerala

    വിദേശത്ത് നഴ്സ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതികള്‍ പിടിയില്‍

    കോട്ടയം: വിദേശത്ത് നഴ്സ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതികള്‍ പിടിയില്‍.തമിഴ്നാട് തിരുവള്ളൂര്‍ സ്വദേശി പി.വി.പ്രവീണ്‍ (37), ഇയാളുടെ സഹോദരനായ പി.വി. പ്രവീഷ് (31) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം ദേവലോകം സ്വദേശിനിയായ യുവതിയില്‍നിന്ന് 13 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്.ഇരുവരും ചേര്‍ന്ന് 2022ല്‍ യുവതിയില്‍ നിന്ന് ചെന്നൈയിലുള്ള കണ്‍സള്‍ട്ടൻസി സ്ഥാപനം മുഖേന, യു.കെയില്‍ സീനിയര്‍ കെയര്‍ നഴ്സായി ജോലി വാങ്ങിനല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ 13,60,000 രൂപ പലതവണയായി വാങ്ങിയെടുക്കുകയായിരുന്നു. ഇതിനുശേഷം ഇവര്‍ യുവതിക്ക് ഒറിജിനലാണെന്ന് പറഞ്ഞുവിശ്വസിപ്പിച്ച്‌ വ്യാജ സ്പോണ്‍സര്‍ഷിപ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.ജോലി ലഭിക്കാതിരിക്കുകയും കൊടുത്ത പണം തിരികെ നല്‍കാതെവരികയും ചെയ്തതോടെ യുവതി ഇവര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലെ അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ വൈക്കം പൊലീസ് സ്റ്റേഷനിലും സമാനമായ കേസ് നിലവിലുണ്ട്. ഈസ്റ്റ് എസ്.എച്ച്‌.ഒ പി.എസ്. ഷിജു , എസ്.ഐമാരായ പി.എസ്. അരുണ്‍കുമാര്‍ , സജി…

    Read More »
  • Kerala

    യുവാവിന്റെ കഴുത്ത് ബ്ലേഡ് കൊണ്ട് മുറിച്ച കേസിലെ പ്രതികള്‍ പിടിയില്‍ 

    കൊച്ചി:കടം വാങ്ങിയ പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവാവിന്റെ കഴുത്ത് ബ്ലേഡ് കൊണ്ട് മുറിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കുരീക്കോട് വീട്ടില്‍ നാദിര്‍ഷ (24), പടമുകള്‍ പള്ളിപ്പറമ്ബില്‍ വീട്ടില്‍ അബിനാസ് (23) എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍റാസിക് എന്ന യുവാവ് ചികിത്സയിലാണ്.കഴിഞ്ഞ ദിവസം പടമുകള്‍ പാലച്ചുവട് ജങ്ഷന് സമീപത്ത് വെച്ചാണ് യുവാക്കള്‍ അബ്ദുല്‍റാസികിനെ ആക്രമിച്ചത്.  കല്ലുകൊണ്ട് ഇയാളെ തലയില്‍ ഇടിക്കുകയും പിന്നീട് ചുറ്റിപ്പിടിച്ച ശേഷം ബ്ലേഡ് കൊണ്ട് കഴുത്ത് മുറിക്കുകയായിരുന്നു.ഇരുവരും മയക്കുമരുന്ന് കടത്തുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

    Read More »
  • India

    ഹരിയാനയിലെ വിഎച്ച്പി യാത്രയുടെ പ്രത്യേക സുരക്ഷാ ചുമതലയിലുണ്ടായിരുന്ന എസ്.ഐ മരിച്ചു

    ഗുഡ്ഗാവ്: ഹരിയാനയിലെ നുഹിൽ സംഘടിപ്പിച്ച വിഎച്ച്പി യാത്രയുടെ പ്രത്യേക സുരക്ഷാ ചുമതലയിലുണ്ടായിരുന്ന എസ്.ഐ മരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പല്‍വാല്‍ ജില്ലയിലെ ഉത്താവര്‍ സ്വദേശിയും ബദ്കാളി ചൗക്ക് സ്റ്റേഷനില്‍ എസ്.ഐയുമായ ഹക്മുദ്ദീൻ(47) ആണ് ഡ്യൂട്ടിക്കിടെ മരിച്ചത്. ഏതാനും ദിവസങ്ങള്‍ക്കുമുൻപാണ് മേവാത്തിലെ നാഗിനയില്‍ പ്രത്യേക സുരക്ഷാ ചുമതലയില്‍ അദ്ദേഹത്തെ നിയമിച്ചത്.   ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ഡ്യൂട്ടിക്കിടെ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹക്മുദ്ദീനെ ആശുപത്രിയിലെത്തിച്ച് അടിയന്തര പരിചരണം നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് വക്താവ് കൃഷ്ണകുമാര്‍ പറഞ്ഞു. അതേസമയം സമര്‍പ്പിതനായൊരു ഓഫിസറെയാണു നഷ്ടപ്പെട്ടതെന്ന് ഹരിയാന എ.ഡി.ജി.പി മമത സിങ് പ്രതികരിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന് ഹരിയാന പൊലീസ് എല്ലാ സഹായവും നല്‍കുമെന്നും എഡിജിപി പറഞ്ഞു

    Read More »
  • Kerala

    തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളികളായ അച്ഛനും മകനും മരിച്ചു

    പാലക്കാട് : തമിഴ്‌നാട് കോവില്‍പാളയത്ത് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ അച്ഛനും മകനും മരിച്ചു.പാലക്കാട് മീനാക്ഷിപുരം സ്വദേശി പരമേശ്വരൻ (48), മകൻ രോഹിത് (21) എന്നിവരാണ് മരിച്ചത്. രോഹിതിന്റെ പഠന ആവശ്യവുമായി ബന്ധപ്പെട്ട് ബംഗ്ലൂരുവിലെത്തിയ ഇരുവരും നാട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്. രോഹിത് ഓടിച്ചിരുന്ന കാര്‍ തടി കയറ്റി മുന്നില്‍ സഞ്ചരിക്കുകയായിരുന്ന പിക് അപ്പിന്റെ പിന്നില്‍ ഇടിച്ചായിരുന്നു അപകടം.ഉടൻതന്നെ ഇരുവരെയും പൊള്ളാച്ചി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

    Read More »
  • Kerala

    മഹാബലിയുടെയും വാമനന്‍റെയും വേഷമണിഞ്ഞ് ബസ് ജീവനക്കാർ; കൗതുകത്തോടെ യാത്രക്കാരും

    ചാലക്കുടി: വാമനൻ ബെല്ലടിക്കുമ്ബോൾ മാവേലി ബ്രേക്ക് ചവിട്ടുന്നതും വീണ്ടും മണി  ‍ അടിക്കുമ്പോൾ ബ്രേക്കില്‍നിന്ന് കാലെടുത്ത് ആക്സിലറേറ്ററില്‍ ചവിട്ടുന്നതും യാത്രക്കാര്‍ സശ്രദ്ധം കണ്ടു.ബസ് പാതാളത്തിലേക്കോ സ്വര്‍ഗത്തിലേക്കോ അല്ല പോയത്.എംവിഡിയുടെയും എഐ ക്യാമറയുടെയും മുന്നിൽക്കൂടി ചാലക്കുടിയുടെ മണ്ണിലാണ് തലങ്ങും വിലങ്ങും ഓടിയത്. ചാലക്കുടി നഗരസഭാ ബസ് സ്റ്റാൻഡിൽ  ഉത്രാടം നാളിലാണ് ബസ് ജീവനക്കാര്‍ മഹാബലിയുടെയും വാമനന്‍റെയും വേഷമണിഞ്ഞത്.. ‘മരിയ’ ബസിലെ ഡ്രൈവര്‍ ചാലക്കുടി സ്വദേശി ടോം ജോസഫ് തോട്ടത്തിലും കണ്ടക്ടര്‍ മാള സ്വദേശി ഡെന്നി വടക്കനുമാണ് ബസ് യാത്രക്കിടെ മാവേലി നാടകം അരങ്ങേറ്റിയത്. പ്രളയത്തിനും കോവിഡിനും ശേഷം നിയന്ത്രണങ്ങളില്ലാതെ ഓണം ആഘോഷിക്കുന്നത് ഇപ്പോഴാണ്. അതിന്റെ സന്തോഷം യാത്രക്കാരുമായി പങ്കുവക്കണമെന്ന് തോന്നി. അപ്പോഴാണ് ഇങ്ങനെയൊരാശയം തോന്നിയതെന്ന് ടോം ജോസഫ് തോട്ടത്തിലും ഡെന്നി വടക്കനും പറഞ്ഞു. ആശയം അറിയിച്ചപ്പോള്‍ ബസിന്റെ ഉടമകളും സമ്മതിച്ചെന്ന് ഇരുവരും പറഞ്ഞു.ബസിൽ യാത്രക്കാർക്കായി ഉപ്പേരിയും കരുതിയിട്ടുണ്ടായിരുന്നു.

    Read More »
  • Crime

    സ്കൂൾ പ്രിൻസിപ്പൽ ലൈംഗികമായി പീഡിപ്പിച്ചു, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രക്തം കൊണ്ട് കത്തെഴുതി വിദ്യാർത്ഥിനികൾ

    ഗാസിയാബാദ്: സ്കൂൾ പ്രിൻസിപ്പൽ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രക്തം കൊണ്ട് കത്തെഴുതി വിദ്യാർത്ഥിനികൾ. പ്രിൻസിപ്പലിനെതിരെ കർശന നടപടിയെടുക്കണമെന്ന് വിദ്യാർത്ഥിനികൾ കത്തിൽ ആവശ്യപ്പെട്ടു. പ്രിൻസിപ്പൽ ഡോ. രാജീവ് പാണ്ഡെയെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് പറഞ്ഞു. വിദ്യാർത്ഥിനികളെ തൻറെ ഓഫീസ് മുറിയിലേക്ക് വിളിച്ചുവരുത്തി മോശമായി സ്പർശിച്ചെന്നാണ് രാജീവ് പാണ്ഡെക്കെതിരായ പരാതി. 12നും 15നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് പരാതി നൽകിയത്. ഇക്കാര്യം പുറത്തുപറയാൻ ആദ്യം ഭയമായിരുന്നുവെന്ന് കുട്ടികൾ പറഞ്ഞു. പിന്നീട് മാതാപിതാക്കളെ വിവരം അറിയിച്ചു. മാതാപിതാക്കൾ സ്കൂളിലെത്തി രാജീവ് പാണ്ഡെയോട് ചോദിച്ചതോടെ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. അതിനിടെ വിദ്യാർത്ഥിനികളുടെ രക്ഷിതാക്കൾ സ്‌കൂളിൽ അതിക്രമിച്ച്‌ കയറി മർദിച്ചെന്ന് ആരോപിച്ച് രാജീവ് പാണ്ഡെ പരാതി നൽകി. ഇരുവിഭാഗങ്ങൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. മണിക്കൂറുകളോളം പൊലീസ് തങ്ങളെ ഭീഷണിപ്പെടുത്തുകയും തടങ്കലിൽ വെക്കുകയും ചെയ്തതായി വിദ്യാർത്ഥിനികളും രക്ഷിതാക്കളും ആരോപിച്ചു. “ഞങ്ങൾ നാല് മണിക്കൂർ പൊലീസ് സ്റ്റേഷനിൽ ഇരിക്കാൻ നിർബന്ധിതരായി. ഇനി ക്ലാസിൽ വരരുതെന്ന് സ്കൂൾ അധികൃതർ ഞങ്ങളോട്…

    Read More »
Back to top button
error: