KeralaNEWS

യുവാവിന്റെ കഴുത്ത് ബ്ലേഡ് കൊണ്ട് മുറിച്ച കേസിലെ പ്രതികള്‍ പിടിയില്‍ 

കൊച്ചി:കടം വാങ്ങിയ പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവാവിന്റെ കഴുത്ത് ബ്ലേഡ് കൊണ്ട് മുറിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കുരീക്കോട് വീട്ടില്‍ നാദിര്‍ഷ (24), പടമുകള്‍ പള്ളിപ്പറമ്ബില്‍ വീട്ടില്‍ അബിനാസ് (23) എന്നിവരാണ് പിടിയിലായത്.

സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍റാസിക് എന്ന യുവാവ് ചികിത്സയിലാണ്.കഴിഞ്ഞ ദിവസം പടമുകള്‍ പാലച്ചുവട് ജങ്ഷന് സമീപത്ത് വെച്ചാണ് യുവാക്കള്‍ അബ്ദുല്‍റാസികിനെ ആക്രമിച്ചത്.

 കല്ലുകൊണ്ട് ഇയാളെ തലയില്‍ ഇടിക്കുകയും പിന്നീട് ചുറ്റിപ്പിടിച്ച ശേഷം ബ്ലേഡ് കൊണ്ട് കഴുത്ത് മുറിക്കുകയായിരുന്നു.ഇരുവരും മയക്കുമരുന്ന് കടത്തുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: