Month: August 2023

  • Kerala

    നാഗർകോവിലിൽ കോളേജ് വിദ്യാർഥിനികളെ കൊണ്ട് സർക്കാർ ബസ് തള്ളിയിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി

    കന്യാകുമാരി: നാഗർകോവിലിൽ കോളേജ് വിദ്യാർഥിനികളെ കൊണ്ട് സർക്കാർ ബസ് തള്ളിയിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി. ബസിന്റെ ഡ്രൈവർ, കണ്ടക്ടർ അടക്കം നാലുപേരെ സസ്‌പെൻഡ് ചെയ്തു. വിദ്യാർഥിനികളെ കൊണ്ട് ബസ് തള്ളി നീക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്. വ്യാഴാഴ്ച പഴയ താലൂക്ക് ഓഫീസിന്റെ സമീപത്ത് വച്ചായിരുന്നു സംഭവം. റോഡിൽ കേടായ ബസ് വിദ്യാർഥിനികളെ ഉപയോഗിച്ച് തള്ളിനീക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ രൂക്ഷവിമർശനമായിരുന്നു ഉയർന്നത്. പ്രദേശത്തെ ബസുകൾ സ്ഥിരീമായി കേടാകുന്നതും യാത്രക്കാർ ചൂണ്ടിക്കാണിച്ചിരുന്നു.

    Read More »
  • Business

    നിരവധി സാമ്പത്തിക കാര്യങ്ങൾ ചെയ്തുതീർക്കാനുള്ള മാസമാണ് സെപ്തംബർ; സെപ്തംബറിൽ തന്നെ ചെയ്തുതീർക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

    നിരവധി സാമ്പത്തിക കാര്യങ്ങൾ ചെയ്തുതീർക്കാനുള്ള മാസമാണ് സെപ്തംബർ. കാരണം നിരവധി സാമ്പത്തിക സമയ പരിധികളുളള മാസം കൂടിയാണിത്. നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രധാന സാമ്പത്തിക കാര്യങ്ങൾ എന്തൊക്കെയെന്നറിയാം. ആധാർ സൗജന്യമായി പുതുക്കൽ ആധാർ കാർഡ് ഉപയോക്താക്കൾക്ക് ആധാർ രേഖകൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തിയ്യതി സെപ്റ്റംബർ 14 വരെയാണ്. ജൂൺ 14 ന് അവസാനിച്ച സമയപരിധി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) സെപ്റ്റംബർ 14 വരെ 3 മാസത്തേക്ക് നീട്ടിനിൽകിയതാണ്. 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാം ഈ തീയ്യതി വരെ 2000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റിയെടുക്കാനെോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ച നാല് മാസത്തെ സമയം സെപ്തംബർ 30 ന് അവസാനിക്കും. 2000 രൂപയുടെ നോട്ടുകൾ കൈവശമുള്ളവർ 2023 സെപ്റ്റംബർ 30-നകം തന്നെ മാറ്റിയെടുക്കുകയോ, നിക്ഷേപിക്കുകയോ ചെയ്യണം. കാരണം സെപ്തംബർ മാസം കഴി‍ഞ്ഞാൽ 2000 രൂപ നോട്ടുകളുടെ വിപണിമൂല്യവും അവസാനിക്കും പാൻ – ആധാർ ലിങ്കിങ്…

    Read More »
  • LIFE

    ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ ആവണിക്ക് തിരിതെളിഞ്ഞു……

    സുഖമാണോ ദാവീദേ എന്ന ചിത്രത്തിനു ശേഷം രാജമോഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവണി. ഗ്രാമീണാന്തരീക്ഷത്തിൽ അവതരിപ്പിക്കുന്ന ചിത്രം ഒരു ത്രികോണ പ്രണയകഥയാണ് പറയുന്നത്. ചിത്രത്തിന് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ തിരി തെളിഞ്ഞു. ആദ്യതിരി തെളിച്ചതും സ്വിച്ചോൺകർമ്മം നിർവ്വഹിച്ചതും പി ജി ശശികുമാര വർമ്മ (മുൻ രാജപ്രതിനിധി, പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ്) യായിരുന്നു. തിരുച്ചെന്തൂർ യാഗസാമ്രാട്ട് ബ്രഹ്മശ്രീ എൻ വെങ്കിടേശ്വര അയ്യർ ആണ് ആദ്യ ക്ളാപ്പടിച്ചത്. ബ്രഹ്മശ്രീ എം എസ് ശ്രീരാജ് കൃഷ്ണൻ പോറ്റി (ദേശീയ ചെയർമാൻ, അഖില താന്ത്രി പ്രചാരക് സഭ), ജെ വിക്രമൻസ്വാമി കുരിയൻവിള (ശ്രീ ഭഗവതി മുടിപ്പുര ക്ഷേത്രാചാര്യൻ, പാറശ്ശാല) എന്നിവർ ചടങ്ങിനെ സാന്നിധ്യം കൊണ്ട് ധന്യമാക്കി. കോഴിക്കോട് ബാലുശ്ശേരിയും പരിസര പ്രദേശങ്ങളുമാണ് ചിത്രത്തിന്റെ ലൊക്കേഷൻ . സൂരജ്സൺ, അഭിരാമി ഗിരീഷ്, ദേവൻ, ടി ജി രവി, ജയശങ്കർ, ശൈലജ തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും പ്രശസ്തരും അണിചേരുന്നു. ബാനർ – ദേവദാസ് ഫിലിംസ്, സംവിധാനം- രാജമോഹൻ, നിർമ്മാണം –…

    Read More »
  • Kerala

    ജയിലില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിന് ഐക്യദാര്‍ഢ്യവുമായി തിരുവോണ നാളില്‍ കോഴിക്കോട്ട് ഉപവാസ സമരം

    കോഴിക്കോട്: ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിന് ഐക്യദാർഢ്യവുമായി തിരുവോണ നാളിൽ കോഴിക്കോട്ട് ഉപവാസ സമരം. കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻറിനു സമീപമാണ് സമരം നടക്കുന്നത്. ​ഗ്രോ വാസുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരു കൂട്ടം മനുഷ്യാവകാശ പ്രവർത്തകരും വിവിധ സംഘടനാ പ്രതിനിധികളുമാണ് കോഴിക്കോട്ട് സമരം നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന സമരത്തിന്റെ തുടർച്ചയായാണ് തിരുവോണ നാളിലെ സമരം. സർക്കാർ കേസ് പിൻവലിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. വാസുവേട്ടന് ഐക്യദാ‍ഢ്യവുമായാണ് സമരം നടത്തുന്നതെന്ന് ഗ്രോ വാസു ഐക്യദാർഢ്യ സമിതി നേതാവ് അംബിക പറഞ്ഞു. അടുത്ത മാസം നാലിന് ​ഗ്രോ വാസുവിനെ വീണ്ടും കോടതിയിൽ ഹാജരാക്കും.

    Read More »
  • Local

    തിരുവോണ ദിവസം ആശുപത്രികളില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയറിയിച്ച് മന്ത്രി വീണാ ജോര്‍ജ് ആശുപത്രികള്‍ സന്ദര്‍ശിച്ചു ഓണസമ്മാനങ്ങള്‍ നല്‍കി

    തിരുവനന്തപുരം: തിരുവോണ ദിവസം ആശുപത്രികളില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയറിയിച്ച് മന്ത്രി വീണാ ജോര്‍ജ് ആശുപത്രികള്‍ സന്ദര്‍ശിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എസ്.എ.ടിയിലും ജനറല്‍ ആശുപത്രിയിലും മന്ത്രി സന്ദര്‍ശനം നടത്തി. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ഓണ സമ്മാനവും നല്‍കിയാണ് മന്ത്രി മടങ്ങിയത്. 150 ഓളം ലാസ്റ്റ് ഗ്രേഡ് ജീവനക്കാരാണ് മെഡിക്കല്‍ കോളേജിലും എസ്.എ.ടി.യിലുമായി തിരുവോണ ദിവസം ആദ്യ ഷിഫ്റ്റില്‍ സേവനമനുഷ്ഠിച്ചത്. അവര്‍ക്ക് മന്ത്രി വസ്ത്രങ്ങള്‍ സമ്മാനിച്ചു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. നിസാറുദീന്‍ മന്ത്രി വീണാ ജോർജിനൊപ്പം ഉണ്ടായിരുന്നു. അനാഥര്‍ സംരക്ഷിക്കപ്പെടുന്ന തിരുവനന്തപുരം ജനറല്‍ ആശുപത്രി ഒന്‍പതാം വാര്‍ഡിലും മന്ത്രി വീണാ ജോർജ് സന്ദര്‍ശനം നടത്തി. അവര്‍ക്കും മന്ത്രി വസ്ത്രങ്ങള്‍ സമ്മാനിച്ചു. ആരോഗ്യ പ്രവര്‍ത്തകരെയും രോഗികളെയും കൂട്ടിരുപ്പുകാരെയും കണ്ടു. ഒപ്പം അവര്‍ക്ക് ഓണ സദ്യ വിളമ്പിക്കൊടുക്കുകയും ചെയ്തു. അടുത്തിടെ മന്ത്രി ജനറല്‍ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ഇവരെ നേരിട്ടു കണ്ടിരുന്നു. അവരുടെ പുനരധിവാസം ഉറപ്പ് വരുത്താനായി ഇടപെടല്‍ നടത്തി.…

    Read More »
  • India

    അനിൽ ആന്റണി ഇനി ബിജെപിയുടെ ദേശീയ വക്താവ്; നിയമനം പ്രഖ്യാപിച്ച് ജെപി നദ്ദ

    ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻറണിയുടെ മകൻ അനിൽ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെതാണ് തീരുമാനം. നേരത്തെ ദേശീയ സെക്രട്ടറിയായി നിയമിച്ചിരുന്നു. ഈ സ്ഥാനത്തോടൊപ്പം ദേശീയ വക്താവായും അനിൽ ആൻ്റണി തുടരും. നേരത്തെ ബിജെപിയിൽ സജീവമാകുന്നതിന് മുന്നോടിയായി അനിൽ ദില്ലിയിലെത്തി പ്രധാനമന്ത്രിയെ കണ്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് അനിൽ ആൻറണി ബിജെപിയിലെത്തിയതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. പ്രധാനമന്ത്രിയുടെ യുവാക്കളുമായുള്ള സംവാദ പരിപാടിയായ ‘യുവം’ സമ്മേളനത്തിൽ അനിൽ ആൻറണി മുൻനിരയിൽ ഇടം പിടിച്ചിരുന്നു. അനിൽ ആൻറണിയുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റം പാർട്ടിക്കും എ കെ ആൻറണിക്ക് നാണക്കേടുണ്ടാക്കി എന്നതിൽ സംശയമില്ലെങ്കിലും രാഷ്ട്രീയമായ നഷ്ടം ഉണ്ടാകില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ വിലയിരുത്തുന്നത്. ആൻറണിയുടെ മകൻ എന്നതിനപ്പുറം അനിലിന് പ്രത്യേകിച്ചൊരു സ്വാധീനവും പാർട്ടിയിൽ ഇല്ല. അതിനാൽ തന്നെ മറ്റുനേതാക്കളോ പ്രവർത്തകരോ മറുകണ്ടം ചാടില്ലെന്നും അനിലിൻറെ രാഷ്ട്രീയ ചുവടുമാറ്റം വ്യക്തിപരമായ ലാഭത്തിന് വേണ്ടിയാണെന്നും ആൻറണിയുടെ വൈകാരികമായ പ്രതികരണം…

    Read More »
  • India

    കളിക്കുന്നതിനിടെ കൊതുകുനാശിനി കുടിച്ച് രണ്ടു വയസ്സുകാരി മരിച്ചു

    ചെന്നൈ: കൊതുകുനാശിനി കുടിച്ച് രണ്ടു വയസ്സുകാരി മരിച്ചു. ചെന്നൈയിലെ ബാലാജി -നന്ദിനി ദമ്പതികളുടെ മകൾ ലക്ഷ്മി ആണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയാണ് സ്വിച്ച് ബോർഡിൽ കുത്തിവെച്ചിരുന്ന കൊതുകുനാശിനിയെടുത്ത് കുട്ടി കുടിച്ചത്. ചെന്നൈയിലെ ബാലാജി -നന്ദിനി ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. മൂത്ത കുട്ടി മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണ്. ഇളയ കുട്ടിയാണ് മരിച്ച ലക്ഷ്മി. ഇരുവരുമൊന്നിച്ച് കളിക്കുമ്പോഴാണ് സംഭവം. സ്വിച്ച് ബോർഡിൽ ഉണ്ടായിരുന്ന കൊതുകുനാശിനിയെടുത്ത് കുട്ടി കുടിക്കുകയായിരുന്നു. ഇത് കണ്ടയുടൻ അമ്മ കു‍ഞ്ഞിനെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ചെന്നെെയിലെ സ്റ്റാൻലി ആശുപത്രിയിൽ കുഞ്ഞിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. കുഞ്ഞിൻ്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

    Read More »
  • Kerala

    മാണി സി കാപ്പനെ വലിച്ച് താഴെയിട്ട് പാലായിലെ വ്യാപാരികൾ

    പാലാ:വടംവലി മത്സരത്തിന്റെ ആവേശം കൊടുമുടികയറിയപ്പോള്‍ അടിതെറ്റി മാണി സി കാപ്പൻ എംഎല്‍എ താഴെ. ഓണാഘോഷത്തിന്റെ ഭാഗമായി പാലായില്‍ ജനപ്രതിനിധികളും വ്യാപാരികളും തമ്മില്‍ നടന്ന വടംവലി മത്സരത്തിനിടെയാണ് എംഎല്‍എയ്ക്ക് ചുവടുപിഴച്ചത്. വീഴ്ചയില്‍ അദ്ദേഹത്തിന് പരിക്കൊന്നും സംഭവിച്ചിട്ടില്ല.എഴുന്നേറ്റ് വടംവലി പൂർത്തതിയാക്കിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.

    Read More »
  • LIFE

    ഷാരൂഖാനും നയൻതാരയും നിറഞ്ഞാടുന്ന ​ജവാനിലെ പുതിയ ​ഗാനമെത്തി; ‘രാമയ്യ വസ്തവയ്യ’ സോഷ്യൽ മീഡിയയിൽ തരം​ഗമാകും

    ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ചിത്രം ജവാനിലെ പുതിയ ​ഗാനമെത്തി. ‘രാമയ്യ വസ്തവയ്യ’ എന്ന ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ഷാരൂഖ് നിറഞ്ഞാടുന്ന ​ഗാനത്തിൽ നയൻതാരയും പ്രത്യക്ഷപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയയിൽ തരം​ഗമാകാൻ ​ഗാനം ഒരുങ്ങി കഴിഞ്ഞുവെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. അനിരുദ്ധിൻറെ ഗാനത്തിന് വരികൽ എഴുതിയിരിക്കുന്നത് കുമാർ ആണ്. അനിരുദ്ധ് രവിചന്ദർ, വിശാൽ ദദ്‌ലാനി, ശിൽപ റാവു എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തെന്നിന്ത്യൻ- ബോളിവുഡ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജവാൻ സെപ്റ്റംബർ 7ന് തിയറ്ററുകളിൽ എത്തും. ആറ്റ്ലിയാണ് ജവാൻ സംവിധാനം ചെയ്തിരിക്കുന്നത്. ആറ്റ്ലിയുടെയും നയൻതാരയുടെയും ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. സാന്യ മൽഹോത്ര, പ്രിയാ മണി, സഞ്‍ജീത ഭട്ടാചാര്യ, സുനിൽ ഗ്രോവർ, റിദ്ധി ദോഗ്ര, അമൃത അയ്യർ തുടങ്ങിയവരും ഷാരൂഖിനും നയൻതാരക്കും ഒപ്പം ചിത്രത്തിലുണ്ട്. തെന്നിന്ത്യയുടെ മക്കൾ സെൽവൻ വിജയ് സേതുപതിയാണ് ജവാനിലെ വില്ലൻ. ഷാരൂഖ് ഇരട്ട വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് വിവരം. ‘റോ’യിലെ (റിസർച്ച് ആൻഡ്…

    Read More »
  • Health

    മധുരം കഴിക്കാൻ കൊതി തോന്നാറില്ലേ? അതിന് പിന്നിലെ ചില രഹസ്യങ്ങൾ!

    ഈ തിരുവോണദിനത്തിൽ മധുരപ്രിയരെല്ലാം തന്നെ പായസത്തിൻറെ ആലസ്യത്തിലായിരിക്കും. മിക്കവരും ഒന്നിലധികം തരം പായസം തന്നെ ഓണത്തിന് തയ്യാറാക്കുകയും കഴിക്കുകയുമെല്ലാം ചെയ്യാറുണ്ട്. ഈ സന്തോഷകരമായ ദിവസത്തിൽ മധുരത്തെ കുറിച്ചുള്ള, അധികമാർക്കുമറിയാത്ത രസകരമായ ചില രഹസ്യങ്ങളാണ് പങ്കുവയ്ക്കുന്നത്. നമുക്ക് ചില സമയങ്ങളിൽ എന്തെങ്കിലും മധുരം കഴിക്കാൻ കൊതി തോന്നാറില്ലേ? വളരെ സ്വാഭാവികമായിട്ടാണ് നാമിതിനെ കാണുന്നത്. എന്നാലിങ്ങനെ മധുരത്തോട് കൊതി തോന്നുന്നത് അത്ര സ്വാഭാവികമൊന്നുമല്ല. ഈ കൊതിക്ക് പിന്നിൽ പല കാരണങ്ങളുമുണ്ടാകാം. ഇവയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒന്ന്… രക്തത്തിൽ ഷുഗർ നില ബാലൻസിലല്ലാതെ വരുമ്പോൾ ഇതുപോലെ നമുക്ക് മധുരം കഴിക്കണമെന്ന കൊതിയുണ്ടാകാം, കെട്ടോ. മധുരമുള്ള ഭക്ഷണങ്ങളോ പാനീയങ്ങളോ കഴിക്കുന്നതോടെ ഇത് ‘ബാലൻസ്ഡ്’ ആവുകയും ചെയ്യും. രണ്ട്… ചിലർ വൈകാരികമായി പ്രശ്നത്തിലായാലോ സ്ട്രെസ് നേരിട്ടാലോ എല്ലാം ഇതുപോലെ മധുരത്തോട് കൊതി കാണിക്കാറുണ്ട്. മധുരം അഥവാ ഷുഗർ ശരീരത്തിലെത്തുമ്പോൾ ‘ഡോപമിൻ’ എന്ന ഹോർമോൺ ഉത്പാദിപ്പിക്കപ്പെടും. നമ്മെ സന്തോഷപ്പെടുത്താനും ശാന്തരാക്കാനുമെല്ലാം സഹായിക്കുന്ന ഹോർമോൺ ആണിത്. മൂന്ന്… ചിലർക്ക് മധുരം എപ്പോഴും കഴിച്ച്…

    Read More »
Back to top button
error: