Month: August 2023
-
India
പാചകവാതക വില കുറച്ച നടപടി നിരവധി കുടുംബങ്ങൾക്ക് സന്തോഷം പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ദില്ലി: പാചകവാതക വില കുറച്ച നടപടി നിരവധി കുടുംബങ്ങൾക്ക് സന്തോഷം പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വീടുകൾക്കുള്ളിൽ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗാർഹിക ഉപഭോക്താക്കൾക്കുള്ള പാചകവാതക സിലണ്ടറുകളുടെ വില ഇരുന്നൂറ് രൂപയാണ് കേന്ദ്രസർക്കാർ കുറച്ചത്. ഓണം – രക്ഷാ ബന്ധൻ ആഘോഷവേളയിൽ പ്രധാനമന്ത്രിയുടെ സമ്മാനമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഉജ്വല യോജന പദ്ധതിയിലുള്ളവർക്കുള്ള 200 രൂപ സബ്സിഡിക്ക് പുറമെയാണിത്. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്നതിനിടെയാണ് അടുക്കളയ്ക്ക് ആശ്വാസമായി കേന്ദ്രസർക്കാറിന്റെ ഈ പ്രഖ്യാപനം. ഇന്ന് രാവിലെ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഗാർഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കാൻ തീരുമാനിച്ചത്. നാളെ മുതൽ ഇത് പ്രാബല്യത്തിൽ വരും. നിലവിൽ ദില്ലിയിൽ 14.2 കിലോ സിലിണ്ടറിന് 1103 രൂപയാണ് വില. ഇത് 903 രൂപയായി കുറയും. പ്രധാന മന്ത്രി ഉജ്വൽ യോജന പദ്ദതിയിൽ ഉൾപ്പെട്ടവർക്ക് നിലവിൽ ഒരു സിലിണ്ടറിന് 200 രൂപ ഇളവ് ലഭിക്കുന്നുണ്ട്. ഇതിനു പുറമേ ഇന്ന് പ്രഖ്യാപിച്ച ഇളവും…
Read More » -
LIFE
‘ജവാൻ’ കേരള വിതരണാവകാശം വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്
ആരാധകർ കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ നായകനാകുന്ന പുതിയ ചിത്രം ‘ജവാന്റെ’ പ്രി- റിലീസ് ഈവന്റിന് ഇനി നിമിഷങ്ങൾ മാത്രം ബാക്കി. ഓഗസ്റ്റ് 30ന് ചെന്നൈ സായ് റാം കോളേജിൽ ആണ് ആവേശോജ്വലമായ ഈവന്റ് നടക്കുക. വൈകുന്നേരം 4 മണിയോടെ ആണ് ചടങ്ങുകൾ ആരംഭിക്കുക. ഷാരൂഖ് ഖാൻ, വിജയ് സേതുപതി, നയൻതാര, യോഗി ബാബു തുടങ്ങിയ താരങ്ങൾ പ്രി- റിലീസ് ഈവന്റിൽ പങ്കെടുക്കും. തമിഴിലെ മറ്റ് മുൻനിര താരങ്ങളും വിശിഷ്ഠ അതിഥികളും ചടങ്ങിൽ പങ്കെടുക്കും. “ഷാരൂഖ് ഖാൻ ചെന്നൈയിൽ എത്തുന്നതോടെ വലിയ പരിപാടിയാണ് അരങ്ങേറാൻ ഒരുങ്ങുന്നത്. ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും. സംഗീത സംവിധായകൻ അനിരുദിന്റെ ലൈവ് കോണ്സർട് ഉണ്ടാകും. സൗത്ത് ഇന്ത്യയിൽ ഷാരൂഖ് ഖാന് വേണ്ടി ഗംഭീര വരവേൽപ്പാണ് ഞങ്ങൾ ഒരുക്കുന്നത്”, എന്നാണ് ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തി പറഞ്ഞത്. അറ്റ്‍ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, നയന്‍താര അടക്കം വലിയൊരു താര നിര തന്നെ…
Read More » -
Crime
മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
ദില്ലി: മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. ഉത്തർപ്രദേശ് സർക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്. മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഇതനുസരിച്ച് നാലാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിക്കും പൊലീസ് ഡയറക്ടർ ജനറലിനുമാണ് കമ്മീഷൻ നോട്ടീസ് അയച്ചിട്ടുള്ളത്. അധ്യാപികക്കെതിരെ സ്വീകരിച്ച നടപടി, വിഷയത്തിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൻറെ വിവരങ്ങളും, കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകൽ, കൂടാതെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച/നിർദ്ദേശിച്ച നടപടികൾ അറിയിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തിൽ മാപ്പപേക്ഷയുമായി അധ്യാപിക രംഗത്ത് വന്നിരുന്നു. തെറ്റ് പറ്റി പോയെന്ന് തൃപ്ത ത്യാഗി പറഞ്ഞു. കുട്ടി പഠിക്കണമെന്ന് മാത്രമായിരുന്നു ഉദ്ദേശ്യം. കസേരയിൽ നിന്ന് എഴുന്നേൽക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് കുട്ടികളോട് അടിക്കാൻ നിർദ്ദേശിച്ചതെന്നും അധ്യാപിക പറഞ്ഞു. അതേസമയം, സംഭവത്തെ തുടർന്ന് സ്കൂൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടിരുന്നു.…
Read More » -
Tech
ചന്ദ്രോപരിതലത്തിൽ സൾഫറിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി സ്ഥിരീകരണം; മറ്റ് മൂലകങ്ങളുടെ സാന്നിദ്ധ്യവും ചന്ദ്രയാൻ 3 കണ്ടെത്തി
ദില്ലി: ചന്ദ്രോപരിതലത്തിൽ സൾഫറിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി സ്ഥിരീകരണം. ചന്ദ്രയാൻ 3 ആണ് ചന്ദ്രോപരിതലത്തിലെ സൾഫർ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. റോവറിലെ ശാസ്ത്ര ഉപകരണമായ ലിബ്സ് ആണ് കണ്ടെത്തൽ നടത്തിയത്. സൾഫറിന് പുറമെ അലുമിനിയം, കാൽസ്യം, ക്രോമിയം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തി സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം ചന്ദ്രയാൻ മൂന്ന് പ്രഗ്യാൻ റോവറിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ ഇസ്രൊ പുറത്തുവിട്ടിരുന്നു. റോവറിലെ നാവിഗേഷൻ ക്യാമറ പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ആഗസ്റ്റ് 27നാണ് ചിത്രങ്ങൾ എടുത്തത്. ചന്ദ്രോപരിതലത്തിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടെ റോവറിന്റെ മുന്നിൽ നാല് മീറ്റർ വ്യാസമുള്ള ഗർത്തം വന്നു. ഈ ഗർത്തം ഒഴിവാക്കാൻ പേടകത്തെ പിന്നോട്ട് നീക്കേണ്ടി വന്നു. ഗർത്തത്തിന്റെയും പിന്നോട്ട് നീങ്ങിയപ്പോൾ റോവറിന്‍റെ ചക്രങ്ങൾ ചന്ദ്രോപരിതലത്തിലുണ്ടാക്കിയ പാടുകളുടെയും ചിത്രമാണ് പുറത്തുവിട്ടത്. ചന്ദ്രയാൻ മൂന്നിൽ നിന്നുള്ള ആദ്യ ശാസ്ത്ര വിവരങ്ങളും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചന്ദ്രനിലെ മണ്ണിന്‍റെ താപസ്വഭാവം പഠിക്കുന്ന ചാസ്തേയില്‍ നിന്നുള്ള വിവരങ്ങളാണ് ഇസ്രൊ പുറത്തുവിട്ടത്. ചന്ദ്രന്റെ…
Read More » -
Kerala
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് കേരളത്തിന് എയിംസും മറ്റൊരു വന്ദേഭാരത് തീവണ്ടിയും ലഭിക്കും
ന്യൂഡൽഹി:വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് കേരളത്തിന് എയിംസും(All India Institute Of Medical Science Hospital) മറ്റൊരു വന്ദേഭാരത് തീവണ്ടിയും ലഭിക്കുമെന്ന് ഉറപ്പായി.കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്നാണ് വിവരം. കോഴിക്കോട് കിനാലൂരിലെ 250 ഏക്കര്‍ സ്ഥലം എയിംസിനു വേണ്ടി ഏറ്റെടുക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടതുള്‍പ്പെടെയുള്ള നടപടികള്‍ എയിംസ് വിഷയത്തില്‍ കേരളത്തിനു ഗുണകരമാകും.എയിംസ് വിഷയം കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിക്കുമെന്നും സെപ്റ്റംബര്‍ പകുതിയോടെ വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്ര ആരോഗ്യസെക്രട്ടറി സുധാംശ് പന്ത് അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് കേന്ദ്രം എയിംസ് അനുവദിക്കുമെന്ന പ്രതീക്ഷയില്‍ ഭൂമി ഏറ്റെടുക്കലടക്കം പ്രാരംഭ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിരുന്നു.കോഴിക്കോട് കിനാലൂരില്‍ വ്യവസായ വകുപ്പിന്റെ 153ഏക്കറിന് പുറമെ, 99 ഏക്കര്‍ സ്വകാര്യഭൂമിയും ( മൊത്തം 252 ഏക്കര്‍) ഏറ്റെടുത്ത് മതില്‍ കെട്ടാനും രേഖകള്‍ കേന്ദ്രത്തിന് കൈമാറാനും സർക്കാർ അനുമതി നല്‍കിയിരുന്നു. കേരള സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിച്ച് കോഴിക്കോട്…
Read More » -
Kerala
സമീപമുള്ള പൊലീസ് സ്റ്റേഷൻ ഏതാണെന്ന് അറിയാം; പോല്‍ ആപ്പ് സംവിധാനം പ്രയോജനപെടുത്താൻ നിര്‍ദേശവുമായി കേരളാപൊലീസ്
തിരുവനന്തപുരം:സമീപമുള്ള പൊലീസ് സ്റ്റേഷൻ ഏതാണെന്ന് അറിയാനായി പോല്‍ ആപ്പ് സംവിധാനം പ്രയോജനപെടുത്താൻ നിര്‍ദേശവുമായി കേരളാപൊലീസ്.പോല്‍ ആപ്പ് നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്‌ത് ഈ സേവനം ഉപയോഗിക്കാം എന്നാണ് കേരള പൊലീസ് ഫേസ്ബുക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. നമ്മള്‍ നില്‍ക്കുന്നത് ഏതു സ്റ്റേഷൻ പരിധിയില്‍ ആണെന്നും നമ്മുടെ സമീപമുള്ള പൊലീസ് സ്റ്റേഷൻ ഏതാണെന്നും അറിയാനും ഇതുവഴി കഴിയും.കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്‌ത് ഈ സേവനം പ്രയോജനപ്പെടുത്താം. ആപ്പ് ഇൻസ്റ്റാള്‍ ചെയ്‌തതിനുശേഷം മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച് രജിസ്ട്രേഷൻ ചെയ്യുക. അതിനുശേഷം Nearest police station ഓപ്ഷനില്‍ നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷൻ ഏതാണെന്ന് അറിയാവുന്നതാണ്. അതുപോലെതന്നെ ആ സ്ഥലം ഏത് സ്റ്റേഷൻ പരിധിയില്‍ ആണെന്ന് Jurisdiction Police Station ഓപ്ഷൻ മുഖാന്തരം മനസ്സിലാക്കാവുന്നതാണ്. സ്റ്റേഷൻ പരിധി തിരിച്ചറിഞ്ഞു വേഗത്തില്‍ പരാതി സമര്‍പ്പിക്കുന്നതിനും പോലീസിന്റെ സഹായം ലഭിക്കുന്നതിനും ആപ്പിലെ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
Read More » -
NEWS
ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഞായറാഴ്ച പ്രഖ്യാപിക്കും; മലയാളി താരം സഞ്ജുവിനും സാധ്യത
മുംബൈ:ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ വരുന്ന ഞായറാഴ്ച പ്രഖ്യാപിക്കും.15 അംഗ സ്‌ക്വാഡിനേയും സ്റ്റാന്‍ഡ് ബൈ കളിക്കാരേയും ആണ് പ്രഖ്യാപിക്കുക. സെപ്റ്റംബർ മൂന്നിന് പ്രഖ്യാപിക്കുന്ന ടീമില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്താന്‍ സെപ്റ്റംബര്‍ 28 വരെ ഇന്ത്യക്ക് അവസരമുണ്ടാകും. ഏഷ്യാ കപ്പ് പ്രകടനം കൂടി പരിഗണിച്ചായിരിക്കും ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവരിക. മലയാളി താരം സഞ്ജു സാംസണ്‍ ഏകദിന ലോകകപ്പ് ടീമില്‍ സ്റ്റാന്‍ഡ്‌ബൈ പ്ലെയറാകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.ഏഷ്യ കപ്പിലും സഞ്ജു സ്റ്റാന്‍ഡ്‌ബൈ താരമാണ്. അതേസമയം ഏഷ്യാ കപ്പിന് നാളെ തുടക്കമാകും. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍.പാക്കിസ്ഥാനും ശ്രീലങ്കയുമാണ് ആതിഥേയത്വം വഹിക്കുക.ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടക്കും. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളാണ് ഏഷ്യാ കപ്പിനായി ഏറ്റുമുട്ടുക. ഏകദിന ഫോര്‍മാറ്റില്‍ ആയിരിക്കും മത്സരങ്ങള്‍.ഇന്ത്യയുടെ ആദ്യ മത്സരം സെപ്റ്റംബര്‍ രണ്ട് ശനിയാഴ്ച പാക്കിസ്ഥാനെതിരെയാണ്.
Read More » -
Kerala
ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ
കോട്ടയം:ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ.ആലപ്പുഴ മാരാരിക്കുളം വാലയില്‍ വീട്ടില്‍ അരുണ്‍ സാംസണെയാണ് (37) കോട്ടയം ഗാന്ധിനഗര്‍ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ദമ്ബതികള്‍ക്കിടയില്‍ അഭിപ്രായവ്യത്യസ്തങ്ങളും തര്‍ക്കങ്ങളും നിലനിന്നിരുന്നു. ഇതിനിടെ യുവതി ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് ഗാന്ധിനഗര്‍ പൊലീസില്‍ പരാതിനല്‍കിയിരുന്നു. ഇതിലുള്ള വിരോധമാണ് വധശ്രമത്തില്‍ കലാശിച്ചത്. പരാതിയെ തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസ് കേസെടുക്കുകയും തുടരന്വേഷണത്തിൽ ഇന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Read More » -
Kerala
കോഴിക്കോട് പുതുപ്പാടിയില്‍ വിനോദ സഞ്ചാരത്തിനെത്തിയ പെണ്‍കുട്ടി ഒഴുക്കില്‍പ്പെട്ട് മരിച്ചു
കോഴിക്കോട്: പുതുപ്പാടിയില്‍ വിനോദ സഞ്ചാരത്തിനെത്തിയ പെണ്‍കുട്ടി ഒഴുക്കില്‍പ്പെട്ട് മരിച്ചു.മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശിനി തസ്‌നീമാണ് മരിച്ചത്. ഈങ്ങാപ്പുഴ കക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിലായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെട്ടു. ഉച്ചയ്ക്ക് 3.30നാണ് സംഭവം. പെണ്‍കുട്ടി മലവെള്ളപ്പാച്ചിലില്‍ അകപ്പെടുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയെത്തി പെണ്‍കുട്ടിയെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read More » -
Kerala
കോട്ടയം മെഡിക്കൽ കോളേജിൽ തിരുവോണ സദ്യ വിതരണം ചെയ്ത് ഡിവൈഎഫ്ഐ
കോട്ടയം: മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഏകദേശം അഞ്ഞൂറോളം ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത് ഡിവൈഎഫ്ഐ സഖാക്കൾ. നാല് വർഷമായി ഡിവൈഎഫ്ഐ ഇവിടെ പൊതിച്ചോറ് വിതരണം ചെയ്തു വരുന്നുണ്ട്.ഇന്ന് തിരുവോണമായതിനാൽ സാധാരണ പൊതിച്ചോറിനൊപ്പം സദ്യയുടെ വിഭവങ്ങൾ കൂട്ടിയായിരുന്നു വിതരണം. പച്ചടിയും പപ്പടവും ഉപ്പേരിയും അവിയലും അടപ്രഥമനുമെല്ലാം ചേർന്നതായിരുന്നു സദ്യ.പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് ഉൾപ്പടെയുള്ളവർ സദ്യക്ക് നേതൃത്വം നൽകി.
Read More »