IndiaNEWS

ഹരിയാനയിലെ വിഎച്ച്പി യാത്രയുടെ പ്രത്യേക സുരക്ഷാ ചുമതലയിലുണ്ടായിരുന്ന എസ്.ഐ മരിച്ചു

ഗുഡ്ഗാവ്: ഹരിയാനയിലെ നുഹിൽ സംഘടിപ്പിച്ച വിഎച്ച്പി യാത്രയുടെ പ്രത്യേക സുരക്ഷാ ചുമതലയിലുണ്ടായിരുന്ന എസ്.ഐ മരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

പല്‍വാല്‍ ജില്ലയിലെ ഉത്താവര്‍ സ്വദേശിയും ബദ്കാളി ചൗക്ക് സ്റ്റേഷനില്‍ എസ്.ഐയുമായ ഹക്മുദ്ദീൻ(47) ആണ് ഡ്യൂട്ടിക്കിടെ മരിച്ചത്. ഏതാനും ദിവസങ്ങള്‍ക്കുമുൻപാണ് മേവാത്തിലെ നാഗിനയില്‍ പ്രത്യേക സുരക്ഷാ ചുമതലയില്‍ അദ്ദേഹത്തെ നിയമിച്ചത്.

Signature-ad

 

ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ഡ്യൂട്ടിക്കിടെ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹക്മുദ്ദീനെ ആശുപത്രിയിലെത്തിച്ച് അടിയന്തര പരിചരണം നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് വക്താവ് കൃഷ്ണകുമാര്‍ പറഞ്ഞു. അതേസമയം സമര്‍പ്പിതനായൊരു ഓഫിസറെയാണു നഷ്ടപ്പെട്ടതെന്ന് ഹരിയാന എ.ഡി.ജി.പി മമത സിങ് പ്രതികരിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന് ഹരിയാന പൊലീസ് എല്ലാ സഹായവും നല്‍കുമെന്നും എഡിജിപി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: