Month: August 2023
-
Local
ജനങ്ങൾക്ക് ഭീക്ഷണിയായി ടെലിഫോൺ പോസ്റ്റ്
മുണ്ടക്കയം: ടെലിഫോൺ പോസ്റ്റ് താഴെവീഴാറായിട്ടും വകുപ്പ് അറിഞ്ഞിട്ടില്ല.മുണ്ടക്കയത്തിന് സമീപം കോരുത്തോടാണ് സംഭവം.കോരുത്തോട് പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ സ്കൂൾ കുട്ടികളും യാത്രക്കാരും ബസ് കാത്തു നിൽക്കുന്ന ബസ് സ്റ്റോപ്പിലാണ് അപകടകാരമായി വീഴാറായി നിൽക്കുന്ന ടെലിഫോൺ പോസ്റ്റ്. കാലപ്പഴക്കം കൊണ്ട് ചുവട് ദ്രവിച്ച പോസ്റ്റ് ഏതുസമയത്തും വീഴാവുന്ന നിലയിലാണ്.പോസ്റ്റ് അടിയന്തിരമായി നീക്കം ചെയ്യാൻ ബിഎസ്എൻഎൽ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Read More » -
Kerala
ബൈക്ക് മോഷ്ടാവ്; ഇയാളെ കണ്ടെത്താൻ സഹായിക്കുക
2023 ജൂൺ 19ന് മോഷണം പോയ ബൈക്കാണ് ചിത്രത്തിൽ.തിരൂർ സ്വദേശ ഷമീറിന്റേതാണ് ബൈക്ക്. വീട്ടിൽ നിന്നും പുലർച്ചെ മൂന്നരയോടുകൂടിയാണ് ബൈക്ക് മോഷണം പോയത്.പോലീസിൽ പരാതി നൽകുകയും അന്വേഷണം നടത്തുകയും ചെയ്തെങ്കിലും കാര്യമുണ്ടായില്ല. അതേസമയം മോഷണം പോയ ബൈക്കുൾപ്പടെ മോഷ്ടാവിന്റെ ചിത്രം എ ഐ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.ഒന്നര മാസത്തിനു ശേഷം ബൈക്കിന്റെ ഉടമസ്ഥന്റെ (ഷമീർ) ഫോണിലേക്ക് MVD യുടെ ഫൈൻ മെസ്സേജ് വന്നപ്പോഴാണ് നാടകീയ സംഭവത്തിന് വഴിയൊരുങ്ങിയത്. MVD യുടെ ഓൺലൈൻ സൈറ്റിൽ കയറി നോക്കിയപ്പോഴാണ് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ഫോട്ടോ സഹിതം ലഭിച്ചത്.ബൈക്ക് മോഷ്ടിച്ചു കൊണ്ട് പോകവേ എ ഐ ക്യമറയിൽ വളരെ വ്യക്തമായി (പുലർച്ചെ 3.28ന്) പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്… ഇയാളെ തിരിച്ചറിയുന്നവർ പോലീസ് സ്റ്റേഷനിലോ, താഴെ കാണുന്ന നമ്പറിലോ അറിയിക്കുക. ഷമീർ 8921060785
Read More » -
Kerala
തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയെ പറ്റിച്ച് 4.80 ലക്ഷം രൂപ തട്ടിച്ചെടുത്ത വ്യാജ ഡോക്ടർ അറസ്റ്റിൽ
തിരുവനന്തപുരം:മെഡിക്കൽ കോളജിൽ രോഗിയെ പറ്റിച്ച് 4.80 ലക്ഷം രൂപ തട്ടിച്ചെടുത്ത വ്യാജ ഡോക്ടർ അറസ്റ്റിൽ.പൂന്തുറ മാണിക്യവിളാകം സ്വദേശി കെ. നിഖിൽ (29) ആണ് അറസ്റ്റിലായത്.പി ജി ഡോക്ടർ ചമഞ്ഞ് കിടപ്പു രോഗിയെ 10 ദിവസമാണ് ഇയാൾ ചികിത്സിച്ചത്. മെഡിക്കല്‍ കോളേജിലെ ഒന്നാം വാര്‍ഡ് മെഡിസിന്‍ യൂണിറ്റില്‍ കാലിനു പരിക്കുപറ്റി ചികിത്സയിലായിരുന്ന വിഴിഞ്ഞം സ്വദേശി റിനുവിനെയാണ് നിഖില്‍ കബളിപ്പിച്ചത്.പത്തു ദിവസമാണ് ഇയാള്‍ സ്റ്റെതസ്‌കോപ്പ് ധരിച്ച് ആശുപത്രിയില്‍ കഴിഞ്ഞത്. മാരകമായ രോഗങ്ങളുണ്ടെന്നു പറഞ്ഞു ഭയപ്പെടുത്തി മരുന്നിനും പരിശോധനകള്‍ക്കുമായി റിനുവിന്റെ കൈയില്‍നിന്ന് നിഖില്‍ പണവും കൈക്കലാക്കി. ഇയാളുടെ രക്ത സാമ്ബിളുകള്‍ പരിശോധനയ്ക്കായി കൊണ്ടുപോകുന്നത് നിഖിലായിരുന്നു. രോഗി ഡിസ്ചാര്‍ജാകാതിരിക്കാന്‍ സാമ്ബിളുകളില്‍ കൃത്രിമം കാണിക്കുകയും ചെയ്തു. പരിശോധനാഫലങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചതോടെ ഡോക്ടര്‍മാര്‍ക്കു സംശയമായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
Read More » -
Kerala
‘കുലച്ചതി’ക്ക് 15 ദിവസത്തിനകം വിശദീകരണം നല്‍കണം; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: ഇടുക്കി – കോതമംഗലം 220 കെവി ലൈനിനു കീഴില്‍ കൃഷി ചെയ്ത വാഴകള്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വെട്ടിമാറ്റിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍. 15 ദിവസത്തിനകം കെഎസ്ഇബി ചെയര്‍മാന്‍ വിഷയത്തില്‍ വിശദീകരണം നല്‍കണമെന്നു മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു. ടവര്‍ ലൈനിനു കീഴില്‍ കൃഷി ചെയ്തിരുന്ന, ഓണത്തിനു വിളവെടുക്കാന്‍ പാകത്തിനു കുലച്ചുനിന്ന 400 വാഴകളാണ് കെഎസ്ഇബി മുന്നറിയിപ്പില്ലാതെ വെട്ടിനശിപ്പിച്ചത്. വാരപ്പെട്ടി ഇളങ്ങവം കണ്ടമ്പുഴ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്കു സമീപം മൂലമറ്റത്തുനിന്നുള്ള 220 കെവി ടവര്‍ ലൈനിനു കീഴില്‍ കാവുംപുറത്ത് തോമസിന്റെ വാഴത്തോട്ടമാണു ഉദ്യോഗസ്ഥര്‍ നശിപ്പിച്ചത്. 220 കെവി ലൈനിനു കീഴെ വാഴ ഉള്‍പ്പെടെ ഹ്രസ്വകാല വിളകള്‍ കൃഷിചെയ്യാന്‍ അനുമതിയുള്ളപ്പോഴാണ് അര കിലോമീറ്റര്‍ മാത്രം അകലെ താമസിക്കുന്ന തോമസിനെ അറിയിക്കാതെ കൃഷി നശിപ്പിച്ചത്. തോമസും മകന്‍ അനീഷും ചേര്‍ന്നാണു കൃഷി നടത്തിയിരുന്നത്. 4 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. മൂലമറ്റത്തു നിന്നെത്തിയ ലൈന്‍ മെയിന്റ്‌നന്‍സ് സബ് ഡിവിഷന്‍ (എല്‍എംഎസ്) ഓഫിസിലെ ഉദ്യോഗസ്ഥരാണു കഴിഞ്ഞ…
Read More » -
Kerala
ഓണത്തിനു മുമ്പെ മാങ്കുളത്ത് മഹാബലിയെത്തി! വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പുറത്തുവരുന്ന തവളയെ കണ്ടെത്തി
ഇടുക്കി: വര്‍ഷത്തിലൊരിക്കല്‍ മാത്രം മണ്ണിനടിയില്‍ നിന്നും പുറത്തുവരുന്ന പാതാള തവളയെന്ന മഹാബലി തവളയെ മാങ്കുളം ആനക്കുളത്ത് കണ്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന പാതാള തവളകള്‍ പശ്ചിമഘട്ടത്തിലെ ചൂടുള്ള പ്രദേശങ്ങളിലാണ് ജീവിക്കുന്നത്. നാസികബട്രാക്സ് സഹ്യാദ്രന്‍സിസ് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. വര്‍ഷത്തിലൊരിക്കല്‍ മാത്രം പുറത്തു വരുന്നെന്ന കാരണത്താലാണ് മഹാബലി തവള എന്ന പേരിലും ഇവ അറിയപ്പെടുന്നത്. 364 ദിവസവും ഭൂമിക്കടിയില്‍ കഴിയുന്ന ഇവ മുട്ടയിടുന്നതിനായാണ് വര്‍ഷത്തില്‍ ഒരു ദിവസം മാത്രം പുറത്തു വരുന്നത്. പുഴകള്‍, അരുവികള്‍ എന്നിവയ്ക്ക് സമീപമുള്ള ഇളകിയ മണ്ണിനടിയില്‍ ജീവിക്കുന്ന ഇവയുടെ ആഹാരം ചിതലുകളും ഉറുമ്പുകളുമാണ്. വനംവകുപ്പിന്റെയും മറ്റും ശുപാര്‍ശ പ്രകാരം പാതാള തവളയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. ഇരുണ്ട നിറത്തിലുള്ള ഈ തവളയ്ക്ക് തീരെ ചെറിയ കൈകാലുകളാണുള്ളത്. ഏകദേശം ഏഴു സെന്റിമീറ്റര്‍ നീളമുള്ള ഇവയുടെ ശരീരം ഊതിവീര്‍പ്പിച്ച പോലെയാണ് കണ്ടെത്തിയിട്ടുള്ളത്. മൂക്ക് കൂര്‍ത്തിരിക്കുന്നത് കൊണ്ട് പന്നിമൂക്കന്‍ എന്ന് പേരിലും ഇവ അറിയപ്പെടുന്നുണ്ട്. കട്ടിയുള്ള പേശിയോട്…
Read More » -
Crime
പഴങ്ങാടിയിലും ബ്ലാക്ക്മാന്‍, കൈയക്ഷരം ചെറുപുഴയില്‍നിന്ന് വ്യത്യസ്തം; കരികൊണ്ട് ചുമരെഴുത്തുകള്‍
കണ്ണൂര്‍: പഴയങ്ങാടിയിലും ബ്ലാക്ക്മാന്‍ ഭീതിപരത്തുന്നു. ചെറുപുഴ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ കഴിഞ്ഞ പതിനെട്ടുമാസമായി മലയോര ജനതയുടെ ഉറക്കം കെടുത്തിയ ബ്ലാക്ക്മാന്റെ ആവര്‍ത്തനമാണ്. പഴയങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഏഴോം പഞ്ചായത്തിലെ അടുത്തില ഈസ്റ്റിലെ വീടുകളുടെ ചുമരുകളില്‍ ചുമരെഴുത്തുകളായി പ്രത്യക്ഷപ്പെട്ടത്. പാറന്തട്ട അമ്പലത്തിനു സമീപത്തെ പിവി ഗംഗാധരന്‍, പിവി രമേശന്‍ എന്നിവര്‍ വാടകയ്ക്കു താമസിക്കുന്ന വീടിന്റെ ചുമരിലാണ് കരികൊണ്ട് ബ്ലാക്ക്മാനെന്ന് എഴുതിയത് പ്രത്യക്ഷപ്പെട്ടത്. ചൊവ്വാഴ്ച്ച രാത്രി 11.30 യോടെയാണ് ആളനക്കം കേട്ട് രമേശന്റെ മകന്‍ എഴുന്നേറ്റ് നോക്കുമ്പോള്‍ ഒരാള്‍ ഓടുന്നതുകണ്ടത്. ഉടന്‍ വീട്ടിലുളളവരെയും സമീപമുളളവരെയും വിവരമറിയിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല. ഇതേദിവസം സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു ഓമ്നി വാന്‍ വീടുകള്‍ക്ക് മുന്‍പിലെ റോഡിലൂടെ കടന്നുപോയതായി പ്രദേശവാസികള്‍ പഴയങ്ങാടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, ചെറുപുഴയില്‍ ഭീതിപരത്തുന്ന ബ്ലാക്ക്മാനല്ല പഴയങ്ങാടിയിലേതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചെറുപുഴയിലും പ്രാപ്പൊയിലിലും കണ്ട ചുമരെഴുത്തുകളുടെ കൈയ്യക്ഷരത്തില്‍നിന്ന് തികച്ചും വ്യത്യസതമാണ് പഴയങ്ങാടിയിലേത്. അതുകൊണ്ടുതന്നെ പ്രദേശത്ത് ഭീതിപരത്താനുളള സാമൂഹ്യവിരുദ്ധരുടെ ശ്രമമാണ് ഇതിന് പിന്നിലെന്നും…
Read More » -
India
കാമുകിയെ കാണാന്‍ പുലര്‍ച്ചെ പിസയുമായെത്തി; പിതാവിനെ കണ്ട് വിരണ്ട് താഴെ വീണ് യുവാവിന് ദാരുണാന്ത്യം
ഹൈദരാബാദ്: പുലര്‍ച്ചെ പിസയുമായി കാമുകിയുടെ വീട്ടിലെത്തിയ എത്തിയ ഇരുപതുകാരനു ദാരുണാന്ത്യം. ഹൈദരാബാദില്‍ ബേക്കറി ജീവനക്കാരനായ മുഹമ്മദ് ഷുഹൈബ് എന്ന യുവാവാണ് മൂന്നാം നിലയില്‍നിന്ന് വീണ് മരിച്ചത്. കാമുകിക്കായി വാങ്ങിയ പിസ കാമുകിയുടെ വീടിന്റെ ടെറസിലിരുന്ന് ഒരുമിച്ച് കഴിക്കാനൊരുങ്ങുമ്പോള്‍ പെണ്‍കുട്ടിയുടെ പിതാവ് അവിടേക്കു വരുന്നതു കണ്ടു. തുടര്‍ന്ന് ഒളിക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ ഷുഹൈബ് ടെറസില്‍ നിന്ന് വീണുമരിക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. മൂന്ന് നില കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് കേബിളുകളില്‍ തൂങ്ങി താഴെയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് നിലത്ത് വീഴുകയായിരുന്നു. വീഴ്ചയില്‍ ഷുഹൈബിന്റെ കഴുത്തൊടിഞ്ഞു. അപകട വിവരം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയിച്ചതിന് പിന്നാലെ മുഹമ്മദ് ഷുഹൈബിന്റെ ബന്ധുക്കളെത്തിയാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. പുലര്‍ച്ചെ മൂന്നുമണിയോടെ ഒസ്മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഞ്ചരയോടെ മരിച്ചു. സംഭവത്തില്‍ യുവാവിന്റെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സമാനമായ മറ്റൊരു സംഭവത്തില്‍ കഴിഞ്ഞ വര്‍ഷം സേലത്ത് കാമുകിയുമായി ഫ്‌ളാറ്റിന്റെ ടെറസില്‍ സംസാരിച്ചുകൊണ്ടിരുന്ന യുവാവ് കാമുകിയുടെ അമ്മയെ കണ്ട് ഒളിക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ്…
Read More » -
Kerala
ഗുരുവായൂരില്‍ ദര്‍ശനത്തിനായി ക്യൂ നിന്ന ഭക്തനെ എലി കടിച്ചു; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി ക്യൂ നിന്ന ഭക്തരെ എലി കടിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രനും ജസ്റ്റിസ് പി.ജി അജിത് കുമാറും ഉള്‍പ്പെട്ട ദേവസ്വം ബെഞ്ചാണ് കേസെടുത്തത്. വിഷയത്തില്‍ വിശദീകരണത്തിന് ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഗുരുവായൂര്‍ നഗരസഭ എന്നിവര്‍ സമയം തേടിയതിനെ തുടര്‍ന്ന് ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. ഭക്തര്‍ക്ക് സുരക്ഷിതമായ ദര്‍ശനം ഒരുക്കുക എന്നത് ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ ചുമതലയാണെന്ന് കോടതി ഓര്‍മിപ്പിച്ചു. മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ മൂന്ന് ഭക്തര്‍ക്കാണ് കഴിഞ്ഞ ദിവസം എലിയുടെ കടിയേറ്റത്. ഇതില്‍ ഒരാളെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകേണ്ടി വന്നു. നാലമ്പലത്തിനകത്തേക്ക് കയറാന്‍ ചുറ്റമ്പലത്തിലെ കമ്പി അഴിക്കുള്ളില്‍ വരി നില്‍ക്കുമ്പോഴാണ് ഇവര്‍ക്ക് എലയുടെ കടിയേല്‍ക്കുന്നത്.
Read More » -
Kerala
‘പുതുപ്പള്ളിക്കോട്ട’ പിടിക്കാന്‍ സിപിഎം; ജെയ്ക്കിനെ ഇറക്കിയാല്‍ ജയിക്കുമോ?
കോട്ടയം: പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ, ഇടതു മുന്നണി ക്യാമ്പിലും നീക്കങ്ങള്‍ സജീവമായി. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്നാണ് സൂചന. കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക് സി തോമസ്, റെജി സക്കറിയ, കെ എം രാധാകൃഷ്ണന്‍ തുടങ്ങിയ പേരുകളാണ് സിപിഎമ്മിന്റെ പരിഗണനയിലുള്ളത്. പുതുപ്പള്ളി സിപിഎം ഏരിയാ സെക്രട്ടറി സുഭാഷ് വര്‍ഗീസിന്റെ പേരും പരിഗണനയിലുള്ളതായാണ് സൂചന. പൊതു സ്വതന്ത്രനെ ഇറക്കണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. കടുത്ത രാഷ്ട്രീയ മത്സരം കാഴ്ചവയ്ക്കാന്‍ കഴിവുള്ള സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കാനാണ് സിപിഎം നീക്കം. കഴിഞ്ഞ രണ്ട് തവണയും മത്സരിച്ച ജെയ്ക് സി തോമസിനോട് മണര്‍കാട് മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. മണര്‍കാട് പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്താണ് തീയതി മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നും, തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടര്‍ക്കും അപേക്ഷ നല്‍കിയെന്നും അയര്‍ക്കുന്നം…
Read More » -
India
മണിപ്പൂർ കലാപം നൂറാം ദിവസത്തിലേക്ക്; മൗനവ്രതത്തിൽ മോദി
ഇംഫാൽ: മണിപ്പൂർ കലാപം നൂറാം ദിവസത്തിലേക്ക് അടുക്കുമ്പോഴും മൗനവ്രതം തുടർന്ന് പ്രധാനമന്ത്രി.മണിപ്പൂര്‍ സന്ദര്‍ശിക്കാൻപോലും മോദി മെനക്കെട്ടില്ല. ഭരണാധികാരിയെന്ന നിലയില്‍ പൂര്‍ണപരാജയമാണ് മോദി എന്നതിന് മണിപ്പൂര്‍ സാക്ഷ്യം. കുക്കി, മെയ്‌ത്തീ വിഭാഗങ്ങളിലെ ക്രൈസ്‌തവവിശ്വാസികളാണ് കലാപത്തിന്റെ കെടുതികള്‍ കൂടുതലായി നേരിട്ടത്.ക്രൈസ്‌തവ ദേവാലയങ്ങള്‍ ഇവിടെ വ്യാപകമായി ആക്രമിക്കപ്പെട്ടു ഇംഫാലില്‍ അടക്കം അക്രമികള്‍ അഗ്നിക്കിരയാക്കിയ കത്തോലിക്കാ പള്ളികള്‍ ഒരു പുനര്‍നിര്‍മാണത്തിനുള്ള സാധ്യതപോലുമില്ലാതെ കത്തിയമര്‍ന്നു. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബിജെപി സര്‍ക്കാരുകള്‍ ഒരു വാക്കുകൊണ്ടുപോലും സാന്ത്വനമേകിയില്ലെന്ന് ഇംഫാല്‍ ആര്‍ച്ച് ബിഷപ് ഡൊമിനിക് ലുമോണ്‍ ഹൃദയവ്യഥയോടെ പറഞ്ഞു. ഇംഫാലില്‍ മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ ആഭ്യന്തരമന്ത്രി അമിത് ഷാ ബിഷപ് ഹൗസിലേക്ക് തിരിഞ്ഞുനോക്കിയില്ല. എഴുന്നൂറോളം പള്ളികള്‍ താഴ്‌വരയിലും കുന്നുകളിലുമായി തകര്‍ക്കപ്പെട്ടു. ബിജെപിയുടെ ഇരട്ടഎൻജിൻ സര്‍ക്കാര്‍ മണിപ്പൂരില്‍ പൂര്‍ണപരാജയമായി മാറിയെന്ന് സുപ്രീംകോടതിക്ക് തുറന്നടിക്കേണ്ടി വന്നു. ഭരണവാഴ്‌ച പൂര്‍ണമായും തകര്‍ന്നെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ ഭരണകൂട സംവിധാനങ്ങള്‍ പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു.
Read More »