Month: August 2023

  • Crime

    വയോധികയെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ 19 വർഷത്തിന് ശേഷം പിടിയിൽ

    കോട്ടയം: കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്നയാൾ 19 വർഷത്തിനുശേഷം പോലീസിന്റെ പിടിയിലായി. തലനാട് കല്ലുവെട്ടത്തു വീട്ടിൽ സോമൻ (65) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2002 ൽ തലനാട് സ്വദേശിനിയായ വയോധികയെ ആക്രമിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. പിന്നീട് കോടതി ഇയാളെ രണ്ടുവർഷത്തെ തടവു ശിക്ഷയ്ക്ക് വിധിക്കുകയും, ഇയാൾ കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് കോടതി ഇയാൾക്കെതിരെ കൺവിക്ഷൻ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തിരച്ചിലിലാണ് ഇയാൾ പോലീസിന്റെ പിടിയിലാവുന്നത്. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, സി.പി.ഓ ജോബി ജോസഫ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.

    Read More »
  • Crime

    കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന 8 പേർ കോട്ടയം പോലീസിന്റെ പിടിയിൽ

    കോട്ടയം: കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവിൽ കഴിഞ്ഞു വന്നിരുന്ന 8 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ കേസുകളിൽ പെട്ട് കോടതി ശിക്ഷ വിധിക്കുകയും, എന്നാൽ കോടതിയിൽ ഹാജരാകാതെ കോടതിയെ കബളിപ്പിച്ച് ഒളിവിൽ കഴിഞ്ഞതുമായ പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിലായി നടത്തിയ പരിശോധനയിൽ 8 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൻപുരയ്ക്കൽ വീട്ടിൽ റഷീദ് പി.എസ്, കൂർക്കകാലായിൽ വീട്ടിൽ ഹബീൽ, നന്തിക്കാട്ട് വീട്ടിൽ സനൽകുമാർ, ചാമക്കാലയിൽ വീട്ടിൽ സണ്ണി മാത്യു, താന്നിയിൽ വീട്ടിൽ കെ.കെ വിജയൻ, നടുകുറിച്ചിയിൽ വീട്ടിൽ സുരേഷ്, ചോലോത്ത് വീട്ടിൽ നാരായണൻകുട്ടി, കല്ലുവെട്ടത്തു വീട്ടിൽ സോമൻ എന്നിവരെയാണ് പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.

    Read More »
  • India

    രാഹുല്‍ ഗാന്ധി ഫ്‌ളൈയിങ് കിസ് നല്‍കിയെന്ന് സ്മൃതി ഇറാനി

    ന്യൂഡൽഹി:മണിപ്പുര്‍ വിഷയത്തില്‍ നടക്കുന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രസംഗത്തിന് ശേഷം സഭ വിട്ടുപോകുമ്പോള്‍ രാഹുല്‍ ഗാന്ധി ഫ്‌ളൈയിങ് കിസ് നല്‍കിയെന്ന് ബിജെപി നേതാവ് സ്മൃതി ഇറാനി.സംഭവത്തിൽ ബിജെപി വനിതാ എംപിമാര്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നൽകി. സ്ത്രീ വിരുദ്ധനായ ഒരാള്‍ക്ക് മാത്രമേ പാര്‍ലമെന്റില്‍ സ്ത്രീകളുടെ സീറ്റുകളിലേക്ക് നോക്കി ഫ്‌ളൈയിങ് കിസ് നടത്താന്‍ സാധിക്കുകയുള്ളൂവെന്ന് സ്മൃതി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.ഇത്രയും മാന്യതയില്ലാത്ത പെരുമാറ്റം രാജ്യത്തെ പാര്‍ലമെന്റില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും സ്മൃതി പറഞ്ഞു.

    Read More »
  • Local

    ഓഫീസ് സമയത്തിന് ശേഷം പ്രതിഷേധ പരിപാടി നടത്തിയതിന് സംഘടനാ നേതാവായ കനറാ ബാങ്ക് ജീവനക്കാരന് മെമ്മോ; ജീവനക്കാർ ധർണ്ണ നടത്തി

    കോട്ടയം: ഞീഴൂർ കനറാ ബാങ്ക് ദിവസക്കൂലി തൊഴിലാളിയുടെ വേതനം അക്കൗണ്ടിൽ ഇടാതെ പണമായി നൽകുന്നതിനെതിരേ, ഓഫീസ് സമയത്തിന് ശേഷം പ്രതിഷേധ പരിപാടി നടത്തിയതിന് സംഘടനാ നേതാവിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനെതിരേ പ്രതിഷേധ ധർണ്ണ നടത്തി. സംഘടനാ നേതാവായ കനറാ ബാങ്ക് ജീവനക്കാരന് ബാങ്ക് മാനേജ്മെന്റ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരേ ബാങ്ക് ജീവനക്കാർ ബി.ഇ.എഫ്.ഐയുടെ നേതൃത്വത്തിൽ കനറാ ബാങ്ക് കോട്ടയം റീജിയണൽ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ സമരം ബി.ഇ.എഫ്.ഐ. സംസ്ഥാന ജോ. സെക്രട്ടറി കെ.പി. ഷാ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് വി.പി. ശ്രീരാമൻ അദ്ധ്യക്ഷനായ യോഗത്തിൽ ബെഫി ജില്ലാ സെക്രട്ടറി കെ.കെ. ബിനു സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം രാജേഷ് ദിവാകരൻ നന്ദിയും പ്രകാശിപ്പിച്ചു. എ.കെ.ബി.ആർ.എഫ് ജില്ലാ സെക്രട്ടറി ആർ.എ.എൻ റെഡ്യാർ, കെ.ഡി. സുരേഷ്, റെന്നി പി.സി. തുടങ്ങിയവർ സംസാരിച്ചു. കാരണം കാണിക്കൽ നോട്ടീസ് പിൻവലിച്ചിലെങ്കിൽ സമരം കനറാബാങ്ക് ശാഖകൾക്ക് മുന്നിലേക്ക് വ്യാപിക്കുമെന്ന്…

    Read More »
  • Kerala

    പിണറായി മകൾ വീണ വിജയൻ മിണ്ടില്ല; അറിഞ്ഞുകൊണ്ട് മനോരമയുടെ കുനിഷ്ഠ് ബുദ്ധി !

    പുതുപ്പള്ളിയിൽ ഇലക്ഷൻ പ്രഖ്യാപിച്ചു കഴിഞ്ഞു.ഇനി മനോരമ അടങ്ങിയിരിക്കില്ലെന്നറിയാം.എന്നാലും തള്ളുമ്പോൾ ലേശം മയത്തിലൊക്കെ തള്ളണം.ഇതിപ്പോൾ വീണ വിജയൻ മിണ്ടാൻ ചാൻസില്ല..ഒതുക്കത്തിൽ പിണറായി വിജയനൊരു കൊട്ടും ചാണ്ടി ഉമ്മന് അക്കൂട്ടത്തിൽ നാല് വോട്ടും…! ശരിയാണ്… മനോരമയുടെ 1.72 കോടി രൂപ മാസപ്പടി ആരോപണത്തിൽ വീണ വിജയൻ മിണ്ടില്ല.കാരണം അറിയാമോ.. 1️⃣ Non – Disclosure Agreement എന്ന് കേട്ടിട്ടുണ്ടോ.. ❓ Non – Disclosure Agreement എന്നു വച്ചാൽ ഒരു കമ്പനിയും മറ്റു കമ്പനിയും തമ്മിലുള്ള Contract ഉം ആയി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തു മറ്റൊരാളോട് പറയാൻ പാടില്ല എന്ന്. 2 പേര് തമ്മിൽ ഒപ്പിടുന്ന ഒരു ഉടമ്പടി ആണ് NDA അഥവാ Non – Disclosure Agreement.. ഇത് violate ചെയ്താൽ മറ്റേ കമ്പനിക്ക് ഒപ്പിട്ട കമ്പനിക്ക് എതിരെ കോടതിയിൽ പോകാനും Damages Claim ചെയ്യാനും സാധിക്കും.. ഇനി അങ്ങനെ വീണ violate ചെയ്യുക ആണെങ്കിൽ വീണയുടെ കമ്പനിയുടെ കഥ അതോടെ തീരും..…

    Read More »
  • Kerala

    അമിതവേഗത്തിൽ ഓവർടേക്ക് ചെയ്തെത്തിയ സ്കൂട്ടർ ബസിലിടിച്ച് വിദ്യാർത്ഥി മരിച്ചു; ഒരാളുടെ നില ഗുരുതരം

    കോഴിക്കോട്:അമിതവേഗത്തിൽ ഓവർടേക്ക് ചെയ്തെത്തിയ സ്കൂട്ടർ ബസിലിടിച്ച് വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു.മറ്റൊരാളുടെ നില ഗുരുതരമാണ്.ഇന്ന് രാവിലെ 9മണിക്ക്‌ കോഴിക്കോട് ഗാന്ധിറോഡ് മേൽപ്പാലത്തിൽ വച്ചായിരുന്നു സംഭവം.  അമിതവേഗത്തിൽ ഓവർടേക്ക് ചെയ്തെത്തിയ സ്കൂട്ടർ റോങ് സൈഡ് കയറി എതിരെ വന്ന ബസ്സിലിടിക്കുകയായിരുന്നു. സ്കൂട്ടറിൽ ഉണ്ടായിരുന്ന വിദ്യാർഥികളിൽ ഒരാൾ തല്ക്ഷണം മരിക്കുകയും ഇയാൾക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

    Read More »
  • Health

    എങ്കിലുമെന്റെ കരളേ!!! മദ്യം മാത്രമല്ല, ആഹാരം അമിതമായാലും ലിവര്‍ സിറോസീസ് വരാം

    ഒരാള്‍ക്ക് ലിവര്‍ സിറോസീസ് വന്നാല്‍, അല്ലെങ്കില്‍ എന്തെങ്കിലും അപകടവാസ്ഥയിലായാല്‍, പലരും പറയുക നല്ല മദ്യപാനമായിരിക്കും അതുകൊണ്ടാണ് കരള്‍ രോഗം വന്നതെന്ന്. മദ്യപിച്ചാല്‍ കരള്‍ രോഗത്തിലുള്ള സാധ്യതകള്‍ കൂടുതലാണ്. അത് സത്യം തന്നെ. എന്നാല്‍, കരള്‍ രോഗം വരുന്നവരെല്ലാം മദ്യപിക്കുന്നവരാകണം എന്നും നിര്‍ബന്ധമില്ല. നമ്മള്‍ കഴിക്കുന്ന ചില ആഹാരങ്ങളും അതുപോലെ നമ്മളുടെ ചില ജീവിതശൈലികളും കരള്‍ രോഗത്തിലേയ്ക്ക് നയിക്കുന്നുണ്ട്. ഇത്തരത്തില്‍ മദ്യപിക്കാത്തവരില്‍ കണ്ടുവരുന്ന ലിവര്‍ സിറോസീസ് ആണ് നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസീസ് എന്ന് പറയുന്നത്. ഇതുതന്നെയാണ് സംവിധായകന്‍ സിദ്ദിഖിനേയും ബാധിച്ചത്. എന്താണ് ലിവര്‍ സിറോസീസ്? നമ്മളുടെ ശരീരത്തിലെ പ്രധാന അവയവങ്ങളില്‍ ഒന്നാണ് കരള്‍. ഈ കരള്‍ ഒരു സുപ്രഭാധത്തില്‍ പണി സാവാധാനത്തില്‍ മുടക്കി തുടങ്ങിയാല്‍ അത് നമ്മളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. നമ്മളുടെ ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്, അതുപോലെ, ചില പ്രോട്ടീന്‍ ഉല്‍പാദിപ്പിക്കുന്നതും നമ്മളുടെ ശരീരത്തിന് വേണ്ട ഊര്‍ജം സൂക്ഷിക്കുന്നതും ദഹനം നല്ലപോലെ നടക്കുന്നതിനും കരള്‍ മുഖ്യ പങ്ക്…

    Read More »
  • Crime

    അമ്മ മരിച്ചെന്ന് പറഞ്ഞ് പരിശോധന ഒഴിവാക്കാന്‍ ശ്രമം; തപ്പിയപ്പോള്‍ 25 ലക്ഷത്തിന്റെ സ്വര്‍ണം, ആലപ്പുഴക്കാരി പിടിയില്‍

    കൊച്ചി: അമ്മ മരിച്ചുപോയെന്ന് പറഞ്ഞ് പരിശോധന ഒഴിവാക്കി 25.75 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍. ബഹ്റൈനില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശിനി രജുലയാണ് 518 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസിന്റെ ഡ്യൂട്ടി സമയം മാറുന്നതിനിടെയാണ് ഇവര്‍ എത്തിയത്. തിരക്കുകൂട്ടി ഗ്രീന്‍ ചാനലിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്നതിനിടെ രജുലയുടെ നടത്തത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഇവരെ പിടികൂടി വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. ഷൂസിനുള്ളില്‍ കറുത്ത കവറില്‍ പൊതിഞ്ഞ് 275 ഗ്രാം സ്വര്‍ണ മിശ്രിതം ഒളിപ്പിച്ചിരുന്നു. കൂടാതെ 253 ഗ്രാം തൂക്കം വരുന്ന അഞ്ച് വളകളും ഒരു മാലയും ഇവര്‍ അണിഞ്ഞിരുന്നതായും കണ്ടെത്തി. അമ്മ മരിച്ചതിനെ തുടര്‍ന്നല്ല രജുല എത്തിയതെന്നും കണ്ടെത്തി. മരണവുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്നെത്തുന്നവരെ കൂടുതല്‍ പരിശോധന കൂടാതെ ഗ്രീന്‍ ചാനലിലൂടെ കടത്തിവിടാറുണ്ട്. ഇത് മുതലാക്കിയാണ് യുവതി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.    

    Read More »
  • Crime

    സംഭാവന തട്ടിപ്പിന് പിടിയിലായത് ‘മികച്ച വില്ലേജ് ഓഫീസര്‍’; കൈക്കൂലി കൈപ്പറ്റുന്നതായും പരാതികള്‍

    കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ സംഭാവന വകമാറ്റി സ്വന്തം കൈയില്‍ സൂക്ഷിച്ച് പിടിയിലായത് മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള പുരസ്‌കാരം നേടിയ ഉദ്യോഗസ്ഥന്‍. കോവിഡ് മഹാമാരിക്കാലത്ത് മികച്ച പ്രവര്‍ത്തനം നടത്തിയതിന് റവന്യു വകുപ്പ് ഏതാനും മാസം മുന്‍പാണ് ഇദ്ദേഹം പുരസ്‌കാരം നേടിയത്. കഴിഞ്ഞ ദിവസം വിജിലന്‍സ് സംഘം വില്ലേജ് ഓഫിസിലെത്തി പരിശോധന നടത്തിയതോടെയാണ് ഗുരുതരമായ തട്ടിപ്പിന് കടുത്തുരുത്തി വില്ലേജ് ഓഫീസറായ സജി വര്‍ഗീസ് പിടിയിലായത്. നാലുവര്‍ഷത്തോളമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒന്‍പത് പേര്‍ നല്‍കിയ സംഭാവനയാണ് വില്ലേജ് ഓഫീസര്‍ വകമാറ്റി സ്വന്തം കൈയില്‍ സൂക്ഷിച്ചത്. വില്ലേജില്‍ വിവിധ സേവനങ്ങള്‍ക്ക് എത്തുന്ന അപേക്ഷകരില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്നതിന് പാരിതോഷികം കൈപ്പറ്റുന്നതായി പരാതി ഉയര്‍ന്നിരുന്നു. കടുത്തുരുത്തി വില്ലേജ് പരിധിയില്‍ അനധികൃത മണ്ണ് ഖനനം നടത്തുന്ന മാഫിയകള്‍ക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുന്നതിന് ആളുകളില്‍നിന്ന് കൈക്കൂലി കൈപ്പറ്റുന്നതായും പരാതി ഉണ്ടായിരുന്നു. തുടര്‍ന്ന് കടുത്തുരുത്തി വില്ലേജ് ഓഫീസില്‍ കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി: പിവി മനോജ് കുമാറിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ വില്ലേജ്…

    Read More »
  • India

    എട്ട് പ്രമുഖ യൂട്യൂബ് ചാനലുകള്‍ക്ക് പൂട്ടിട്ട് കേന്ദ്രസര്‍ക്കാര്‍

    ന്യൂഡൽഹി:എട്ട് പ്രമുഖ യൂട്യൂബ് ചാനലുകള്‍ക്ക് പൂട്ടിട്ട് കേന്ദ്രസര്‍ക്കാര്‍.വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.23 ദശലക്ഷത്തോളം വരിക്കാരുള്ള യൂട്യൂബ് ചാനലുകള്‍ വരെ ലിസ്റ്റിലുണ്ട്. യഹാൻ സച്ച്‌ ദേഖോ, ക്യാപിറ്റല്‍ ടിവി, കെപിഎസ് ന്യൂസ്, സര്‍ക്കാര്‍ വ്ലോഗ്, ഈണ്‍ ടെക് ഇന്ത്യ, എസ്പിഎൻ9 ന്യൂസ്, എജ്യുക്കേഷണല്‍ ദോസ്ത്, വേള്‍ഡ് ബെസ്റ്റ് ന്യൂസ് എന്നിങ്ങനെയുള്ള യൂട്യൂബ് ചാനലുകള്‍ക്ക് എതിരെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി എടുത്തിട്ടുള്ളത്. ഇവര്‍ നിരന്തരമായി വ്യാജവാര്‍ത്തകളും രാജ്യവിരുദ്ധ വാര്‍ത്തകളും സൈന്യത്തിനെതിരായ വാര്‍ത്തകളും നല്‍കിവരുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഈ ചാനലുകള്‍ക്കെതിരെ വന്ന ആരോപണങ്ങള്‍ വസ്തുതാപരമായി പരിശോധിച്ചതിനുശേഷം ആണ് നടപടി എന്ന് പ്രസ് ഇൻഫര്‍മേഷൻ ബ്യൂറോ വ്യക്തമാക്കി.

    Read More »
Back to top button
error: