IndiaNEWS

മണിപ്പൂർ കലാപം നൂറാം ദിവസത്തിലേക്ക്‌; മൗനവ്രതത്തിൽ മോദി

ഇംഫാൽ: മണിപ്പൂർ കലാപം നൂറാം ദിവസത്തിലേക്ക്‌ അടുക്കുമ്പോഴും മൗനവ്രതം തുടർന്ന് പ്രധാനമന്ത്രി.മണിപ്പൂര്‍ സന്ദര്‍ശിക്കാൻപോലും മോദി മെനക്കെട്ടില്ല. ഭരണാധികാരിയെന്ന നിലയില്‍ പൂര്‍ണപരാജയമാണ്‌ മോദി എന്നതിന്‌ മണിപ്പൂര്‍ സാക്ഷ്യം.

കുക്കി, മെയ്‌ത്തീ വിഭാഗങ്ങളിലെ ക്രൈസ്‌തവവിശ്വാസികളാണ്‌ കലാപത്തിന്റെ കെടുതികള്‍ കൂടുതലായി നേരിട്ടത്‌.ക്രൈസ്‌തവ ദേവാലയങ്ങള്‍ ഇവിടെ വ്യാപകമായി ആക്രമിക്കപ്പെട്ടു ഇംഫാലില്‍ അടക്കം അക്രമികള്‍ അഗ്നിക്കിരയാക്കിയ കത്തോലിക്കാ പള്ളികള്‍ ഒരു പുനര്‍നിര്‍മാണത്തിനുള്ള സാധ്യതപോലുമില്ലാതെ കത്തിയമര്‍ന്നു.

കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബിജെപി സര്‍ക്കാരുകള്‍ ഒരു വാക്കുകൊണ്ടുപോലും സാന്ത്വനമേകിയില്ലെന്ന്‌ ഇംഫാല്‍ ആര്‍ച്ച്‌ ബിഷപ്‌ ഡൊമിനിക്‌ ലുമോണ്‍ ഹൃദയവ്യഥയോടെ പറഞ്ഞു. ഇംഫാലില്‍ മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ ആഭ്യന്തരമന്ത്രി അമിത്‌ ഷാ ബിഷപ്‌ ഹൗസിലേക്ക്‌ തിരിഞ്ഞുനോക്കിയില്ല. എഴുന്നൂറോളം പള്ളികള്‍ താഴ്‌വരയിലും കുന്നുകളിലുമായി തകര്‍ക്കപ്പെട്ടു.

Signature-ad

ബിജെപിയുടെ ഇരട്ടഎൻജിൻ സര്‍ക്കാര്‍ മണിപ്പൂരില്‍ പൂര്‍ണപരാജയമായി മാറിയെന്ന്‌ സുപ്രീംകോടതിക്ക്‌ തുറന്നടിക്കേണ്ടി വന്നു. ഭരണവാഴ്‌ച പൂര്‍ണമായും തകര്‍ന്നെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ ഭരണകൂട സംവിധാനങ്ങള്‍ പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു.

Back to top button
error: