Month: August 2023

  • Kerala

    മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം അന്തരിച്ചു

    ആലപ്പുഴ: മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം (93) അന്തരിച്ചു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂര്‍ ഇല്ലത്ത് സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെയും രുക്മിണിദേവി അന്തര്‍ജനത്തിന്റെയും മകളായ ഉമാദേവി അന്തര്‍ജനം കൊല്ലവര്‍ഷം 1105 കുംഭത്തിലെ മൂലം നാളിലാണു ജനിച്ചത്. 1949 ല്‍ മണ്ണാറശാല ഇല്ലത്തെ എം.ജി.നാരായണന്‍ നമ്പൂതിരിയുടെ വേളിയായാണ് മണ്ണാറശാല ഉമാദേവി അന്തര്‍ജനം മണ്ണാറശാല കുടുംബാംഗമായത്. തൊട്ടുമുന്‍പുള്ള വലിയമ്മ സാവിത്രി അന്തര്‍ജനം 1993 ഒക്ടോബര്‍ 24നു സമാധിയായപ്പോഴാണ് ഉമാദേവി അന്തര്‍ജനം അമ്മയായി ചുമതലയേറ്റത്. 1995 മാര്‍ച്ച് 22ന് ആണ് ക്ഷേത്രത്തില്‍ അമ്മ പൂജ തുടങ്ങിയത്.

    Read More »
  • Kerala

    കാറിന് തീപിടിച്ച് ഒരു ജീവന്‍കൂടി പൊലിഞ്ഞു; വാകത്താനത്ത് ഗുരുതര പൊള്ളലേറ്റയാള്‍ മരിച്ചു

    കോട്ടയം: വാകത്താനത്ത് കാര്‍ കത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. വാകത്താനം പാണ്ടന്‍ചിറ ഓട്ടുകുന്നേല്‍ ഒ.ജി. സാബു(57) ആണ് മരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സാബു ഇന്ന് രാവിലെയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10-ന് ഇവരുടെ വീടിനുമുന്‍പിലെ വഴിയിലായിരുന്നു ദാരുണ സംഭവം. സാബു രാവിലെ വാകത്താനത്തിനെന്ന് അറിയിച്ച് പുറത്ത് പോകുകയായിരുന്നു. അല്‍പ്പസമയത്തിനകം ഇദ്ദേഹം മടങ്ങിവരുന്നതാണ് പരിസരവാസികള്‍ കണ്ടത്. വീടിന് അല്‍പ്പം മുമ്പ് കാര്‍ നിന്നതും ശ്രദ്ധയില്‍പ്പെട്ടു. ഇതിനിടെ വലിയ സ്ഫോടനശബ്ദത്തോടെ കാര്‍ കത്തുകയായിരുന്നു. സമീപത്തൊരു വീടിന്റെ പണിയിലേര്‍പ്പെട്ടിരുന്നവര്‍ ഓടിയെത്തുമ്പോഴേക്കും തീ ആളിപ്പടര്‍ന്നു. ഡ്രൈവര്‍ ഡോറിന് സമീപം മാത്രമാണ് താരതമ്യേന തീ കുറവുണ്ടായിരുന്നത്. ഡോര്‍ ഗ്ലാസിന്റെ ഭാഗത്തേക്ക് ഇരുകൈകളുമിട്ട് അബോധാവസ്ഥയിലായിരുന്നു സാബു. പണിക്കാരും സമീപവാസികളും ചേര്‍ന്ന് ഒരുവിധം പുറത്തേക്കെത്തിച്ചു. ബഹളംകേട്ട് വീട്ടില്‍നിന്നോടിയെത്തിയ ഭാര്യ ഷൈനിക്കും സാബുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റു. മകന്‍ മെഡിക്കല്‍ പി.ജി. വിദ്യാര്‍ഥി അക്ഷയ്, മകള്‍ അക്ഷര എന്നിവരും പരിസരവാസിയും ചേര്‍ന്ന് സാബുവിനെ…

    Read More »
  • Kerala

    പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കോണ്‍ഗ്രസ്; തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ

    കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. മണര്‍കാട് പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്താണ് തീയതി മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നും, തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടര്‍ക്കും അപേക്ഷ നല്‍കിയെന്നും അയര്‍ക്കുന്നം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.കെ.രാജു അറിയിച്ചു. ”സെപ്റ്റംബര്‍ ഒന്നു മുതല്‍ 8 വരെ കേരളത്തിലെ എല്ലാ സ്ഥലങ്ങളില്‍ നിന്നും വിശ്വാസികള്‍ മണര്‍കാട് പള്ളിയിലേക്ക് എത്താറുണ്ട്. ഈ എട്ടു ദിവസവും മണര്‍കാട് തിരക്കില്‍ ആയിരിക്കും. ആളുകളെക്കൊണ്ട് പട്ടണം നിറയുന്നതോടെ വലിയ ഗതാഗതക്കുരുക്കും ഉണ്ടാകാന്‍ സാധ്യതയുണ്ട്. 4 പോളിങ് സ്റ്റേഷനുകള്‍ മണര്‍കാട് പള്ളിക്ക് സമീപമുള്ള സ്‌കൂളിലാണ് പ്രവര്‍ത്തിക്കുന്നത്. പെരുന്നാള്‍ ദിനത്തില്‍ തിരഞ്ഞെടുപ്പ് നടത്തുക ശ്രമകരമായ ദൗത്യം ആകും. അതുകൊണ്ടാണ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടര്‍ക്കും അപേക്ഷ നല്‍കിയത്” -കെ.കെ.രാജു പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെത്തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ സെപ്റ്റംബര്‍ അഞ്ചിനാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ എട്ടിനാണു വോട്ടെണ്ണല്‍.…

    Read More »
  • Kerala

    വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചശേഷം ശാസ്താംകോട്ട തടാകത്തില്‍ ചാടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പൊലീസ് വള്ളത്തിലെത്തി പിടികൂടി

    കൊല്ലം:വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചശേഷം ശാസ്താംകോട്ട തടാകത്തില്‍ ചാടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പൊലീസ് വള്ളത്തിലെത്തി പിടികൂടി.ശാസ്താംകോട്ട രാജഗിരി സന്തോഷ്ഭവനത്തില്‍ രാജേഷിനെ(40)യാണ് പോലീസ് തന്ത്രപരമായി പിടികൂടിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ ശാസ്താംകോട്ട ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. കോളേജ് കഴിഞ്ഞ് കുട്ടികള്‍ വീട്ടിലേക്ക് പോകാനായി ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുമ്ബോള്‍ തിരക്കിനിടയിലൂടെ എത്തിയ രാജേഷ് പിന്നില്‍ നിന്ന് പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചതോടെ ഇയാള്‍ തെക്കുഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് ബസ് സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളും സ്ഥലത്തുണ്ടായിരുന്ന യാത്രക്കാരും ഇയാളുടെ പിന്നാലെ പാഞ്ഞു. അപ്പോഴേക്കും രാജേഷ് തടാകത്തിൽ ചാടി മറുകരയിലേക്ക് നീന്തുകയായിരുന്നു. ഇതോടെ സംഭവമറിഞ്ഞ് ശാസ്താംകോട്ട എസ്‌ഐ. കെ.എച്ച്‌.ഷാനവാസിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. പിന്തുടരുന്നത് പന്തിയല്ലെന്നു ബോധ്യപ്പട്ടതോടെ പൊലീസ് മറുഭാഗത്ത് കുതിരമുനമ്ബിലൂടെ മത്സ്യബന്ധന വള്ളത്തിലെത്തി പിടികൂടുകയായിരുന്നു.

    Read More »
  • Kerala

    മുഖ്യമന്ത്രിയുടെ മകള്‍ക്കു കരിമണല്‍ കമ്പനിയില്‍നിന്ന് മാസപ്പടി; 3 വര്‍ഷത്തിനിടെ കിട്ടിയത് 1.72 കോടി

    ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് സ്വകാര്യ കമ്പനിയില്‍നിന്ന് മൂന്ന് വര്‍ഷത്തിനിടെ മാസപ്പടി ഇനത്തില്‍ 1.72 കോടി രൂപ ലഭിച്ചെന്ന് റിപ്പോര്‍ട്ട്. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന കമ്പനി പണം നല്‍കിയെന്നാണ് ആദായനികുതി ‘ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡി’ന്റെ രേഖകള്‍ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട്. ലഭിക്കാതിരുന്ന സേവനങ്ങള്‍ക്കാണ് സിഎംആര്‍എല്‍ വീണയ്ക്കും വീണയുടെ കമ്പനിക്കും പണം നല്‍കിയിരുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സിഎംആര്‍എല്‍ വീണയ്ക്ക് 55 ലക്ഷം രൂപയും വീണയുടെ ഉടമസ്ഥതിയിലുള്ള കമ്പനിയായ എക്‌സാലോജിക്കിന് 1.17 കോടി രൂപയും ചേര്‍ത്ത് മൊത്തം 1.72 കോടി രൂപ നല്‍കിയെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയെന്നാണ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു സേവനവും നല്‍കാതെയാണ് പണം വാങ്ങിയതെന്നും ബാങ്ക് മുഖേനയാണ് പണം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പണം നിയമവിരുദ്ധ ഇടപാടിന്റെ ഗണത്തില്‍പെടുത്തണമെന്ന ആദായനികുതി വകുപ്പിന്റെ വാദം അമ്രപള്ളി ദാസ്, രാമേശ്വര്‍ സിങ്, എം ജഗദീഷ് ബാബു എന്നിവര്‍ ഉള്‍പ്പെട്ട സെറ്റില്‍മെന്റ് ബോര്‍ഡ്…

    Read More »
  • Food

    ഓണം സ്പെഷ്യൽ പുളിയിഞ്ചി

    ചേരുവകള്‍ ഇഞ്ചി- 100 ഗ്രാം പച്ചമുളക്- അഞ്ച് വാളന്‍പുളി- 250 ഗ്രാം മുളകുപൊടി- ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി – ഒരു ടീസ്പൂണ്‍ കായപ്പൊടി- ഒരു നുള്ള് ശര്‍ക്കര – ഒരു കഷണം ഉപ്പ് – പാകത്തിന് വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍ കറിവേപ്പില- ഒരു തണ്ട് കടുക് -കാല്‍ ടീസ്പൂണ്‍ ഉലുവപ്പൊടി- കാല്‍ ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം അടി കട്ടിയുള്ള ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും കൊത്തിയരിഞ്ഞത് ചേര്‍ക്കുക. അത് ഇളംചുവപ്പ് നിറമാകുന്നതുവരെ ചൂടാക്കുക. വാളന്‍പുളി ഒരു ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത് പിഴിഞ്ഞ് അരിച്ചെടുത്ത് വറുത്ത ഇഞ്ചിയില്‍ ഒഴിച്ച്‌ തിളപ്പിക്കുക. ഇതില്‍ മുളകുപൊടി, മഞ്ഞള്‍പൊടി, കായപ്പൊടി, ശര്‍ക്കര, ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. അത് കുറുകുമ്ബോള്‍ വാങ്ങി വെക്കുക. കറിവേപ്പിലയും കടുകും താളിച്ച്‌ ചേര്‍ത്ത് ഉലുവപ്പൊടി വിതറുക.

    Read More »
  • Kerala

    പത്തനംതിട്ടയിൽ ടോറസ് സ്കൂട്ടറില്‍  ഇടിച്ചുണ്ടായ അപകടത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

    പത്തനംതിട്ട: വള്ളിക്കോട് – വകയാര്‍ റോഡിലെ കൊച്ചാലുംമൂട് ജംഗ്ഷനില്‍ സ്കൂട്ടറില്‍ ടോറസ് ഇടിച്ചുണ്ടായ അപകടത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം.അങ്ങാടിക്കല്‍ വടക്ക് പാല നില്‍ക്കുന്നതില്‍ കിഴക്കേതില്‍ ജയ്സണ്‍ – ഷീബ ദമ്ബതികളുടെ മകള്‍ ജെസ്ന ജെയ്സണ്‍ (15) ആണ് മരിച്ചത്. അമ്മ ഷീബയ്ക്കൊപ്പം ട്യൂഷൻ ക്ലാസിലേക്ക് പോകുമ്ബോള്‍ രാവിലെ ഏഴ് മണിയോടെ ആയിരുന്നു അപകടം. എതിര്‍ ദിശയില്‍ എത്തിയ ടോറസ് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തലയടിച്ച്‌ വീണ ജെസ്നയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  ജെസ്നയുടെ അമ്മ ഷീബ നിസാര പരിക്കുകളോടെ രക്ഷപെട്ടു. പ്രമാടം നേതാജി ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിനി ആയിരുന്നു മരിച്ച ജെസ്ന.

    Read More »
  • Kerala

    ക്ഷേത്രങ്ങളില്‍ വിശേഷാല്‍ ഗണപതി ഹോമത്തിന് നിര്‍ദേശം; ‘മിത്ത്’മായി കൂട്ടിക്കുഴയ്‌ക്കേണ്ടന്ന് ദേവസ്വം ബോര്‍ഡ്

    തിരുവനന്തപുരം: ‘മിത്ത്’ വിവാദത്തിന് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ ഗണപതി ഹോമം നടത്താന്‍ നിര്‍ദേശം. ശബരിമല ഒഴികെ ദേവസ്വം ബോര്‍ഡിന്റെ 1,254 ക്ഷേത്രങ്ങളില്‍ ചിങ്ങം ഒന്നിനും (ഓഗസ്റ്റ് 17), വിനായക ചതുര്‍ഥിക്കും (ഓഗസ്റ്റ് 20) വിശേഷാല്‍ ഗണപതി ഹോമം വിപുലമായി നടത്താനാണ് ബോര്‍ഡിന്റെ നിര്‍ദേശം. ഹോമത്തിന് വ്യാപക പ്രചാരണം നല്‍കാന്‍ എല്ലാ ഡപ്യൂട്ടി ദേവസ്വം കമ്മിഷണര്‍മാരോടും അസിസ്റ്റന്റ് ദേവസ്വം കമ്മിഷണര്‍മാരോടും ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. ഹോമം സംബന്ധിച്ച് മുന്നൊരുക്കങ്ങളും നടപടിക്രമങ്ങളും ദേവസ്വം വിജിലന്‍സും ഇന്‍സ്‌പെക്ഷന്‍ വിഭാഗവും പരിശോധിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ദൈനംദിന ഗണപതി ഹോമം പതിവാണെങ്കിലും ബോര്‍ഡിന്റെ എല്ലാ ക്ഷേതങ്ങളിലും ഈ രണ്ടു ദിവസങ്ങളില്‍ നിര്‍ബന്ധമായും വിശേഷാല്‍ ഹോമം നടത്തണമെന്ന നിര്‍ദേശം ആദ്യമാണ്. ഇപ്പോഴത്തെ വിവാദവുമായി വിഷേഷാല്‍ ഹോമത്തിന് ബന്ധമില്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ബുക്കിങ് ആരംഭിച്ച ആദ്യദിനം തന്നെ ആയിരക്കണക്കിന് വിശ്വാസികളാണ് ഹോമത്തിനായി രജിസ്റ്റര്‍ ചെയ്തത്. 26 ക്ഷേത്രങ്ങളില്‍ ഓണ്‍ലൈനിലൂടെ ബുക്കു ചെയ്യാം. വിവാദങ്ങളില്‍ ദേവസ്വം ബോര്‍ഡ് കക്ഷിയല്ലെന്നും,…

    Read More »
  • Crime

    താനൂര്‍ കസ്റ്റഡിമരണത്തില്‍ പോലീസ് മര്‍ദനവും കാരണമായി; യുവാവിന്റെ ശരീരത്തില്‍ 21 മുറിവുകള്‍

    മലപ്പുറം: താനൂര്‍ കസ്റ്റഡിമരണത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ശ്വാസകോശത്തിലെ നീര്‍ക്കെട്ടും രക്തസ്രാവവുമാണ് മമ്പുറം സ്വദേശി താമിര്‍ ജിഫ്രിയുടെ മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പോലീസ് മര്‍ദനവും മരണത്തിന് കാരണമായെന്നും താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ ലഹരിമരുന്ന് ഉപയോഗം കാരണമുള്ള നിരവധി പ്രശ്നങ്ങളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. യുവാവിന്റെ ശരീരത്തില്‍ 21 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ഇടുപ്പിലും കാല്‍പാദത്തിലും മര്‍ദനമേറ്റിട്ടുണ്ട്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിയേറ്റ പാടുകളുമുണ്ട്. പലവിധ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന യുവാവിന്റെ ഹൃദയധമനികള്‍ക്കും തടസ്സമുണ്ടായിരുന്നു. ഇതിന് ആക്കംകൂട്ടുന്നരീതിയില്‍ യുവാവിന് മര്‍ദനമേറ്റെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. അതേസമയം, യുവാവിന്റെ മരണസമയത്തെക്കുറിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് എത്തിച്ചതില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പുലര്‍ച്ചെ 4.30-ന് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ പോലീസ് വൈകിട്ട് നാലുമണിയോടെയാണ് പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. മാത്രമല്ല, ഈ സമയത്ത് മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കുകയും ചെയ്തില്ല. ഇതെല്ലാം രാസപരിശോധനാ ഫലത്തെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.…

    Read More »
  • Social Media

    കള്ള നായ് എന്റെ മോനെ! വളര്‍ത്തുനായുമായി കമ്പനിയായി; 1.7 ലക്ഷത്തിന്റെ സൈക്കിളുമായി കള്ളന്‍ മുങ്ങി

    കാവലാണ് നായ്ക്കളുടെ പ്രാഥമിക കര്‍ത്തവ്യം. മിക്കവരും നായയെ വളര്‍ത്തുന്നത് അപരിചിതരോ കള്ളന്മാരോ വന്നാല്‍ അറിയാനും കൂടിയാണ്. എന്നാല്‍, കള്ളന്മാര്‍ക്ക് പിന്തുണ നല്‍കി മോഷ്ടിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന നായകളെ കണ്ടിട്ടുണ്ടോ? കലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയിലെ ഒരു നായ കള്ളന്റെ സ്‌നേഹപ്രകടനത്തില്‍ വീഴുന്ന വീഡിയോ സമൂഹമാധ്യമങ്ങള്‍ ശ്രദ്ധ നേടിവരികയാണ്. വിഡിയോയിലെ കള്ളനെ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ചോദിച്ച് പൊലീസും പിന്നാലെയുണ്ട്. ജൂലൈ 15ന് രാത്രി 10.15 ഓടെയാണ് സംഭവം. സൈക്കിള്‍ കടയില്‍ കയറിയ കള്ളന്‍, 1.7 ലക്ഷം രൂപ വില വരുന്ന ഇലക്ട്ര3 സ്പീഡ് 2019 മോഡല്‍ സൈക്കിളുമായി സ്ഥലം വിടാന്‍ ഒരുങ്ങുമ്പോഴാണ് അവിടത്തെ വളര്‍ത്തുനായ എത്തിയത്. നായ കള്ളന്റെ പുറത്തുകയറാന്‍ ശ്രമിച്ചതോടെ അയാള്‍ സൈക്കിള്‍ വീണ്ടും കടയിലേക്ക് കയറ്റി. തുടര്‍ന്ന് നായയെ മെരുക്കാനുള്ള ഗിമ്മിക്കുകള്‍ പയറ്റി. ”ഞാന്‍ കണ്ടതില്‍ ഏറ്റവും കൂളായ നായ നീ ആണ്. ഐ ലവ് യു ടൂ…” എന്ന് പറഞ്ഞ് കള്ളന്‍ നായയെ തലോടുകയും അവനൊപ്പം കളിക്കുകയും ചെയ്തു. കുറച്ചുകഴിഞ്ഞപ്പോള്‍…

    Read More »
Back to top button
error: