Month: August 2023
-
Kerala
തിരുവല്ലയിൽ വിമുക്ത ഭടനെ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
തിരുവല്ല: വിമുക്ത ഭടനെ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുമൂലപുരം കൊല്ലംപറമ്ബില്‍ ചിന്നുവില്ലയില്‍ സജി വര്‍ഗീസ് (48 )നെ ആണ് ബുധനാഴ്ച രാത്രി രാത്രി പത്ത് മണിയോടെ വീട്ടിലെ കിടപ്പുമുറിക്കുള്ളില്‍ കഴുത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പിസ്റ്റള്‍ ഉപയോഗിച്ച് ഇയാള്‍ സ്വയം നിറയൊഴിച്ചതാകാം എന്നതാണ് പ്രാഥമിക നിഗമനം.കഴിഞ്ഞ 10 വര്‍ഷക്കാലമായി ഭാര്യയോടും മക്കളോടും അകന്ന് ഇയാള്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയക്കുമെന്ന് പോലീസ് പറഞ്ഞു.
Read More » -
Kerala
കളി തുടങ്ങിയിട്ടേ ഉള്ളൂ,കാത്തിരുന്ന് കാണുക: വീണക്കെതിരായ വിവാദത്തില്‍ പ്രതികരണവുമായി സ്വപ്ന സുരേഷ്
ബംഗളൂരു:കളി തുടങ്ങിയിട്ടേ ഉള്ളെന്നും കാത്തിരുന്ന് കാണുകയെന്നും സ്വപ്ന സുരേഷ്.മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയ്ക്ക് കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആര്‍.എല്‍) എന്ന സ്വകാര്യ കമ്ബനിയില്‍നിന്ന് മാസപ്പടി ഇനത്തില്‍ മൂന്ന് വര്‍ഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചുവെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയായിരുന്നു സ്വപ്ന സുരേഷിന്റെ പ്രതികരണം. അഴിമതിക്ക് മുൻഗണന നല്‍കുമ്ബോള്‍ സത്യസന്ധത തിന്മയായി മാറും. കളി തുടങ്ങിയിട്ടേയുള്ളൂ..കാത്തിരുന്നു കാണുക..എല്ലാം..സര്‍വീസ് ചാര്‍ജ്, മുൻകൂര്‍ പണമിടപാടുകള്‍, കിലോമീറ്ററുകളോളം നീളുന്ന ബാഗേജുകള്‍… സ്വപ്ന സുരേഷ് ഒരു ക്ലാസിഫൈഡ് ക്രിമിനലായി മാറി. സംസ്ഥാനത്തെ സേവന നികുതിയും ആദായനികുതിയും ജിഎസ്ടിയും വെട്ടിച്ച്, ഉദ്യോഗസ്ഥരുടെ പിഎഫും ഇഎസ്‌ഐയുടെ മറ്റു സെസുകളും വെട്ടിച്ച് പിതാവുമായി ചേര്‍ന്ന് മകള്‍ 1.71 കോടി രൂപ കൈക്കൂലി വാങ്ങുമ്ബോള്‍ ആ അച്ഛനും മകളും സെലിബ്രിറ്റികള്‍! എന്തുകൊണ്ട് വേണ്ടപ്പെട്ട അധികാരികള്‍ ഈ സെലിബ്രിറ്റികളെ ചോദ്യം ചെയ്യാതെ നാടു മുഴുവൻ കൊള്ളയടിക്കാൻ പരസ്യമായി കൂട്ടുനില്‍ക്കുന്നത്. ഇത് ഇവരില്‍ രണ്ടു പേരില്‍ മാത്രം ഒതുങ്ങില്ല, കുടുംബം മുഴുവൻ ഇതില്‍…
Read More » -
Kerala
11 കാരിയെ റബ്ബര്‍ തോട്ടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച 49കാരന് 27 വര്‍ഷം കഠിന തടവും പിഴയും
മലപ്പുറം: 11 കാരിയെ റബ്ബര്‍ തോട്ടത്തിലേക്ക് കൊണ്ടുപോയി നിരന്തരമായി പീഡിപ്പിച്ച കേസില്‍ 49കാരന് 27 വര്‍ഷം കഠിന തടവും പിഴയും.മമ്ബാട് പുള്ളിപ്പാടം കാരച്ചാല്‍ പൂളക്കപോയില്‍ നെല്ലിക്കുത്ത് പ്രഭാകരനെ (49)യാണ് നിലമ്ബൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി27 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. 2017, 2018 കാലഘട്ടങ്ങളില്‍ കുട്ടിയെ വീടിന് സമീപത്തുള്ള റബ്ബര്‍ തോട്ടത്തിലേക്ക് കൊണ്ടുപോയി നിരന്തരമായി ഗൗരവതരമായ ലൈംഗിക അതിക്രമത്തിനു ഇരയാക്കിയ സംഭവത്തില്‍ നിലമ്ബൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ.ജഡ്ജ് കെ.പി. ജോയി ആണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാല്‍ മതി.
Read More » -
Kerala
ഓണാവധി; പത്തനംതിട്ട വഴിയുള്ള ഇന്റർസ്റ്റേറ്റ് ബസ്സുകളുടെ സമയ വിവരങ്ങൾ
ബാംഗ്ലൂർ,മൈസൂർ,മംഗലാപുരം,കോയമ്പത്തൂർ,തെങ്കാശി ഭാഗത്തു നിന്നും ഓണം പ്രമാണിച്ചു കേരളത്തിലേക്ക് വരുവാൻ കെഎസ്ആർടിസിയെ ആശ്രയിക്കുന്നവർക്കു വേണ്ടി പത്തനംതിട്ട വഴിയുള്ള ഇന്റർസ്റ്റേറ്റ് ബസ്സുകളുടെ സമയ വിവരങ്ങൾ.. (സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്) ഇന്റർസ്റ്റേറ്റ് സർവീസുകൾ ★ തെങ്കാശി – പത്തനംതിട്ട* (FP) Online Booking : online.keralartc.com ■ തെങ്കാശി – പത്തനംതിട്ട (FP) 05.30AM(കോട്ടയം), 07.20AM(ആലപ്പുഴ), 11:30 AM(പത്തനംതിട്ട), 02.30PM(ഈരാറ്റുപേട്ട), 04.45PM (കോട്ടയം), 7:10 PM(പത്തനംതിട്ട). ■ പത്തനംതിട്ട – തെങ്കാശി (FP) :- 7:50 AM, 09.50AM, 12.50PM, 03.30PM, 07.30PM & 9:10 PM. via ; കോന്നി , പത്തനാപുരം , പുനലൂര്‍ , തെന്‍മല , ആര്യങ്കാവ് , ചെങ്കോട്ട. ★ കോയമ്പത്തൂർ – പത്തനംതിട്ട SF Online Booking : onlineksrtcswift.com ■ കോയമ്പത്തൂര്‍ – പത്തനംതിട്ട (SF) :- 8:45 PM. ■ പത്തനംതിട്ട – കോയമ്പത്തൂര്‍ (SF) :- 8.00 AM. via ;കോഴഞ്ചേരി , തിരുവല്ല…
Read More » -
India
ഓഗസ്റ്റ് 16 ന് ശേഷം വോഡഫോൺ ഐഡിയക്കും അദാനി നെറ്റ്‌വർക്കിനും എന്തായിരിക്കും സംഭവിക്കുക ?
രാജ്യത്തെ പ്രമുഖ ടെലിക്കോം കമ്ബനിയായ വൊഡാഫോണ്‍ ഐഡിയയുടെയും പ്രമുഖ വ്യവസായിയായ അദാനിയുടെ അദാനി ഡാറ്റ നെറ്റ്വര്‍ക്കിന്റെയും ഭാവി ഓഗസ്റ്റ് 16-ന് അറിയാം.2022ലെ 5ജി സ്പെക്‌ട്രം ലേലത്തില്‍ ഈ രണ്ട് സ്ഥാപനങ്ങളും സ്പെക്‌ട്രം സ്വന്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാരുമായുള്ള കരാര്‍ പാലിച്ചുകൊണ്ട് 5ജി സേവനങ്ങള്‍ ആരംഭിക്കാൻ ഇരുകമ്ബനികള്‍ക്കും ഇനിയും സാധിച്ചിട്ടില്ല. ടെലി കമ്യൂണിക്കേഷൻ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം സ്പെക്‌ട്രം നേടിയ കമ്ബനികള്‍ നിശ്ചിത തീയതിക്കുള്ളില്‍ 5ജി വിതരണം ആരംഭിക്കണം. ആദ്യ വര്‍ഷം മൂന്ന് മെട്രോകളിലും ഇന്ത്യയിലെ 22 ടെലികോം സര്‍ക്കിളുകളില്‍ ഒരു നഗരത്തിലെങ്കിലും വാണിജ്യപരമായ 5ജി ലോഞ്ച് നടക്കപ്പാക്കണം എന്നതായിരുന്നു നിര്‍ദേശം. കരാര്‍ പ്രകാരം ഓഗസ്റ്റ് 16 വരെയാണ് 5ജി ലോഞ്ചിനായി സമയം അനുവദിച്ചിരുന്നത്. എന്നാല്‍ ഈ തീയതിക്കുള്ളില്‍ ഇരു സ്ഥാപനങ്ങള്‍ക്കും 5ജി ലോഞ്ച് നടത്താൻ സാധിക്കില്ല എന്ന കാര്യം ഉറപ്പായിരിക്കുകയാണ്.അതിനാല്‍ത്തന്നെ ഓഗസ്റ്റ് 16 ന് ശേഷം എന്താണ് സംഭവിക്കുക എന്ന ആകാംക്ഷയിലാണ് ടെലിക്കോം രംഗം. 5ജിയുടെ വാണിജ്യ ലോഞ്ചിന് അനുമതി നേടിയ മൂന്ന്…
Read More » -
India
പ്രധാനമന്ത്രി ആരോഗ്യ യോജനയില്‍ വന്‍ തട്ടിപ്പ്; ഗുണഭോക്താക്കളില്‍ 7.5 ലക്ഷം പേര്‍ ഉപയോഗിക്കുന്നത് ഒരേ മൊബൈല്‍ നമ്ബര്‍ !
ന്യൂഡൽഹി:പ്രധാനമന്ത്രി ആരോഗ്യ യോജനയുടെ മറവില്‍ വൻ തട്ടിപ്പ്. കണ്‍ട്രോളര്‍ ആൻഡ് ഓഡിറ്റര്‍ ജനറലിന്റേതാണ് (സി എ ജി) കണ്ടെത്തല്‍.പദ്ധതിയുടെ ഗുണഭോക്താക്കളില്‍ 7.5 ലക്ഷം പേര്‍ ഉപയോഗിക്കുന്നത് ഒരേ മൊബൈല്‍ നമ്ബറാണെന്ന് ലോക്‌സഭയില്‍ സി എ ജി അവതരിപ്പിച്ച റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു. 99999 99999 എന്ന നമ്ബറാണ് 7,49, 820 ഉപഭോക്താക്കള്‍ നല്‍കിയത്. പദ്ധതിയുടെ ബെനിഫിഷ്യറി ഐഡന്റിഫിക്കേഷൻ സിസ്റ്റത്തില്‍ നിന്നാണ് സി എ ജി ഈ വിവരങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അസാധുവായ പേരുകള്‍, യാഥാര്‍ഥ്യമല്ലാത്ത ജനനത്തീയതി, ഡ്യൂപ്ലിക്കേറ്റ് ഐഡികള്‍, കുടുംബാംഗങ്ങളുടെ എണ്ണത്തിലുള്ള വ്യത്യാസം തുടങ്ങിയ വിവരങ്ങളിലും തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഏഴ് ആധാര്‍ നമ്ബറുകളിലായി 4,761 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പി എം ജെ എ വൈയില്‍ നിന്ന് അനര്‍ഹര്‍ പണം പറ്റുന്നത് തടയാനാണ് ബി ഐ എസ് രൂപകല്‍പന ചെയ്‌തത് എന്നായിരുന്നു അവകാശവാദം. എന്നാല്‍, ഏഴരലക്ഷത്തിലേറെ പേര്‍ ഒറ്റ മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തിട്ടും കണ്ടെത്താനോ തടയാനോ കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. 2018 സെപ്റ്റംബര്‍…
Read More » -
India
പത്താംക്ലാസ് മിനിമം യോഗ്യത;കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ISRO യില്‍ ജോലി
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ISRO യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസും ഐടിഐയുമുള്ളവര്‍ക്ക് അപേക്ഷിക്കാം ടെക്നനീഷ്യൻ പോസ്റ്റുകളിലായി മൊത്തം 35 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. 2023 ഓഗസ്റ്റ് 1 മുതല്‍ 2023 ഓഗസ്റ്റ് 21 വരെ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള പ്രായ പരിധി 18 വയസ്സുമുതൽ 35 വയസ്സുവരെയാണ്.കൂടുതൽ വിവരങ്ങൾക്ക്:Official website https://careers.sac.gov.in/
Read More » -
Kerala
ഇന്ത്യയിലെ ഏറ്റവും വലിയ അയ്യപ്പ പ്രതിഷ്ഠ പമ്ബ ത്രിവേണിയില്‍
പത്തനംതിട്ട: ഇന്ത്യയിലെ ഏറ്റവും വലിയ അയ്യപ്പ പ്രതിഷ്ഠ പമ്ബ ത്രിവേണിയില്‍ ചിങ്ങം ഒന്നിന് അനാഛാദനം ചെയ്യും.സിനിമ നിര്‍മ്മാതാവും വ്യവസായിയുമായ ബൈജു അമ്ബലക്കരയാണ് പ്രതിഷ്ഠ സ്പോണ്‍സര്‍ ചെയ്യുന്നത്. പമ്ബയില്‍ നിന്ന് ത്രിവേണിയിലേക്കിറങ്ങുന്ന പാതയോരത്ത് ദേവസ്വം ബോര്‍ഡിന്റെ ഭൂമിയിലാണ് ഇന്ത്യയിലെ തന്നെ വിസ്മയമാകുന്ന പുലി വാഹനനായ അയ്യപ്പനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പ്രതിഷ്ഠാ പീഠം ഉള്‍പ്പെടെ 28 അടി ഉയരമുള്ളതാണ് അയ്യപ്പ രൂപം. 48 വര്‍ഷം മുടക്കം ഇല്ലാതെ അയ്യപ്പ ദര്‍ശനം നടത്തിയ ഭക്തനാണ് ബൈജു അമ്ബലക്കര. കെ. അനന്തഗോപൻ പ്രസിഡന്റായ ബോര്‍ഡ് വന്ന ശേഷമാണ് നിര്‍മ്മാണം സജീവമായത്. ചാത്തന്നൂര്‍ ശന്തനുവാണ് ശില്പി. പണി പൂര്‍ത്തീകരിച്ച പുലിവാഹന അയ്യപ്പ പ്രതിഷ്ഠ ചിങ്ങം ഒന്നിന് ഉച്ചയ്ക്ക് ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിക്കും. കെ. അനന്തഗോപൻ അനാച്ഛാദനം നിര്‍വ്വഹിക്കും. ദേവസ്വം ബോര്‍ഡ് അംഗങ്ങളായ സുന്ദരേശൻ, അഡ്വ. ഗോപൻ, ദേവസ്വം കമ്മീഷണര്‍, സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കും.
Read More » -
NEWS
തിരുവനന്തപുരത്തേക്ക് എത്തിഹാദ് എയർവേസ് സർവീസ് പുനരാരംഭിക്കുന്നു
തിരുവനന്തപുരം:അബുദാബിയുടെ സ്വന്തം എത്തിഹാദ് എയർവേസ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള സർവീസ് പുനരാരംഭിക്കുന്നു. 2024 ജനുവരി 1 മുതൽ ആഴ്ചയിൽ എല്ലാ ദിവസം ഈ സർവീസ് ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. ടിക്കറ്റ് ബുക്കിങ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു… EY 292 AUH TRV 02.55 08.35 A320 Daily EY 293 TRV AUH 09.50 12.40 A320 Daily AUH TRV AUH
Read More » -
Kerala
സിദ്ദിഖിന്റെ ജീവനെടുത്ത നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍
മലയാളത്തിന്റെ പ്രിയ സംവിധായകൻ സിദ്ദിഖിന്‍റെ മരണവാര്‍ത്ത വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പലരും അദ്ദേഹം കടുത്ത മദ്യപാനിയാണ് അതാണ് കരള്‍ ബാധിച്ച് മരണമുണ്ടായത് എന്ന തരത്തില്‍ വാദിക്കുന്നുണ്ട്.എന്നാൽ ഒരിക്കൽ പോലും അദ്ദേഹം മദ്യപിക്കുകയോ മറ്റ് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുകയോ ചെയ്തിരുന്നില്ല. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ആയിരുന്നു സംവിധായകൻ സിദ്ധീഖിനെ ബാധിച്ച രോഗം. രോഗം മൂര്‍ച്ഛിച്ചതോടെ കരള്‍ മാറ്റി വയ്ക്കണമെന്ന അവസ്ഥ വരെയായി. കരള്‍ പകുത്തുനല്‍കാൻ മകള്‍ തയ്യാറായിരുന്നുവെന്നും കരള്‍ മാറ്റി വയ്ക്കലിനുള്ള ഒരുക്കങ്ങള്‍ ഇവര്‍ നടത്തിയിരുന്നു എന്നുമാണ് അറിയുന്നത്. എന്നാലിതിന് കാത്തുനില്‍ക്കാതെ പ്രിയസംവിധായകൻ വിടവാങ്ങുകയായിരുന്നു. കരളിൽ കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ഇത് സാധാരണയായി രണ്ടു തരം ഉണ്ട്. മദ്യപാനികൾക്ക് ഉണ്ടാകുന്നതിനെ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്നും അല്ലാത്തവയെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്നും പറയും. നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസിന്റെ പ്രധാന കാരണം വ്യായാമക്കുറവും അമിതഭക്ഷണവും അല്ലെങ്കിൽ സമയത്തിന് ഭക്ഷണം കഴിക്കാതിരിക്കുകയോ ഒക്കെയാണ്.ഇത് അമിതവണ്ണമുള്ളവർക്കും നിയന്ത്രണരഹിതമായ പ്രമേഹം,…
Read More »