അഴിമതിക്ക് മുൻഗണന നല്കുമ്ബോള് സത്യസന്ധത തിന്മയായി മാറും. കളി തുടങ്ങിയിട്ടേയുള്ളൂ..കാത്തിരുന്നു കാണുക..എല്ലാം..സര്‍വീസ് ചാര്‍ജ്, മുൻകൂര്‍ പണമിടപാടുകള്‍, കിലോമീറ്ററുകളോളം നീളുന്ന ബാഗേജുകള്‍… സ്വപ്ന സുരേഷ് ഒരു ക്ലാസിഫൈഡ് ക്രിമിനലായി മാറി.
സംസ്ഥാനത്തെ സേവന നികുതിയും ആദായനികുതിയും ജിഎസ്ടിയും വെട്ടിച്ച്, ഉദ്യോഗസ്ഥരുടെ പിഎഫും ഇഎസ്ഐയുടെ മറ്റു സെസുകളും വെട്ടിച്ച് പിതാവുമായി ചേര്‍ന്ന് മകള്‍ 1.71 കോടി രൂപ കൈക്കൂലി വാങ്ങുമ്ബോള്‍ ആ അച്ഛനും മകളും സെലിബ്രിറ്റികള്‍! എന്തുകൊണ്ട് വേണ്ടപ്പെട്ട അധികാരികള്‍ ഈ സെലിബ്രിറ്റികളെ ചോദ്യം ചെയ്യാതെ നാടു മുഴുവൻ കൊള്ളയടിക്കാൻ പരസ്യമായി കൂട്ടുനില്‍ക്കുന്നത്. ഇത് ഇവരില്‍ രണ്ടു പേരില്‍ മാത്രം ഒതുങ്ങില്ല, കുടുംബം മുഴുവൻ ഇതില്‍ പങ്കാളികളാണ്…!!! അഭിനന്ദനങ്ങള്‍ മകള്‍ വീണയ്ക്കും കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്കും-സ്വപ്ന ഫേസ്ബുക്കിൽ കുറിച്ചു.