Month: August 2023

  • Kerala

    കോട്ടയത്തെ ആമ്പൽ വസന്തം കാണാൻ സഞ്ചാരികളുടെ ഒഴുക്ക്

    കോട്ടയം:നോക്കെത്താ ദൂരത്തോളം പൂത്തുലഞ്ഞു നിൽക്കുന്ന ആമ്പലഴക് കാണാൻ മലരിക്കൽ ഗ്രാമത്തിലേക്ക് ഇനി സഞ്ചാരികളുടെ ഒഴുക്കാകും. തിരുവാർപ്പ് മലരിക്കലിൽ ഏക്കറുകളോളം പരന്നുകിടക്കുന്ന പാടങ്ങളിലാണ് ആമ്പൽ പൂവിട്ടിരിക്കുന്നത്.സന്ദർശകർക്ക് വള്ളങ്ങളിൽ ആമ്പലുകൾക്കിടയിലൂടെ സഞ്ചരിച്ച് കാഴ്ചകൾ കാണാൻ അവസരമുണ്ട്. പതിവു തെറ്റാതെ കാഴ്ചവിരുന്നൊരുക്കി മലരിക്കലില്‍ ആമ്ബലുകള്‍ പൂവിട്ടുതുടങ്ങി. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസമാകുന്നതോടെ പാടം ആമ്ബല്‍പ്പൂക്കളാല്‍ നിറയും. ആമ്ബല്‍വസന്തം ആസ്വദിക്കാൻ‍ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ആളുകള്‍ എത്തുന്നത്. പുലര്‍ച്ചെയാണ് പൂക്കള്‍ കൂടുതല്‍ മിഴിവേകുന്നത്.അതിനാൽ ആമ്ബല്‍പൂക്കള്‍ കാണാൻ രാവിലെ തന്നെ എത്താൻ സന്ദര്‍ശകര്‍ ശ്രദ്ധിക്കണം. കോട്ടയം ജില്ലയിലെ തിരുവാർപ്പ് പഞ്ചായത്തില്‍ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പിങ്ക് വസന്തം സന്ദർശകരെ വിസ്‌മയിപ്പിക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷത്തിലധികമായി. കൃഷിക്കായി പാടം ഒരുക്കുന്നതിന് മുൻപ് ഏകദേശം ഒരു മാസത്തോളം മലരിക്കല്‍ പാടത്ത് ആമ്പല്‍ വസന്തമുണ്ടാകും.ഇവിടെ എത്തിയവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രങ്ങൾ വഴിയാണ് ആയിരത്തോളം ഏക്കർ പാടത്ത് വിരിയുന്ന ആമ്പല്‍ പൂക്കൾ സഞ്ചാരികളെ ആകർഷിച്ചുതുടങ്ങിയത്. രാവിലെ ആറ് മുതല്‍ പത്ത് വരെയാണ് ആമ്പല്‍ കാഴ്‌ചകൾക്ക് പറ്റിയ…

    Read More »
  • Crime

    മദ്യലഹരിയില്‍ കിടപ്പുരോഗിയായ അമ്മയെ മകന്‍ ഗ്ലാസ് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി; പ്രകോപനം ഭക്ഷണം കഴിക്കാന്‍ മടികാണിച്ചത്

    ഇടുക്കി: മദ്യലഹരിയില്‍ മകന്‍ കിടപ്പുരോഗിയായ അമ്മയെ മര്‍ദിച്ചുകൊന്നു. ഇടുക്കി മണിയാറന്‍കുടി സ്വദേശിയായ തങ്കമ്മയാണ് കൊല്ലപ്പെട്ടത്. മകന്‍ സജീവിനെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ചില്ലുഗ്ലാസ് കൊണ്ട് മുഖത്തടിച്ചും കട്ടിലില്‍ തലയിടിപ്പിച്ചുമാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ 30 ാം തീയതിയാണ് 80 വയസുകാരിയായ തങ്കമ്മയെ മദ്യപിച്ച് വീട്ടിലെത്തിയ സജീവ് ക്രൂരമായി മര്‍ദിച്ചത്. വൈകിട്ട് സജീവ് അമ്മയ്ക്ക് ഭക്ഷണം നല്‍കി. അത് കഴിക്കാന്‍ വിസമ്മതിച്ച തങ്കമ്മയെ നിര്‍ബന്ധിപ്പിച്ച് കഴിപ്പിച്ചു. ഭക്ഷണം നിലത്ത് തുപ്പിയതോടെ സജീവ് ചില്ലു ഗ്ലാസുകൊണ്ട് മുഖത്തടിക്കുകയായിരുന്നു. കട്ടിലില്‍ നിന്ന് താഴെ വീണ തങ്കമ്മയുടെ തല കട്ടിലില്‍ ഇടിപ്പിക്കുകയും ചെയ്തു. പിറ്റേദിവസം അമ്മ കട്ടിലില്‍ നിന്ന് നിലത്തുവീണെന്ന് മകന്‍ അയല്‍വാസികളെ അറിയിച്ചു. അവരുടെ സഹായത്തോടെ ഇവരെ ആശുപത്രിയില്‍ എത്തിച്ചു. ശരീരത്തിലെ പരിക്ക് കാരണം വിദഗ്ധ ചികിത്സയ്ക്കായി കോട്ടം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏഴാം തീയതി ചികിത്സയിലിരിക്കെ തങ്കമ്മ മരിച്ചു. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രി സജീവിനെ…

    Read More »
  • India

    ഹരിയാനയില്‍ കലാപത്തിന് വഴിയൊരുക്കിയ ബ്രജ്മണ്ഡല്‍ ജലാഭിഷേക് യാത്ര പുനരാരംഭിക്കുമെന്ന് വിഎച്ച്പി

    ഗുഡ്ഗാവ്:ഹരിയാനയില്‍ കലാപത്തിന് വഴിയൊരുക്കിയ ബ്രജ്മണ്ഡല്‍ ജലാഭിഷേക് യാത്ര പുനരാരംഭിക്കുമെന്ന് സംഘപരിവാര്‍ സംഘടനയായ വിഎച്ച്‌പി പ്രഖ്യാപിച്ചു.കലാപമുണ്ടായ നൂഹില്‍ത്തന്നെ യാത്ര പുനരാരംഭിക്കുമെന്നും ആഗസ്ത് 31ന് മുമ്ബായി പൂര്‍ത്തീകരിക്കുമെന്നും വിഎച്ച്‌പി ദേശീയ വക്താവ് വിനോദ് ബൻസല്‍ അറിയിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് ഓംപ്രകാശ് ധൻഖറുടെ നേതൃത്വത്തിലുള്ള സംഘം ഉന്നത സര്‍ക്കാര്‍–-പൊലീസ് ഉദ്യോഗസ്ഥരുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയതായാണ് വിവരം.നൂഹിലെ നല്‍ഹറില്‍ യാത്ര എത്തിയപ്പോഴാണ് അക്രമസംഭവങ്ങളുണ്ടായത്.

    Read More »
  • Kerala

    മെഡിക്കല്‍ കോളേജില്‍ ചികിത്സക്കെത്തിയ തടവുകാരനായ മോഷ്ടാവ് കൈഞരമ്ബ് മുറിച്ചു‌

    കണ്ണൂർ:മെഡിക്കല്‍ കോളേജില്‍ ചികിത്സക്കെത്തിയ തടവുകാരനായ മോഷ്ടാവ് കൈഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു.കാസര്‍കോട് ചട്ടഞ്ചാല്‍ തെക്കില്‍ മാങ്ങാട് വീട്ടില്‍ മുഹമ്മദ് നവാസ് (36) ആണ് ഏഴാം നിലയിലെ വാര്‍ഡില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ ശുചിമുറിയില്‍ പോയപ്പോള്‍ ഞരമ്ബ് മുറിച്ചത്. ഇയാളെ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഈ വര്‍ഷം ഏപ്രില്‍ 12 ന് രാത്രി മെഡിക്കല്‍ കോളേജില്‍ നിന്ന് പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ ചികിത്സക്കിടെ ഇയാള്‍ രക്ഷപ്പെട്ടിരുന്നു. അന്ന് രാത്രി പത്തോടെ മഡിയനില്‍ നിന്ന് പൊലീസ് പിടിയിലായ ഇയാള്‍ ജയിലില്‍ കഴിയുകയായിരുന്നു. അപ്സമാരം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്കാണ് ചികിത്സക്കെത്തിയത്.

    Read More »
  • India

    ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

    തിരുപ്പതി:ആന്ധ്രപ്രദേശിലെ അനന്ത്പുരില്‍ ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി.അനന്ത്പുര്‍ ചിന്നപൊലമാഡ സ്വദേശി മഞ്ജുനാഥ്(26) ഭാര്യ രമാദേവി(24) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് തെല്ലാവരിപ്പള്ളിയിലെ റെയില്‍വേ ട്രാക്കില്‍ രമാദേവിയുടെ മൃതദേഹം കണ്ടെത്തിയത്. സ്ത്രീധനപീഡനം കാരണമാണ് രമാദേവി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ പോലീസിലും പരാതി നല്‍കി. ഇതിനുപിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ മഞ്ജുനാഥും സമാനരീതിയില്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ യുവാവിന്റെ കുടുംബവും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആറുമാസം മുൻപാണ് ഇരുവരും വിവാഹിതരായതെന്ന് പോലീസ് പറഞ്ഞു. രണ്ടുപേരും പ്രണയിച്ചാണ് വിവാഹം കഴിച്ചതെന്നും വിവാഹശേഷം സന്തോഷകരമായ ദാമ്ബത്യജീവിതം നയിച്ചുവരികയാണെന്നാണ് തങ്ങള്‍ക്ക് ലഭിച്ചവിവരങ്ങളെന്നും പോലീസ് പറഞ്ഞു. ഇരുകൂട്ടരുടെയും പരാതികളില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • Kerala

    കോതമംഗലത്ത് ഫിഷ്‌ടാങ്കില്‍ വീണ് രണ്ടു വയസ്സുള്ള കുട്ടി മരിച്ചു

    കോതമംഗലം:മലയിൻകീഴില്‍ രണ്ട് വയസുള്ള കുട്ടി ഫിഷ്‌ടാങ്കില്‍ വീണുമരിച്ചു. പൊൻവേലില്‍ കുര്യാക്കോസ് – ആശ ദമ്പതികളുടെ മകൻ മാത്യു ആണ് മരിച്ചത്.വീടിന്‍റെ പിൻവശത്ത് മീൻ വളര്‍ത്താനായി നിര്‍മിച്ചിരുന്ന ചെറിയ ടാങ്കിലാണ് കുട്ടി വീണത്. വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വൈകിട്ട് അഞ്ചരയോടെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ ടാങ്കിനുള്ളില്‍ കണ്ടെത്തിയത്.ഉടൻ കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം ധര്‍മഗിരി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

    Read More »
  • Kerala

    പറവൂർ കൂടംകുളം വിഷ്ണു മഹേശ്വര ക്ഷേത്രത്തില്‍ വൻ മോഷണം

    പറവൂർ:കൂടംകുളം വിഷ്ണു മഹേശ്വര ക്ഷേത്രത്തില്‍ വൻ മോഷണം.10 പവൻ സ്വര്‍ണാഭരണവും 6000 രൂപയും കവര്‍ന്നു.ബുധനാഴ്ച പുലര്‍ച്ച ക്ഷേത്രത്തിലെ ജീവനക്കാരനെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഓഫിസിന് സമീപമുള്ള മറ്റൊരു മുറിയില്‍ താമസിച്ചിരുന്ന ക്ഷേത്രത്തിലെ പൂജാരി രവി നാരായണനെ വാതില്‍ പുറത്തുനിന്ന് താഴിട്ട് പൂട്ടിയശേഷമാണ് മോഷണം നടത്തിയത്. ശ്രീകോവിലിന് പുറത്തുള്ള ക്ഷേത്രം ഓഫിസിന്‍റെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ മോഷ്ടാവ് ഇവിടെ അലമാരിയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. തുടര്‍ന്ന് ക്ഷേത്രത്തിന് പുറത്തെ കാണിക്കവഞ്ചികള്‍ കുത്തിപ്പൊളിച്ചാണ് 6000 രൂപയും കവര്‍ന്നു. മോഷണംനടന്ന വിവരം മനസ്സിലാക്കിയ ജീവനക്കാരൻ മറ്റു ക്ഷേത്രം ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. അവരും നാട്ടുകാരും സ്ഥലത്തെത്തിയാണ് വാതില്‍ പൂട്ട് തകര്‍ത്ത് രവി നാരായണനെ പുറത്തിറക്കിയത്. വിവരമറിഞ്ഞ് പറവൂര്‍ പൊലീസ് സ്ഥലത്തെത്തി. വിശദ പരിശോധനക്കായി ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ക്ഷേത്രത്തിലെത്തിയിട്ടുണ്ട്.

    Read More »
  • Kerala

    വാളയാർ ചെക്പോസ്റ്റിൽ പരിശോധന; കെഎസ്‌ആര്‍ടിസി ബസില്‍ നിന്നും 24 ലക്ഷത്തിലേറെ രൂപ പിടികൂടി

    പാലക്കാട്:വാളയാർ ചെക്പോസ്റ്റിൽ നടന്ന പരിശോധനയിൽ കെഎസ്‌ആര്‍ടിസി ബസില്‍ നിന്നും 24 ലക്ഷത്തിലേറെ രൂപ പിടികൂടി.പെരുമ്ബാവൂരിൽ താമസിക്കുന്ന യശ്വന്ത് യാംഗർ എന്നയാളാണ് രേഖകള്‍ ഇല്ലാത്ത പണവുമായി പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം.KL-15A- 0296 നമ്ബര്‍ കെഎസ്‌ആര്‍ടിസി ബസിലെ യാത്രക്കാരായിരുന്നു യശ്വന്ത് യാംഗര്‍. ഇയാള്‍ രേഖകള്‍ ഇല്ലാതെ കൊണ്ടുവന്ന 2478500 രൂപയാണ് കണ്ടെടുത്തതെന്ന് എക്സൈസ് സംഘം വ്യക്തമാക്കി. തുടര്‍ന്ന് പ്രതിയെയും കണ്ടെടുത്ത പണവും തുടര്‍ നടപടികള്‍ക്കായി വാളയാര്‍ പോലീസിന് കൈമാറിയെന്നും എക്സൈസ് സംഘം അറിയിച്ചു.

    Read More »
  • Kerala

    അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് അനിൽ ആന്റണി

    തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി അനില്‍ ആന്‍റണി.കഴിഞ്ഞ ഏഴ് വര്‍ഷമായി കേരളത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടക്കുന്നതെന്നും അനിൽ ആന്റണി പറഞ്ഞു.  വര്‍ഗീയത എല്ലാ മേഖലയിലും വ്യാപിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച്‌ സ്വര്‍ണക്കടത്ത് നടന്നു. കോവിഡിന്‍റെ പേരിലും അഴിമതി നടത്തി.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ അഴിമതി സര്‍ക്കാറിനെ ജനങ്ങള്‍ അധികാരത്തില്‍ നിന്ന് പുറത്താക്കും. അഴിമതിയെ മറയ്ക്കാൻ സര്‍ക്കാര്‍ വര്‍ഗീയത ആയുധമാക്കുകയാണ്. അഴിമതിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും അനില്‍ ആന്‍റണി ആവശ്യപ്പെട്ടു.

    Read More »
  • NEWS

    തിരുവനന്തപുരം സ്വദേശിയെ മസ്കറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തി

    മസ്കറ്റ്: തിരുവനന്തപുരം സ്വദേശിയെ മസ്കറ്റിലെ സൂറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വെള്ളലൂര്‍ മഞ്ചാടി വില്ലയില്‍ രാമചന്ദ്രന്‍ നായര്‍ (57) ആണ് മരിച്ചത്.സൂറില്‍ കര്‍ട്ടന്‍, അപ്‌ഹോള്‍സ്‌റി മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാര്യ:മണിയമ്മ. പിതാവ് കുഞ്ഞന്‍ പിള്ള മാതാവ് കാര്‍ത്യായിനി അമ്മ സംസ്‌കാരം പിന്നീട് നാട്ടില്‍.

    Read More »
Back to top button
error: