IndiaNEWS

ഓഗസ്റ്റ് 16 ന് ശേഷം വോഡഫോൺ ഐഡിയക്കും അദാനി നെറ്റ്‌വർക്കിനും എന്തായിരിക്കും സംഭവിക്കുക ?

രാജ്യത്തെ പ്രമുഖ ടെലിക്കോം കമ്ബനിയായ വൊഡാഫോണ്‍ ഐഡിയയുടെയും പ്രമുഖ വ്യവസായിയായ അ‌ദാനിയുടെ അ‌ദാനി ഡാറ്റ നെറ്റ്വര്‍ക്കിന്റെയും ഭാവി ഓഗസ്റ്റ് 16-ന് അറിയാം.2022ലെ 5ജി സ്പെക്‌ട്രം ലേലത്തില്‍ ഈ രണ്ട് സ്ഥാപനങ്ങളും സ്പെക്‌ട്രം സ്വന്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാരുമായുള്ള കരാര്‍ പാലിച്ചുകൊണ്ട് 5ജി സേവനങ്ങള്‍ ആരംഭിക്കാൻ ഇരുകമ്ബനികള്‍ക്കും ഇനിയും സാധിച്ചിട്ടില്ല.

ടെലി കമ്യൂണിക്കേഷൻ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം സ്പെക്‌ട്രം നേടിയ കമ്ബനികള്‍ നിശ്ചിത തീയതിക്കുള്ളില്‍ 5ജി വിതരണം ആരംഭിക്കണം. ആദ്യ വര്‍ഷം മൂന്ന് മെട്രോകളിലും ഇന്ത്യയിലെ 22 ടെലികോം സര്‍ക്കിളുകളില്‍ ഒരു നഗരത്തിലെങ്കിലും വാണിജ്യപരമായ 5ജി ലോഞ്ച് നടക്കപ്പാക്കണം എന്നതായിരുന്നു നിര്‍ദേശം.

കരാര്‍ പ്രകാരം ഓഗസ്റ്റ് 16 വരെയാണ് 5ജി ലോഞ്ചിനായി സമയം അ‌നുവദിച്ചിരുന്നത്. എന്നാല്‍ ഈ തീയതിക്കുള്ളില്‍ ഇരു സ്ഥാപനങ്ങള്‍ക്കും 5ജി ലോഞ്ച് നടത്താൻ സാധിക്കില്ല എന്ന കാര്യം ഉറപ്പായിരിക്കുകയാണ്.അ‌തിനാല്‍ത്തന്നെ ഓഗസ്റ്റ് 16 ന് ശേഷം എന്താണ് സംഭവിക്കുക എന്ന ആകാംക്ഷയിലാണ് ടെലിക്കോം രംഗം.

Signature-ad

 5ജിയുടെ വാണിജ്യ ലോഞ്ചിന് അ‌നുമതി നേടിയ മൂന്ന് ടെലിക്കോം കമ്ബനികളിലൊന്നാണ് വിഐ. മറ്റ് രണ്ട് ടെലിക്കോം കമ്ബനികളായ റിലയൻസ് ജിയോയും ഭാരതി എയര്‍ടെലും ഇതിനകം 5ജി വ്യാപനത്തില്‍ ബഹുദൂരം മുന്നേറിക്കഴിഞ്ഞു.ഓഗസ്റ്റ് 16 ന് അ‌കം 5ജി ലോഞ്ച് നടത്താൻ സാധിക്കാത്തതിനാല്‍ത്തന്നെ വിഐയും അ‌ദാനി ഡാറ്റ നെറ്റ്വര്‍ക്കും ടെലിക്കോം വകുപ്പിന്റെ നിരീക്ഷണത്തിന് കീഴിലാണ്.

 കരാര്‍ പാലിക്കാത്ത ഇരുകമ്ബനികള്‍ക്കും എതിരേ കേന്ദ്ര സര്‍ക്കാര്‍ പിഴ ചുമത്തി തല്‍ക്കാലം സമയം നീട്ടി നല്‍കുമോ, അ‌തോ കരാര്‍ പ്രകാരം സ്പെക്‌ട്രം തിരിച്ചെടുക്കുമോ എന്നകാര്യം കാത്തിരുന്ന് കാണേണ്ടതുണ്ട്.

Back to top button
error: