Month: August 2023
-
India
മണിപ്പൂരിലെ വംശീയ സംഘര്‍ഷത്തിന് കാരണം മ്യാൻമറിലെ അശാന്തി: അമിത് ഷാ
ന്യൂഡൽഹി:മണിപ്പൂരിലെ വംശീയ സംഘര്‍ഷത്തിന് കാരണം മ്യാൻമറിലെ അശാന്തിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.മണിപ്പൂരിൽ ഇരുപക്ഷവും ചര്‍ച്ചയിലൂടെ തര്‍ക്കം പരിഹരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.മ്യാൻമറിലെ രാഷ്ട്രീയ അസ്ഥിരതയാണ് ആയിരക്കണക്കിന് അഭയാര്‍ത്ഥികളെ അതിര്‍ത്തി കടന്ന് മണിപ്പൂരിലേക്ക് പലായനം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ഷാ പാര്‍ലമെന്റില്‍ പറഞ്ഞു. മെയ് മുതല്‍ മണിപ്പൂരില്‍ 180-ലധികം ആളുകള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും പതിനായിരങ്ങള്‍ ഭവനരഹിതരാകുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ കലാപത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൻമേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
Read More » -
Kerala
ഇടുക്കിയിൽ അച്ഛൻ മകനെ തലയ്ക്ക് വെട്ടി പരിക്കേൽപിച്ചു
ഇടുക്കി: ആനച്ചാൽ മുതുവാൻകുടിയിൽ അച്ഛൻ മകനെ തലയ്ക്ക് വെട്ടി പരിക്കേൽപിച്ചു. ആനച്ചാൽ മുതുവാൻകുടി മഞ്ചുമലയിൽ ശ്രീജിത്ത് (16) നാണ് വെട്ടേറ്റത്.സംഭവത്തിൽ ശ്രീജിത്തിന്റെ അച്ഛൻ സിനോജിനെ വെള്ളത്തൂവൽ പൊലീസ് കസ്റ്റഡിയിലെടുത്തു. തടയാനെത്തിയ ശ്രീജിത്തിന്റ അമ്മയ്ക്കും സഹോദരിക്കും പരിക്കേറ്റു. പിതാവ് സ്ഥിരം മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കുന്നത് മകൻ ചോദ്യം ചെയ്തതിനെ തുടർന്നുള്ള വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ശ്രീജിത്തിന്റെ അമ്മയും സഹോദരിയും അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Read More » -
Kerala
എറണാകുളം എളമക്കരയില്‍ യുവതിയെ കുത്തിക്കൊന്നു
കൊച്ചി:എറണാകുളം എളമക്കരയില്‍ യുവതിയെ കുത്തിക്കൊന്നു.ചങ്ങനാശ്ശേരി സ്വദേശി രേഷ്മ(22) ആണ് മരിച്ചത്. സംഭവത്തില്‍ സുഹൃത്തായ നൗഷാദിനെ പോലിസ് കസ്റ്റഡിയിലെടുത്തു.കലൂര്‍ കൈപ്പിള്ളി റെസിഡൻസി ഓയോ ഹോട്ടലിലില്‍ വെച്ചായിരുന്നു കൊലപാതകം നടന്നത്. ഉച്ചത്തിലുള്ള ശബ്ദം കേട്ട് വന്ന മറ്റുള്ളവരാണ് കുത്തേറ്റനിലയില്‍ രേഷ്മയെ കണ്ടത്. കൊലപാതകത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് പറഞ്ഞു. ബുധനാഴ്ച നൗഷാദിനെ കാണാൻ രേഷ്മ വീട്ടില്‍ നിന്ന് കലൂരിലേക്ക് എത്തിയിരുന്നു ഹോട്ടലില്‍ വച്ച് തര്‍ക്കത്തിനിടെ നൗഷാദ് കത്തിയെടുത്ത് കഴുത്തിലും ദേഹമാസകലവും കുത്തികയായിരുന്നുെവന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വലതുകഴുത്തിന് ആഴത്തിലുള്ള മുറിവേറ്റിരുന്നു കഴിഞ്ഞ ആറ് മാസത്തിനിടെ കൊച്ചി നഗരത്തില്‍ സംഭവിക്കുന്ന ഏഴാമത്തെ കൊലപാതകമാണിത്.
Read More » -
Crime
പരുമല ആശുപത്രിയിലെ വധശ്രമ കേസ്: അനുഷക്ക് ജാമ്യമില്ല, കസ്റ്റഡിയിൽ വിട്ടു
പത്തനംതിട്ട : പരുമല ആശുപത്രിയിലെ എയർ എമ്പോളിസം വധശ്രമ കേസിൽ പ്രതിയായ അനുഷയുടെ ജാമ്യാപേക്ഷ കോടതി തളളി. തിരുവല്ല കോടതി പ്രതിയെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. വധശ്രമകേസിലെ ഗൂഢാലോചന ഉൾപ്പടെ പൊലീസ് അന്വേഷിക്കും. വിചിത്രമായ കൊലപാതക രീതി ആസൂത്രണം ചെയ്തതിൽ ആരുടെയെങ്കിലും സഹായം കിട്ടിയോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. അനുഷയെ കസ്റ്റഡിയിൽ കിട്ടിയതിനാൽ പരുമല ആശുപത്രിയിൽ എത്തിച്ചു വീണ്ടും തെളിവെടുക്കും. വേണ്ടിവന്നാൽ ആക്രമണത്തിന് ഇരയായ സ്നേഹയുടെ ഭര്‍ത്താവ് അരുണിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും പൊലീസ് ആലോചനയുണ്ട്. വാട്സ്ആപ്പ് ചാറ്റുകൾ വീണ്ടെടുക്കുന്നതാണ് കേസിൽ നിർണായകമാണ്. ഇതിനുള്ള നടപടികളും പൊലീസ് തുടങ്ങി. ഡിലീറ്റ് ചെയ്ത ചാറ്റുകൾ സംബന്ധിച്ച് അനുഷ കൃത്യമായ മറുപടി പൊലീസിന് നൽകിയിട്ടില്ല. അനുഷയുടെ ആദ്യ ഭർത്താവിന്റെയും രണ്ടാം ഭർത്താവിന്റെയും മൊഴിയും പൊലീസ് രേഖപ്പെടുത്തും. ആക്രമണത്തിനിരയായ യുവതിയുടെ ഭർത്താവിനെ പൊലീസ് കഴിഞ്ഞ ദിവസം വീണ്ടും ചോദ്യം ചെയ്തിരുന്നു. രണ്ടാം തവണയാണ് അരുണിനെ പൊലീസ് വിളിച്ചുവരുത്തിയത്. ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് ചാറ്റുകളുടെ…
Read More » -
Kerala
ഓണം സ്പെഷ്യൽ അരി വിതരണം ഓഗസ്റ്റ് 11 മുതൽ; 10.90 രൂപ നിരക്കിൽ അഞ്ച് കിലോ
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ അനുവദിച്ചിട്ടുള്ള സ്പെഷ്യൽ അരിയുടെ വിതരണം ഓഗസ്റ്റ് 11ന് ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആർ അനില്‍ അറിയിച്ചു. വെള്ള, നീല കാർഡുടമകൾക്ക് 10.90 രൂപ നിരക്കിൽ അഞ്ച് കിലോ വീതം സ്പെഷ്യൽ പുഴുക്കലരി വിതരണം ചെയ്യുന്നതാണെന്നും മന്ത്രി അറിയിച്ചു. അതേസമയം, കണ്‍സ്യൂമര്‍ഫെഡിന്‍റെ ഓണച്ചന്തകള്‍ക്ക് ഈ മാസം 19ന് തുടക്കമാകും. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ സാധാരണക്കാരന് കിട്ടുന്ന തരത്തിലാണ് ചന്തകള്‍ ക്രമീകരിച്ചിരിക്കുന്നത്. തിരക്ക് ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങളും ചന്തകളില്‍ ഏര്‍പ്പെടുത്തുമെന്ന് കണ്‍സ്യൂമര്‍ഫെഡ് അധികൃതര്‍ അറിയിച്ചു. പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമായതിന് പുറമേ സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ സബ്സിഡി ഇനങ്ങള്‍ കിട്ടാനില്ലെന്ന വ്യാപക പരാതി കൂടി ഉയരുമ്പോഴാണ് കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകളുമായി എത്തുന്നത്. സംസ്ഥാന വ്യാപകമായി 1500 ഓണച്ചന്തകളാണ് ഈ മാസം 19 മുതല്‍ പ്രവര്‍ത്തനം തുടങ്ങുക. സര്‍ക്കാര്‍ സബ്സിഡിയോടെ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോയിലെ അതേ വിലയില്‍ സാധാരണക്കാരന് ലഭ്യമാകും. നോണ്‍ സബ്സിഡി…
Read More » -
Kerala
താനൂർ കസ്റ്റഡി മരണം: അന്വേഷണം സിബിഐക്ക്; ഫയലിൽ മുഖ്യമന്ത്രി ഒപ്പ് വെച്ചു
മലപ്പുറം : താനൂരിൽ താമിർ ജിഫ്രിയെന്ന ലഹരി കേസിൽ പിടികൂടിയ യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിട്ടു. ഫയലിൽ മുഖ്യമന്ത്രി ഒപ്പ് വെച്ചു. നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. കസ്റ്റഡി മരണത്തിലെ അന്വേഷണം സിബിഐക്ക് വിട്ട നടപടിയെ മരിച്ച താമിർ ജിഫ്രിയുടെ കുടുംബം സ്വാഗതം ചെയ്തു. പൊലീസിന് പുറത്തുള്ള ഏജൻസി അന്വേഷിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. സിബിഐ അന്വേഷണത്തിലൂടെ വസ്തുത പുറത്തു വരുമെന്ന് കരുതുന്നുവെന്ന് സഹോദരൻ ഹാരിസ് ജിഫ്രി പ്രതികരിച്ചു. കഴിഞ്ഞ ചൊവ്വ പുലർച്ചെയാണ് താമിർ ജിഫ്രി പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. എട്ട് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. മരിച്ച താമിറിന് കസ്റ്റഡിയിൽ മർദ്ദനമേറ്റെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. തിമിർ ജിഫ്രിയുടെ ശരീരത്തിൽ 21 മുറിവുകളാണ് ഉള്ളത്. ഇടുപ്പ്, കാൽപാദം, കണംകാൽ എന്നിവിടങ്ങളിൽ പുറം ഭാഗം തുടങ്ങിയ ഇടങ്ങളിലാണ് പാടുകൾ. മൂർച്ച ഇല്ലാത്തതും ലത്തി പോലുമുള്ള വസ്തുക്കൾ കൊണ്ടാണ് മർദ്ദനമേറ്റത്. ആമാശയത്തിൽ നിന്നും രണ്ട് പാക്കറ്റുകൾ കണ്ടെടുത്തു.…
Read More » -
LIFE
വാഹനങ്ങൾ തീപിടിച്ചാൽ എന്തു ചെയ്യണം ? എംവിഡി പറയുന്നു…
തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് തീ പിടിച്ചാൽ എന്ത് ചെയ്യണം. പലർക്കും ഇതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകില്ല. അടുത്തിടെ പലയിടത്തും ഇത്തരത്തിലുള്ള അപകടങ്ങൾ കൂടുതലായും റിപ്പോർട്ട് ചെയ്തതോടെ ഇക്കാര്യത്തിൽ മുന്നറിയിപ്പുമായി എം വി ഡി രംഗത്തെത്തിയിരിക്കുകയാണ്. വാഹനങ്ങൾ തീപിടിച്ചാൽ എത്രയും പെട്ടെന്ന് വാഹനം നിർത്തുകയും എൻഞ്ചിൻ ഓഫ് ആക്കുകയും ചെയ്യുക എന്നതാണ് ആദ്യം ചെയ്യേണ്ടതെന്ന് എം വി ഡി വ്യക്തമാക്കി. ഇത് മൂലം തീ പെട്ടെന്ന് പടരുന്നത് തടയാൻ കഴിയുമെന്നും എം വി ഡി വിവരിച്ചു. ഇത് മാത്രമല്ല വാഹനത്തിന് തീപീടിച്ചുള്ള അപകടം ഒഴിവാക്കാൻ ചെയ്യേണ്ട എല്ലാകാര്യങ്ങളും വിവരിച്ച് എം വി ഡി ഫേസ്ബുക്ക് കുറിപ്പും ഇട്ടിട്ടുണ്ട്. എം വി ഡിയുടെ കുറിപ്പ് പൂർണരൂപത്തിൽ വാഹനങ്ങൾ തീപിടിച്ചാൽ എന്തു ചെയ്യണം ? എത്രയും പെട്ടെന്ന് വാഹനം നിർത്തുകയും എൻഞ്ചിൻ ഓഫ് ആക്കുകയും ചെയ്യുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത് ഇത് മൂലംതീ പെട്ടെന്ന് പടരുന്നത് തടയാൻ കഴിയും മാത്രവുമല്ല വയറുകൾ ഉരുകിയാൽ ഡോർ ലോക്കുകൾ തുറക്കാൻ…
Read More » -
LIFE
ഒരു കാലത്ത് പോലീസ് പോലും പോകാൻ മടിച്ചിരുന്ന വീരപ്പന്റെ കാട്ടു താവളത്തിലേയ്ക്ക് പ്രത്യേക സഫാരി
തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ പൊലീസിനെ ഏറെ വലച്ച കുപ്രസിദ്ധ വനംകൊള്ളക്കാരന്‍ വീരപ്പന്റെ കാട്ടിലെ താവളം ഒരു ടൂറിസ്റ്റ് കേന്ദ്രമായി വൈകാതെ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. കര്‍ണാടക വനം വകുപ്പ് ഇതിനുള്ള ശ്രമങ്ങളിലാണ്. വീരപ്പന്റെ വനംകൊള്ള കഥകള്‍ കേട്ട് ആരും പോകാന്‍ ഭയന്നിരുന്ന ഗോപിനാഥം വനഗ്രാമമാണ് വിനോദ സഞ്ചാരികള്‍ക്കായി തുറന്നു നല്‍കുന്നത്. ഇവിടേക്ക് പ്രത്യേക സഫാരി (Jungle Safari) ആരംഭിക്കാനാണു പദ്ധതി. വീരപ്പന്‍ കൊല്ലപ്പെട്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയിലെ പഴയ താവളത്തിലേക്ക് മറ്റാരും പോകാറുണ്ടായിരുന്നില്ല. വീരപ്പന്‍ വേട്ടയുടെ ഭാഗമായി പോലീസിന്റേയും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റേയും നിരന്തര റെയ്ഡുകളും പീഡനങ്ങളും കാരണം ഗോപിനാഥം ഗ്രാമവാസികളും ഇവിടം ഉപേക്ഷിച്ചു പോയിരുന്നു. വീരപ്പന്റെ കാലത്ത് പൊലീസ് പോലും കടന്നുചെല്ലാന്‍ ഭയപ്പെട്ടിരുന്ന പ്രദേശമാണിത്. വീരപ്പന്റെ താവളം എന്ന കൗതുകം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ് ഇതൊരു വനം ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കാന്‍ പദ്ധതിയിട്ടത്. സര്‍ക്കാരിനു കീഴിലുള്ള ജംഗിള്‍ ലോഡ്ജസ് ആന്റ് റിസോര്‍ട്‌സിനു (Jungle Lodges &…
Read More » -
Kerala
മൂന്നു ജില്ലകളിലെ ഉള്‍നാടന്‍ കാഴ്ചകള്‍ ആസ്വദിക്കാം;ബാക്ക് വാട്ടര്‍ ക്രൂസ് ഞായറാഴ്ച മുതൽ ആരംഭിക്കുന്നു
കൊച്ചി:എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഉള്‍നാടന്‍ കാഴ്ചകള്‍ ആസ്വദിക്കാനുള്ള സുവര്‍ണ്ണാവസരം.പുതിയ ബാക്ക് വാട്ടര്‍ ക്രൂസ് ആഗസ്റ്റ് 13 (ഞായറാഴ്ച) മുതല്‍ ആരംഭിക്കുന്നു.ഞായറാഴ്ച രാവിലെ 10 മണിക്ക് കൊച്ചി മറൈന്‍ഡ്രൈവില്‍ നിന്നാണ് ആദ്യയാത്ര. കൊച്ചി മറൈന്‍ഡ്രൈവ് കെഎസ്‌ഐഎന്‍സി ക്രൂസ് ടെര്‍മിനലില്‍ നിന്ന് രാവിലെ 10 മണിയ്ക്ക് പുറപ്പെട്ട് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, തേവര, ഇടക്കൊച്ചി, അരൂര്‍, പാണാവള്ളി, പെരുമ്ബളം, പൂത്തോട്ട വഴി ജലമാര്‍ഗ്ഗം പാലായ്ക്കരി എത്തുന്ന വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് ഉച്ചയൂണും ബോട്ടിംഗും മറ്റ് അനുബന്ധ സൗകര്യങ്ങളും ആസ്വദിച്ചതിനുശേഷം വൈകീട്ട് 5 ന് തിരികെ കൊച്ചിയില്‍ എത്തും. പാക്കേജിന് ഒരാള്‍ക്ക് 999/ രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. യാത്രയിലുടനീളം യാത്രവിവരണങ്ങള്‍ നല്‍കുവാന്‍ ഗൈഡും, ആടാനും പാടാനുമുള്ള അന്തരീക്ഷമൊരുക്കുവാന്‍ ഗായകരും ഉണ്ടായിരിക്കുതാണ്. ടീ, സ്നാക്സ്, സ്വാദിഷ്ടമായ ഉച്ച ഭക്ഷണം (ഫിഷ് കറി, ഫിഷ് ഫ്രൈ & ഐസ്‌ക്രീം) എന്നിവയും ലഭ്യമാണ്. മത്സ്യഫെഡ് യൂണിറ്റില്‍ ലഭ്യമായ പെഡല്‍ ബോട്ടുകള്‍,കുട്ട വഞ്ചികള്‍, തുഴ വഞ്ചികള്‍, കയാകുകള്‍ എന്നിവയും പാക്കേജ്…
Read More » -
India
കലാപം ഉത്തർപ്രദേശിലേക്കും അലിഗഢിൽ മസ്ജിദ് തകർത്തു
ലക്നൗ:മണിപ്പൂരിനും ഹരിയാനയ്ക്കും ബിഹാറിനും പുറമേ കലാപം ഉത്തർപ്രദേശിലേക്കും.അലിഗഢിൽ മസ്ജിദ് തകർത്തുകൊണ്ടാണ് കലാപത്തിന് വിത്ത് പാകിയിരിക്കുന്നത്.മോസ്‌ക്കിന്റെ നാലു മിനാരങ്ങളും ‘അജ്ഞാതര്‍’ തകര്‍ത്തതിനെ തുടര്‍ന്ന് അലഗഢില്‍ വന്‍ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. അന്വേഷണം നടന്നുവരികയാണെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നുമാണ് പോലീസ് ഭാഷ്യം.ചാരാ ഭാമോരി ഗ്രാമങ്ങള്‍ക്ക് നടുവിലാണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഭാമോരി ജില്ലയിലെ വീട്ടില്‍ നിന്നും തിരിച്ചുവരുമ്ബോള്‍ മിനാരങ്ങള്‍ തകര്‍ന്ന നിലയില്‍ കണ്ടെന്നും ഉടന്‍ താന്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നെന്നും മസ്ജിദ് സംരക്ഷകൻ ബന്നേഷാ എന്ന 65 കാരന്‍ പറഞ്ഞു.200 വര്‍ഷം പഴക്കമുള്ളതാണ് മസ്ജിദ്.
Read More »