99999 99999 എന്ന നമ്ബറാണ് 7,49, 820 ഉപഭോക്താക്കള്‍ നല്‍കിയത്. പദ്ധതിയുടെ ബെനിഫിഷ്യറി ഐഡന്റിഫിക്കേഷൻ സിസ്റ്റത്തില്‍ നിന്നാണ് സി എ ജി ഈ വിവരങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അസാധുവായ പേരുകള്‍, യാഥാര്‍ഥ്യമല്ലാത്ത ജനനത്തീയതി, ഡ്യൂപ്ലിക്കേറ്റ് ഐഡികള്‍, കുടുംബാംഗങ്ങളുടെ എണ്ണത്തിലുള്ള വ്യത്യാസം തുടങ്ങിയ വിവരങ്ങളിലും തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്.
ഏഴ് ആധാര്‍ നമ്ബറുകളിലായി 4,761 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പി എം ജെ എ വൈയില്‍ നിന്ന് അനര്‍ഹര്‍ പണം പറ്റുന്നത് തടയാനാണ് ബി ഐ എസ് രൂപകല്പന ചെയ്തത് എന്നായിരുന്നു അവകാശവാദം. എന്നാല്‍, ഏഴരലക്ഷത്തിലേറെ പേര് ഒറ്റ മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തിട്ടും കണ്ടെത്താനോ തടയാനോ കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.
2018 സെപ്റ്റംബര്‍ 23 ന് ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ വെച്ച് നരേന്ദ്രമോദിയാണ് പി എം ജെ എ വൈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഓരോ കുടുംബത്തിനും പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന , 50 കോടി ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതിയെന്നായിരുന്നു അവകാശവാദം.