KeralaNEWS

ഇന്ത്യയിലെ ഏറ്റവും വലിയ അയ്യപ്പ പ്രതിഷ്ഠ പമ്ബ ത്രിവേണിയില്‍  

പത്തനംതിട്ട: ഇന്ത്യയിലെ ഏറ്റവും വലിയ അയ്യപ്പ പ്രതിഷ്ഠ പമ്ബ ത്രിവേണിയില്‍ ചിങ്ങം ഒന്നിന് അനാഛാദനം ചെയ്യും.സിനിമ നിര്‍മ്മാതാവും വ്യവസായിയുമായ ബൈജു അമ്ബലക്കരയാണ് പ്രതിഷ്ഠ സ്പോണ്‍സര്‍ ചെയ്യുന്നത്.

പമ്ബയില്‍ നിന്ന് ത്രിവേണിയിലേക്കിറങ്ങുന്ന പാതയോരത്ത് ദേവസ്വം ബോര്‍ഡിന്റെ ഭൂമിയിലാണ് ഇന്ത്യയിലെ തന്നെ വിസ്മയമാകുന്ന പുലി വാഹനനായ അയ്യപ്പനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പ്രതിഷ്ഠാ പീഠം ഉള്‍പ്പെടെ 28 അടി ഉയരമുള്ളതാണ് അയ്യപ്പ രൂപം. 48 വര്‍ഷം മുടക്കം ഇല്ലാതെ അയ്യപ്പ ദര്‍ശനം നടത്തിയ ഭക്തനാണ് ബൈജു അമ്ബലക്കര.

കെ. അനന്തഗോപൻ പ്രസിഡന്റായ ബോര്‍ഡ് വന്ന ശേഷമാണ് നിര്‍മ്മാണം സജീവമായത്. ചാത്തന്നൂര്‍ ശന്തനുവാണ് ശില്പി. പണി പൂര്‍ത്തീകരിച്ച പുലിവാഹന അയ്യപ്പ പ്രതിഷ്ഠ ചിങ്ങം ഒന്നിന് ഉച്ചയ്ക്ക്  ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിക്കും. കെ. അനന്തഗോപൻ അനാച്ഛാദനം നിര്‍വ്വഹിക്കും. ദേവസ്വം ബോര്‍ഡ് അംഗങ്ങളായ സുന്ദരേശൻ, അഡ്വ. ഗോപൻ, ദേവസ്വം കമ്മീഷണര്‍, സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കും.

Back to top button
error: