Month: August 2023

  • Kerala

    അയോഗ്യത നീങ്ങിയതിനുശേഷമുള്ള ആദ്യ സന്ദര്‍ശനത്തിന് രാഹുല്‍ വയനാട്ടിലേക്ക്; കല്ലുകടിയായി ലീഗിന്റെ അതൃപ്തി

    കല്‍പറ്റ: അയോഗ്യത മാറി എം.പി. സ്ഥാനം തിരിച്ചു കിട്ടിയ ശേഷം ആദ്യമായി രാഹുല്‍ ഗാന്ധി ശനിയാഴ്ച വയനാട്ടിലെത്തും. പുലര്‍ച്ചയോടെ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് രാഹുല്‍ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് കോയമ്പത്തൂര്‍ എത്തും. അവിടെ നിന്ന് റോഡു മാര്‍ഗമാകും കല്‍പറ്റയിലെത്തുക. 13-ന് വയനാട്ടിലും കോടഞ്ചേരിയിലും നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുത്ത് 13-ന് രാത്രി ഡല്‍ഹിക്ക് തിരിച്ചുപോകും. കെ.പി.സി.സി.യുടെ നേതൃത്വത്തില്‍ രാഹുലിന് ശനിയാഴ്ച കല്പറ്റയില്‍ സ്വീകരണമൊരുക്കും. രാഹുല്‍ഗാന്ധിയുടെ കൈത്താങ്ങ് പദ്ധതിയില്‍ നിര്‍മിച്ച ഭവനങ്ങളുടെ താക്കോല്‍ദാനവും ചടങ്ങില്‍ നിര്‍വഹിക്കും. ശനിയാഴ്ച മൂന്നരയ്ക്ക് കല്പറ്റ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്താണ് പരിപാടി. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി കെ.കെ. അഹമ്മദ്ഹാജി എന്നിവര്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. അതിനിടെ, രാഹുല്‍ഗാന്ധിയുടെ…

    Read More »
  • NEWS

    യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കാലത്ത് 183 ഏറ്റുമുട്ടല്‍ കൊലപാതകങ്ങൾ; റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി

    ലക്നൗ:ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ഏറ്റുമുട്ടല്‍ കൊലപാതങ്ങളുടെ അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സുപ്രീംകോടതി നിര്‍ദ്ദേശം.ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ദ്ദേശം നല്‍കിയത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെയുണ്ടായ 183 കൊലപാതങ്ങളുടെ അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയത്. ആറ് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. ഏതൊക്കെ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു എന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യുന്ന സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു.നിരപരാധികളായ മുസ്ലിങ്ങൾ ഉള്‍പ്പടെ നിരവധി പേരാണ് കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഉത്തര്‍പ്രദേശില്‍  കൊല്ലപ്പെട്ടത്.

    Read More »
  • India

    കൊച്ചിൻ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരികള്‍ വിറ്റഴിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ 

    രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരികള്‍ വിറ്റഴിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.റിപ്പോര്‍ട്ടുകള്‍ പ്രകാരം, കൊച്ചിൻ ഷിപ്പ്‌യാര്‍ഡിന്റെ 3 ശതമാനം ഓഹരികളാണ് വില്‍ക്കാൻ തീരുമാനിച്ചിരിക്കുന്നത്.  ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാദത്തില്‍ ഓഫര്‍ ഫോര്‍ സെയിലിലൂടെ ആയിരിക്കും ഓഹരി വില്‍പ്പന നടത്താൻ സാധ്യത. നിലവില്‍, കൊച്ചിൻ ഷിപ്പ്‌യാര്‍ഡില്‍ കേന്ദ്രസര്‍ക്കാറിന്റെ ഓഹരി വിഹിതം 72.86 ശതമാനമാണ്. ഓഹരി വില്‍പ്പനയിലൂടെ 500 കോടി രൂപ മുതല്‍ 600 കോടി രൂപ വരെയാണ് സമാഹരിക്കുക. രാജ്യത്തെ മുൻനിര കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയാണ് കൊച്ചിൻ ഷിപ്പ്‌യാര്‍ഡ്. 2023-24-ലെ കേന്ദ്ര ബജറ്റില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച്‌ 51,000 കോടി രൂപ സമാഹരിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കൊച്ചിൻ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരി വില്‍പ്പന. അടുത്തിടെ റെയില്‍വേയ്ക്ക് കീഴിലുള്ള റെയില്‍ വികാസ് നിഗം ലിമിറ്റഡിന്റെ ലിമിറ്റഡിന്റെ 5.36 ഓഹരികള്‍ ഒ.എഫ്.എസ് വഴി വിറ്റഴിച്ചിരുന്നു.

    Read More »
  • Kerala

    അപകടാവസ്ഥയിലായ കല്ല് പൊട്ടിക്കാന്‍ സര്‍ക്കാര്‍ കണക്കാക്കിയത് 4,90,000 രൂപ; സാജിതിന് വേണ്ടിവന്നത് 41,300 രൂപ!

    കോട്ടയം: മലമുകളില്‍ അപകടാവസ്ഥയിലായിരുന്ന കല്ലു പൊട്ടിച്ചു നീക്കാന്‍ സര്‍ക്കാര്‍ കണക്കിട്ടത് 4,90,000 രൂപ, കാഞ്ഞിരപ്പള്ളി പാലപ്ര സ്വദേശി സാജിദിനു വേണ്ടി വന്നത് വെറും 41,300 രൂപ. മൂന്നിലവ് പഞ്ചായത്ത് രണ്ടാം വാര്‍ഡ് വാളകത്ത് അപകടാവസ്ഥയില്‍ ഇരുന്ന കല്ല് പൊട്ടിച്ച് നില്‍ക്കാന്‍ പഞ്ചായത്ത് തയാറാക്കി റവന്യു വകുപ്പിനു നല്‍കിയ കരാറിലാണ് ഈ തുക. മൈനിങ് ആന്‍ഡ് ജിയോളജി ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ സന്ദര്‍ശിച്ച ശേഷമാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. തുടര്‍ന്നു കരാറും വിളിച്ചു. 41,000 മുതല്‍ 3,65,000 രൂപ വരെ വിവിധ കരാറുകളും ലഭിച്ചു. ഏറ്റവും കുറഞ്ഞ തുക വച്ചത് സാജിദായിരുന്നു. ഇത്രയും കുറച്ചു തുക കണ്ട ഉദ്യോഗസ്ഥര്‍ കലക്ടര്‍ വി.വിഘ്‌നേശ്വരിയുമായി ബന്ധപ്പെട്ടു. തുടര്‍ന്നു കലക്ടറുടെ നിര്‍ദേശപ്രകാരം കരാര്‍ നല്‍കുകയായിരുന്നു. 2019 ലെ കനത്ത മഴയിലാണ് മൂന്നിലവ് പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് വാളകത്ത് മായംകല്ലില്‍ നിന്ന് ഉരുണ്ടുവന്ന കല്ല് 7 വീടുകള്‍ക്ക് അപകട ഭീഷണിയായി നിന്നത്. ഇത് പൊട്ടിച്ചു നീക്കണമെന്നു പല പ്രാവശ്യം ആവശ്യമുയര്‍ന്നെങ്കിലും…

    Read More »
  • India

    ബി ജെ പിയിലെ ഉന്നത നേതാവുമൊത്തുള്ള സ്വകാര്യ ചിത്രങ്ങള്‍;  വനിതാ നേതാവ് ജീവനൊടുക്കി 

    ബി ജെ പിയിലെ ഉന്നത നേതാവുമൊത്തുള്ളളസ്വകാര്യ  ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ വനിതാ നേതാവ് ജീവനൊടുക്കി.ഇവരെ  ഗുഹാവതിയിലെ വീട്ടിലാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.  കിസാന്‍ മോര്‍ച്ചയിലടക്കം വിവിധ പദവികള്‍ വഹിച്ചിരുന്ന 48 കാരിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.വനിത നേതാവിന്റെ മരണം അസം ബി ജെ പിയില്‍ ഞെട്ടലുളവാക്കിയിട്ടുണ്ട്.ഇവരോടൊപ്പം പ്രചരിച്ച ഫോട്ടോയിലുള്ള ബി ജെ പി ഉന്നത നേതാവ് ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചിലിലാണ് പോലീസ്.സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

    Read More »
  • Crime

    കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍; അറസ്റ്റിലായത് വധശ്രമക്കേസില്‍

    കണ്ണൂര്‍: മുഴക്കുന്ന് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട വധശ്രമക്കേസ് പ്രതി പിടിയില്‍. പാലപ്പള്ളി സ്വദേശി അനില്‍ തുണേരിയാണ് (35) പിടിയിലായത്. കോഴിക്കോട് കക്കട്ടില്‍ നിന്നാണ് പ്രതി പിടിയിലായത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രതി രക്ഷപ്പെട്ടതിന് പിന്നാലെ എസ്‌ഐയെ സ്ഥലം മാറ്റിയിരുന്നു. ആലക്കോട് പോലീസ് സ്റ്റേഷനിലേക്കായിരുന്നു സ്ഥലം മാറ്റം. അനില്‍ രക്ഷപ്പെട്ടത് ബിജെപിയുടെയും പോലീസിന്റെയും ഒത്തുകളിയാണെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. വധശ്രമക്കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷന്‍ വളപ്പില്‍നിന്നും ഓടി രക്ഷപ്പെട്ടത് ഏറെ രാഷ്ട്രീയ വിവാദമായിരുന്നു. മുഴക്കുന്ന് സ്റ്റേഷനില്‍ മുറ്റത്ത് ജീപ്പില്‍ കൊണ്ടുവന്ന് ഇറക്കുന്നതിനിടെയാണ് പ്രതി കുതറി മാറി രക്ഷപ്പെട്ടത്. കഴിഞ്ഞ വിഷുവിന് സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അനില്‍ തൂണേരിയാണ് രക്ഷപ്പെട്ടത്. തിങ്കളാഴ്ച്ച രാത്രി എട്ടോടെയാണ് അനില്‍ തൂണേരിയെ സബ് ഇന്‍സ്‌പെകടര്‍ ഷിബു എഫ് പോളിന്റെ നേത്യത്വത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പ്രതി സ്റ്റേഷന്‍ വളപ്പിലെത്തിയപ്പോള്‍ ഇയാള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ചു.…

    Read More »
  • Kerala

    സംസ്ഥാനത്തെ ആകെ സ്കൂള്‍ കുട്ടികളില്‍ 20.73 ശതമാനവും മലപ്പുറം ജില്ലയില്‍ 

    തിരുവനന്തപുരം: സംസ്ഥാനത്തെ ആകെ സ്കൂള്‍ കുട്ടികളില്‍ 20.73 ശതമാനവും മലപ്പുറം ജില്ലയില്‍. ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളിലായി 7,76,683 വിദ്യാര്‍ഥികളാണുള്ളത്.സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയിലും ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളുള്ള ജില്ലയും മലപ്പുറമാണ്. 82,932 കുട്ടികളുള്ള പത്തനംതിട്ട (2.21ശതമാനം) ജില്ലയാണ് എണ്ണത്തില്‍ കുറവ്.ഈ അധ്യയനവര്‍ഷത്തെ ആകെ കുട്ടികളുടെ എണ്ണം, ജില്ലതലത്തില്‍ മുന്‍വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്ബോള്‍ സര്‍ക്കാര്‍ മേഖലയില്‍ കോട്ടയം, എറണാകുളം ജില്ലകള്‍ ഒഴികെ എല്ലാ ജില്ലകളിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ പാലക്കാട് ഒഴികെ എല്ലാ ജില്ലകളിലും കുറവാണ്.

    Read More »
  • Crime

    മൂന്നാഴ്ചത്തെ പരിചയം ഒളിച്ചോട്ടത്തിലെത്തി; കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി മുങ്ങിയത് മൂന്നു കുട്ടികളുടെ പിതാവായ കഞ്ചാവുകച്ചവടക്കാരനൊപ്പം

    പത്തനംതിട്ട: വീട്ടില്‍നിന്ന് കാണാതായ യുവതിയെ കഞ്ചാവ് കച്ചവടക്കാരനൊപ്പം ലോഡ്ജില്‍നിന്ന് പോലീസ് പിടികൂടി. ഇയാളുടെ ബാഗില്‍നിന്ന് 400 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സംഭവത്തില്‍ നൂറനാട് പടനിലം അരുണ്‍ നിവാസില്‍ അനില്‍കുമാറിനെ (30) അറസ്റ്റുചെയ്തു. യുവാവിനോടൊപ്പം പിടിയിലായ യുവതിക്കെതിരേ പോലീസ് കേസെടുത്തിട്ടില്ല. ഇവരെ കൊടുമണ്‍ പോലീസിന് കൈമാറി. കൊടുമണ്‍ ഇടത്തിട്ട സ്വദേശിനിയായ യുവതിയെ വ്യാഴാഴ്ചയാണ് വീട്ടില്‍നിന്ന് കാണാതായത്. ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. യുവതിയുടെ മൊബൈല്‍ഫോണിന്റെ ലൊക്കേഷന്‍ തിരഞ്ഞാണ് തിരുവല്ല പോലീസ് ചിലങ്ക ജങ്ഷനിലെ ലോഡ്ജില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെ എത്തിയത്. മുറിയില്‍നിന്ന്, 60 പൊതികളിലാക്കി ബാഗില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തു. ചോദ്യം ചെയ്തപ്പോള്‍, യുവതിക്ക് കഞ്ചാവിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്ന് വ്യക്തമായി. അതുകൊണ്ടാണ് യുവതിയെ പ്രതിയാക്കാത്തതെന്ന് തിരുവല്ല എസ്.എച്ച്.ഒ. സുനില്‍കൃഷ്ണന്‍ പറഞ്ഞു. മൂന്നാഴ്ച മുമ്പ് എലിപ്പനി ബാധിതനായി അനില്‍ കുമാര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഈ സമയം കൊടുമണ്‍ സ്വദേശിനിയായ യുവതി അമ്മൂമ്മയുമായി ആശുപത്രിയിലുണ്ടായിരുന്നു. ഈ പരിചയമാണ് പ്രണയത്തില്‍ ആയതും ഒളിച്ചോട്ടത്തില്‍ കലാശിച്ചതും. ഇയാള്‍ക്ക്…

    Read More »
  • Kerala

    തലമുടിവെട്ടിക്കാനെത്തിയ 11 വയസ്സുള്ള ആണ്‍കുട്ടികള്‍ക്കുനേരേ ലൈംഗികാതിക്രമം;  ബാര്‍ബര്‍ ഷോപ്പ് ഉടമ പിടിയില്‍ 

    പത്തനംതിട്ട:തലമുടിവെട്ടിക്കാനെത്തിയ 11 വയസ്സുള്ള ആണ്‍കുട്ടികള്‍ക്കുനേരേ ലൈംഗികാതിക്രമം കാണിച്ച ബാര്‍ബര്‍ ഷോപ്പ് ഉടമ പിടിയില്‍.മലയാലപ്പുഴയിലാണ് സംഭവം. നെയ്യാറ്റിൻകര മണലൂര്‍ മേലേപുത്തൻവീട്ടില്‍ ചന്ദ്രനെ (62) ആണ് മലയാലപ്പുഴ പോലീസ് അറസ്റ്റുചെയ്തത്.മലയാലപ്പുഴ മുക്കുഴിയിലെ ബാര്‍ബര്‍ ഷോപ്പില്‍ എത്തിയ കുട്ടികളെ ചന്ദ്രൻ വിവസ്ത്രരാക്കി ലൈംഗികാതിക്രമം കാട്ടുകയായിരുന്നു.  എസ്.ഐ. കിരണിന്റെ നേതൃത്വത്തില്‍ എസ്.സി.പി.ഒ.മാരായ ശ്രീരാജ്, ഇര്‍ഷാദ്, സി.പി. ഓമാരായ സുഭാഷ്, അരുണ്‍, അമല്‍ എന്നിവരാണ് ചന്ദ്രനെ അറസ്റ്റ് ചെയ്തത്.ഇയാളെ കോടതി റിമാൻഡുചെയ്തു.

    Read More »
  • Kerala

    15 ട്രെയിനുകള്‍ക്ക് 15 മുതല്‍ പുതിയ സ്റ്റോപ്പുകള്‍; പട്ടികയില്‍ ദീര്‍ഘദൂര വണ്ടികളും

    കൊച്ചി: കേരളത്തില്‍ 15 ട്രെയിനുകള്‍ക്ക് പുതുതായി സ്റ്റോപ്പുകള്‍ അനുവദിച്ച് റെയില്‍വേ. മലബാറിലെ ഒന്‍പത് സ്റ്റേഷനുകളിലാണ് പുതുതായി വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ ഓഗസ്റ്റ് 15 മുതല്‍ ഈ ട്രെയിനുകള്‍ പുതിയ സ്റ്റോപ്പില്‍ നിര്‍ത്തിതുടങ്ങും. കാസര്‍കോട് സ്റ്റേഷനില്‍ രണ്ട് ദീര്‍ഘദൂര ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം – മംഗളൂരു മാവേലി എക്‌സ്പ്രസിന് (16604) തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. പുലര്‍ച്ചെ 2:43നാണ് ട്രെയിന്‍ ഇവിടെയെത്തുക. ഓഗസ്റ്റ് 18 മുതലാണ് വണ്ടി ഇവിടെ നിര്‍ത്തുക. മലബാര്‍ എക്‌സ്പ്രസ് (16629/16630) ഓഗസ്റ്റ് 16 മുതല്‍ ചാലക്കുടി, കുറ്റിപ്പുറം എന്നീ സ്റ്റേഷനുകളില്‍ നിര്‍ത്തും. തിരുവനന്തപുരം – മംഗളൂരു തിരുവനന്തപുരം എക്‌സ്പ്രസ് (16347/16348) 15 മുതല്‍ ഏഴിമലയില്‍ നിര്‍ത്തും. ദാദര്‍ – തിരുനെല്‍വേലി – ദാദര്‍ ഹംസഫര്‍ (22629/22630) 16 മുതലും തിരുനെല്‍വേലി – ഗാന്ധിധാം ഹംസഫര്‍ (20923/20924) 17 മുതലും കാസര്‍കോട് നിര്‍ത്തും. ഏറനാട് എക്‌സ്പ്രസ് (16605/16606) 15 മുതല്‍ പഴയങ്ങാടിയില്‍ നിര്‍ത്തും. കണ്ണൂര്‍ – യശ്വന്ത്പൂര്‍ കണ്ണൂര്‍…

    Read More »
Back to top button
error: