Month: August 2023

  • Kerala

    കോട്ടയം വൈക്കത്ത് വയോധികരായ ദമ്ബതികളെ വാടകവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

    കോട്ടയം: വൈക്കത്ത് വയോധികരായ ദമ്ബതികളെ വാടകവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.വൈക്കം തലയോലപ്പറമ്ബ് മനക്കച്ചിറ കാളിവേലില്‍ സൂര്യേന്ദ്രൻ 65, ഭാര്യ രമണി 58 എന്നിവരെയാണ് ഇന്ന് രാവിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസുഖബാധിതരായ പണിക്കു പോകാൻ കഴിയാതിരുന്ന ഇവര്‍ സമീപവാസികളുടെ കാരുണ്യത്തിലാണ് കഴിഞ്ഞു വന്നിരുന്നത്.ഇവര്‍ക്ക് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ കടവും, ഓണ ഫണ്ടില്‍ പണം നല്‍കാനുള്ളതായും വിവരമുണ്ട്. ഇരുവരുടെയും ആദ്യവിവാഹം ഒഴിഞ്ഞതാണ്. 20 വര്‍ഷമായി ഒരുമിച്ച്‌ താമസിക്കുന്ന ഇവര്‍ക്ക് കുട്ടികള്‍ ഇല്ല.എന്നാൽ മുമ്ബുള്ള വിവാഹത്തില്‍ ഇരുവര്‍ക്കും മക്കള്‍ ഉണ്ട്.

    Read More »
  • Kerala

    പീഡനവും മോഷണവും കൊലപാതകങ്ങളും; കെണിയിൽ വീഴുന്നതിലധികവും വീട്ടമ്മമാർ

    കൊച്ചി:പീഡനവും മോഷണവും കൊലപാതകങ്ങളും കേരളത്തിൽ പെരുകുമ്പോൾ കെണിയിൽ വീഴുന്നതിലധികവും വീട്ടമ്മമാർ.കഴിഞ്ഞ ദിവസം മാഹിയിൽ ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിച്ച ശേഷം വീട്ടമ്മയുടെ സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തില്‍ യുവാവ് പൊലീസിന്റെ പിടിയിലായിരുന്നു.ഭർത്താവും രണ്ടുമക്കളുമുള്ള വടകര സ്വദേശിനിയായിരുന്നു പരാതിക്കാരി. ഇന്നലെ തിരുവല്ലയിൽ കാമുകനോടൊപ്പം ലോഡ്ജിൽ നിന്നും പിടികൂടിയത് പത്തനംതിട്ട കൊടുമൺ സ്വദേശിനിയായ വീട്ടമ്മയെയായിരുന്നു.ഇവർക്കും ഭർത്താവും രണ്ടു കുട്ടികളുമുണ്ട്.വെറും രണ്ടാഴ്ചത്തെ പരിചയം മാത്രമായിരുന്നു ഇരുവരും തമ്മിൽ.കാമുകനാകട്ടെ കഞ്ചാവ് വിൽപ്പനക്കാരനുമായിരുന്നു. യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ കൊടുമണ്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ നമ്ബര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ചിലങ്ക ജങ്ഷന് സമീപത്തെ ലോഡ്ജില്‍ നിന്നും വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ ഇരുവരും പിടിയിലായത്.മുറിയില്‍ നിന്ന് 330 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയിലും സമാനമായ സംഭവം നടന്നിരുന്നു.ഇവിടെ യുവതി കൊല്ലപ്പെടുകയും ചെയ്തു.കൊല്ലപ്പെട്ടത് ചങ്ങനാശേരി ചീരന്‍വേലിയില്‍ രവിയുടെ മകള്‍ രേഷ്മ (26) യും കൊന്നത് കാമുകൻ കോഴിക്കോട് തലയാട് തോട്ടത്തില്‍വീട്ടില്‍ നൗഷിദു(30) മാണ്. കലൂരിലെ ഓയോ ഹോട്ടലില്‍ കെയര്‍…

    Read More »
  • Kerala

    വീണാ വിജയനെതിരായ ആരോപണത്തിന് പിന്നിൽ സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷെന്ന് സൂചന

    കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരായ ആരോപണത്തിന് പിന്നിൽ സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷെന്ന് സൂചന.മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ പലവട്ടം അഴിമതി ആരോപണം ഉന്നയിച്ച വ്യക്തിയാണ് സ്വപ്ന. വീണയ്‌ക്കെതിരായ ആരോപണം പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി സ്വപ്‌ന രംഗത്തെത്തിയിരുന്നു. അഴിമതിക്ക് മുന്‍ഗണന നല്‍കുമ്ബോള്‍ സത്യസന്ധത തിന്മയായി മാറുമെന്നാണ് സ്വപ്‌ന പറയുന്നത്. കളി തുടങ്ങിയിട്ടേയുള്ളൂവെന്നും കാത്തിരുന്നു കാണാമെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയും മകളും കോടികള്‍ വാങ്ങുമ്ബോള്‍ സെലിബ്രിറ്റികളാകും. എന്നാല്‍ സ്വപ്‌ന ഒരു ക്ലാസിഫൈഡ് ക്രിമിനലും. ഇത് ഇവരില്‍ രണ്ടു പേരില്‍ മാത്രം ഒതുങ്ങില്ല, കുടുംബം മുഴുവന്‍ ഇതില്‍ പങ്കാളികളാണെന്നും സ്വപ്‌ന പറയുകയുണ്ടായി. അതേസമയം വീണയ്‌ക്കെതിരെ നാളിതുവരെ സ്വപ്‌ന ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കൊന്നും തെളിവ് നിരത്താന്‍ കഴിഞ്ഞിട്ടുമില്ല. ഐടി വകുപ്പുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള കള്ളക്കളികളും നടക്കുന്നതായി സ്വപ്‌ന നേരത്തെ തന്നെ ആരോപിച്ചിരുന്നു. എന്നാല്‍, ഇതേക്കുറിച്ച്‌ എന്തെങ്കിലും തരത്തിലുള്ള തെളിവ് നല്‍കാന്‍ അവര്‍ക്ക് സാധിച്ചിട്ടുമില്ല. 50 ലക്ഷത്തിലധികം രൂപ വീണ കമ്ബനിയില്‍ നിന്നും ബാങ്കുവഴി കൈപ്പറ്റിയെങ്കിലും…

    Read More »
  • Kerala

    കണ്ണൂരിൽ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

    കണ്ണൂർ:ചപ്പാരപ്പടവ് മംഗരയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്ബടവ് ആരംഭന്‍ വീട്ടില്‍ ദാമുവിന്റെ മകന്‍ എ മിഥുന്‍(36) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.  ചപ്പാരപ്പടവ് മംഗരയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങിമരിച്ച നിലയിലാണ് മിഥുനെ കണ്ടത്. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്‌കരിക്കും.

    Read More »
  • Kerala

    26 കോടി രൂപയുടെ വിറ്റുവരവോടെ കേരള ചിക്കൻ 

    കോഴിക്കോട്:26 കോടി രൂപയുടെ വിറ്റുവരവോടെ കേരള ചിക്കൻ.ജില്ലയില്‍ ഇതുവരെ 26,2349976 കോടി രൂപയുടെ വിറ്റുവരവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. വിപണിയില്‍ ഗുണനിലവാരമുള്ള കോഴിയിറച്ചി ന്യായമായ വിലയ്ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ 2017ല്‍ കുടുംബശ്രീ മുഖേന ആരംഭിച്ച ‘കേരള ചിക്കൻ’ ഘട്ടംഘട്ടമായി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. 2021-ലാണ് കോഴിക്കോട് ജില്ലയില്‍ വില്‍പ്പനയ്ക്കുള്ള ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ചത്. മൃഗസംരക്ഷണ വകുപ്പും കെപ്‌കോയും ചേര്‍ന്നാണ് പദ്ധതി ആരംഭിച്ചത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള കോഴിയിറച്ചിയുടെ 50% പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുകയും കുടുംബശ്രീ വനിതകള്‍ക്ക് തൊഴിലും വരുമാനവും നല്‍കുകയും ചെയ്യുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ജില്ലയില്‍ 35 ഫാമുകളും 14 ഔട്ട്‌ലെറ്റുകളും കേരള ചിക്കനുണ്ട്. കുടുംബശ്രീയിലെ 35 സ്ത്രീകളാണ് ഫാമിന്റെ ഗുണഭോക്താക്കള്‍. നിലവില്‍ കോഴിയിറച്ചിക്ക് 182 രൂപയും കോഴി ഒന്നിന് 119 രൂപയുമാണ് കേരള ചിക്കൻ വില.

    Read More »
  • India

    മദ്ധ്യപ്രദേശിൽ 100 കോടി രൂപയുടെ ക്ഷേത്രം നിര്‍മ്മിക്കാൻ ഒരുങ്ങി ബിജെപി സര്‍ക്കാര്‍ 

    ഭോപ്പാൽ:മദ്ധ്യപ്രദേശിൽ 100 കോടി രൂപയുടെ ക്ഷേത്രം നിര്‍മ്മിക്കാനൊരുങ്ങി ബിജെപി സര്‍ക്കാർ.ക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തറക്കല്ലിടും. 14-ാം നൂറ്റാണ്ടിലെ കവിയും ദലിത് സാമൂഹിക പരിഷ്കര്‍ത്താവുമായ സന്ത് രവിദാസിന്റെ പേരിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. സംസ്ഥാനത്തെ ദളിത്‌വിഭാഗത്തെ പാര്‍ട്ടിയോടടുപ്പിക്കുകയാണ് ഈ ക്ഷേത്ര നിര്‍മ്മാണത്തിലൂടെ ബി ജെ പി ലക്ഷ്യമിടുന്നത്. സാഗറില്‍ 20മുതല്‍ 25ശതമാനം വരെ ദളിതരാണ്.10,000 ചതുരശ്ര അടിയില്‍ നാഗ ശെെലിയിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. ഒരു മ്യൂസിയവും ക്ഷേത്രത്തോടനുബന്ധിച്ച് നിര്‍മ്മിക്കും. മ്യൂസിയത്തില്‍ നാല് ഗാലറികള്‍ ഉണ്ടാകും. അതില്‍ ഒന്നില്‍ രവിദാസിന്റെ തത്ത്വചിന്ത, സാഹിത്യം എന്നിവ അടങ്ങിയ ലൈബ്രറിയും സ്ഥാപിക്കും.ലൈബ്രറിക്ക് പുറമെ സംഗത് ഹാള്‍, ജല്‍ കുണ്ഡ്, ഭക്ത് നിവാസ് എന്നിവയും നിര്‍മ്മിക്കും.

    Read More »
  • India

    ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി

    ശ്രീനഗർ:ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി.അജയ് കുമാര്‍ എന്ന ഉദ്യോഗസ്ഥനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ 2 മണിയോടെ വെടിവെപ്പ് നടന്നതായും ആത്മഹത്യ ആണെന്ന സംശയമുള്ളതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.സൗത്ത് കശ്മീരിലെ അവന്തിപുരയിലാണ് സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Crime

    ബിജെപി നേതാവിനെ കൊന്ന് നദിയിലെറിഞ്ഞു; ഭര്‍ത്താവ് അറസ്റ്റില്‍

    മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി നേതാവിനെ കൊന്ന് നദിയില്‍ വലിച്ചെറിഞ്ഞ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. നാഗ്പുര്‍ സ്വദേശിയും ബിജെപി ന്യൂന പക്ഷ സെല്‍ അംഗവുമായ സന ഖാനെ കൊന്ന കേസിലാണ് ഭര്‍ത്താവ് അമിത് സാഹുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. അമിത് സാഹു കുറ്റം സമ്മതിച്ചതായും ജബല്‍പൂരിലെ ഘോരാ ബസാറില്‍ നിന്നും ഒരാളെ കൂടി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കൊലപാതകത്തിനുശേഷം മൃതദേഹം അടുത്തുളള നദിയിലേക്ക് എറിഞ്ഞതായും സാഹു പോലീസിനോട് പറഞ്ഞു. എന്നാല്‍, ഇതുവരെയായിട്ടും മൃതദേഹം കണ്ടെത്തിയിട്ടില്ല എന്നാണ് പോലീസ് നല്‍കുന്ന വിവരം. സനയെ കാണാതായി പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് അമിത് സാഹുവിനെ അറസ്റ്റ് ചെയ്തത്. ജബല്‍പൂര്‍ സന്ദര്‍ശനത്തിനുശേഷമാണ് സന ഖാനെ കാണാതായത്. സ്വകാര്യബസില്‍ ജബല്‍പൂരിലെത്തിയ സന ഖാന്‍ അമ്മയെ വിളിച്ചിരുന്നു. ഇതിനുശേഷമാണ് ഇവരെ കാണാതായത് എന്നാണ് കുടുംബത്തിന്റെ മൊഴി.കൊലപാതകത്തിന്റെ കാരണം ഇതുവരെയും വ്യക്തമല്ല എന്നാണ് പോലീസ് നല്‍കുന്ന വിവരം.

    Read More »
  • India

    ട്രെയിനില്‍ വൈദ്യുതി മുടങ്ങിയതിന് ടിടിഇയെ യാത്രക്കാര്‍ ശൗചാലയത്തില്‍ പൂട്ടിയിട്ടു

    ന്യൂഡൽഹി:ട്രെയിനില്‍ വൈദ്യുതി മുടങ്ങിയതിന് ടിടിഇയെ യാത്രക്കാര്‍ ശൗചാലയത്തില്‍ പൂട്ടിയിട്ടു.ആനന്ദ് വിഹാര്‍-ഗാസിപുര്‍ സുഹൈല്‍ദേവ് എക്സ്പ്രസിലാണ് സംഭവം. ആനന്ദ് വിഹാറില്‍ നിന്ന് പുറപ്പെട്ടതിന് പിന്നാലെ രണ്ട് കോച്ചുകളിലും വൈദ്യുതി തകരാറുണ്ടായി. തുടര്‍ന്ന് എസിയുടെ പ്രവര്‍ത്തനവും നിലച്ചു.ഏറെനേരം കഴിഞ്ഞിട്ടും തകരാര്‍ പരിഹരിച്ചില്ലെന്ന് കണ്ടതോടെ യാത്രക്കാര്‍ പ്രതിഷേധമാരംഭിച്ചു.ബഹളം കൂട്ടിയ യാത്രക്കാര്‍ ടിടിഇയെ ശുചിമുറിയില്‍ പൂട്ടിയിട്ടു. പിന്നീട് ട്രെയിൻ തുണ്ട്ല സ്റ്റേഷനിലെത്തിയപ്പോള്‍ യാത്രക്കാരെ അനുനയിപ്പിച്ച ആര്‍.പി.എഫ്. ഉദ്യോഗസ്ഥരും റെയില്‍വെ അധികൃതരും തകരാര്‍ ഉടൻ പരിഹരിക്കുമെന്ന് ഉറപ്പു നല്‍കി. പിന്നാലെ എൻജീനിയര്‍മാരെത്തി തകരാര്‍ പരിഹരിച്ച ശേഷമാണ് ട്രെയിൻ യാത്ര തുടര്‍ന്നത്.

    Read More »
  • Kerala

    ബംഗളൂരു-കണ്ണൂര്‍ എക്സ്പ്രസില്‍ ഓരോ സ്ലീപ്പർ കോച്ചുകൾ അധികമായി അനുവദിച്ചു

    കണ്ണൂർ:സ്വാതന്ത്ര്യദിന അവധി തിരക്കിനെ തുടര്‍ന്ന് കെ.എസ്.ആര്‍ ബംഗളൂരു-കണ്ണൂര്‍ എക്സ്പ്രസില്‍ ശനിയാഴ്ചയും കണ്ണൂര്‍-കെ.എസ്.ആര്‍ ബംഗളൂരു എക്സ്പ്രസില്‍ ശനിയും ഞായറും ഓരോ സ്ലീപ്പര്‍ കോച്ചുകള്‍ അധികമായി അനുവദിച്ചതായി റെയില്‍വേ അറിയിച്ചു. അതേസമയം ,ഓണത്തിന് മലബാർ ഭാഗത്തേക്ക് കൂടുതല്‍ സ്പെഷല്‍ ട്രെയിനുകൾ ഓടിക്കണമെന്ന് ഉത്തര മലബാർ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

    Read More »
Back to top button
error: