കൊച്ചി: കേരളത്തില്‍ 15 ട്രെയിനുകള്‍ക്ക് പുതുതായി സ്റ്റോപ്പുകള്‍ അനുവദിച്ച് റെയില്‍വേ. മലബാറിലെ ഒന്‍പത് സ്റ്റേഷനുകളിലാണ് പുതുതായി വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ ഓഗസ്റ്റ് 15 മുതല്‍ ഈ ട്രെയിനുകള്‍ പുതിയ സ്റ്റോപ്പില്‍ നിര്‍ത്തിതുടങ്ങും. കാസര്‍കോട് സ്റ്റേഷനില്‍ രണ്ട് ദീര്‍ഘദൂര ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം – മംഗളൂരു മാവേലി എക്‌സ്പ്രസിന് (16604) തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. പുലര്‍ച്ചെ 2:43നാണ് ട്രെയിന്‍ ഇവിടെയെത്തുക. ഓഗസ്റ്റ് 18 മുതലാണ് വണ്ടി ഇവിടെ നിര്‍ത്തുക. മലബാര്‍ എക്‌സ്പ്രസ് (16629/16630) ഓഗസ്റ്റ് 16 മുതല്‍ ചാലക്കുടി, കുറ്റിപ്പുറം എന്നീ സ്റ്റേഷനുകളില്‍ നിര്‍ത്തും. തിരുവനന്തപുരം – മംഗളൂരു തിരുവനന്തപുരം എക്‌സ്പ്രസ് (16347/16348) 15 മുതല്‍ ഏഴിമലയില്‍ നിര്‍ത്തും.
ദാദര്‍ – തിരുനെല്‍വേലി – ദാദര്‍ ഹംസഫര്‍ (22629/22630) 16 മുതലും തിരുനെല്‍വേലി – ഗാന്ധിധാം ഹംസഫര്‍ (20923/20924) 17 മുതലും കാസര്‍കോട് നിര്‍ത്തും. ഏറനാട് എക്‌സ്പ്രസ് (16605/16606) 15 മുതല്‍ പഴയങ്ങാടിയില്‍ നിര്‍ത്തും. കണ്ണൂര്‍ – യശ്വന്ത്പൂര്‍ കണ്ണൂര്‍ (16528/16527) പരപ്പനങ്ങാടിയില്‍ ഓഗസ്റ്റ് 15 മുതല്‍ നിര്‍ത്തും.
ഷൊര്‍ണൂര്‍ – കണ്ണൂര്‍ – ഷൊര്‍ണൂര്‍ മെമു (06023/06024) 16 മുതല്‍ തിരുനാവായ, എറണാകുളം – കായംകുളം – എറണാകുളം (16309/16310) മാവേലിക്കര, തൃപ്പൂണിത്തുറ സ്റ്റേഷനുകളില്‍ 17മുതല്‍ നിര്‍ത്തും.
ചെന്നൈ എഗ്മോര്‍ – ഗുരുവായൂര്‍ – ചെന്നൈ (16127/16128) 18മുതല്‍ ചേര്‍ത്തല, പുനലൂര്‍ – ഗുരുവായൂര്‍ – പുനലൂര്‍ (16327/16328) കുരിയില്‍ 16 മുതല്‍. മധുര – പുനലൂര്‍ – മധുര എക്‌സ്പ്രസ് (16729/16730) കുരി,18 മുതല്‍. ഹാത്തിയ – എറണാകുളം – ഹാത്തിയ എക്‌സ്പ്രസ് (22837/22838) തൃശ്ശൂരില്‍ 14 മുതല്‍ തിരുനെല്‍വേലി – പാലക്കാട് – തിരുനെല്‍വേലി (16791/16792) അങ്കമാലിയില്‍ 18 മുതല്‍. കൊച്ചുവേളി – നിലമ്പൂര്‍ – കൊച്ചുവേളി (16349/16350) ആലുവയില്‍ 15 മുതല്‍.