Month: August 2023

  • NEWS

    അജ്മാനിൽ വൻ തീപിടുത്തം;16 അപ്പാര്‍ട്ട്‌മെന്റുകള്‍ കത്തി നശിച്ചു

    അജ്മാൻ: യുഎഇയിലെ അജ്മാനിൽ വൻ തീപിടുത്തം.ഭവനസമുച്ചയത്തിലാണ് തീപിടിച്ചു.16 അപ്പാര്‍ട്ട്‌മെന്റുകള്‍ കത്തി നശിച്ചു.13 വാഹനങ്ങള്‍ക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനായിട്ടില്ല. ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലെ അല്‍ നുഐമിയ ഏരിയ-3 യില്‍ റെസിഡൻഷ്യല്‍ കെട്ടിടത്തിനാണ് തീപിടിച്ചത്.തീ നിയന്ത്രണവിധേയമാക്കിയതായാണ് വിവരം. വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ അജ്മാൻ പൊലിസിന്റെയും സിവില്‍ ഡിഫൻസ് ടീമിന്റെയും ദ്രുതഗതിയിലുള്ള ഇടപെടലാണ് അപകടത്തിന്റെ തീവ്രത കുറച്ചത്. സിവില്‍ ഡിഫൻസ് ടീമിന്റെ നേതൃത്വത്തിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. എല്ലാ താമസക്കാരെയും പരിക്കേല്‍ക്കാതെ സുരക്ഷിതമായി പുറത്തെത്തിക്കാൻ സംഘത്തിനായി.സിവില്‍ ഡിഫൻസുമായി സഹകരിച്ച്‌, കെട്ടിടത്തിലെ താമസക്കാരെയും ഒഴിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

    Read More »
  • India

    യോഗി സര്‍ക്കാരിന്റെ കാലത്തെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

    ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ഏറ്റുമുട്ടല്‍ കൊലപാതങ്ങളുടെ അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. കഴിഞ്ഞ ആറു വര്‍ഷത്തിനിടെയുണ്ടായ 183 കൊലപാതങ്ങളുടെ അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. ആറ് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ അന്വേഷണത്തിന് ദേശിയ മനുഷ്യാവകാശ കമ്മീഷന്‍ തയ്യാറാക്കിയ മാര്‍ഗരേഖയ്ക്ക് സമാനമായ പൊതു മാര്‍ഗനിര്‍ദേശം തയ്യാറാക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ നടന്ന ഏറ്റുമുട്ടല്‍ കൊലപാതങ്ങളുടെ അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി സംസ്ഥാന അഡ്വക്കേറ്റ് ജനറലിനോട് നിര്‍ദേശിച്ചത്. ഏതൊക്കെ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു എന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യുന്ന സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. ഗൂണ്ട നേതാവ് ആതിഖ് അഹമ്മദ് ഉള്‍പ്പടെ നിരവധി പേരാണ് കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍…

    Read More »
  • India

    തിരുപ്പതിയില്‍ ദര്‍ശനത്തിനെത്തിയ ആറു വയസുകാരിയെ പുലി കടിച്ചുകൊണ്ടുപോയി

    വിശാഖപട്ടണം: തിരുപ്പതിയില്‍ പുലിയുടെ ആക്രമണത്തില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടു. തിരുപ്പതി ക്ഷേത്രത്തില്‍ തീര്‍ഥാടനത്തിന് എത്തിയ ആറു വയസ്സുകാരിയായ ലക്ഷിതയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് അലിപിരി വോക്വേയില്‍നിന്നാണ് കുട്ടിയെ പുലി കൊണ്ടുപോയത്. ഇന്നു രാവിലെ ക്ഷേത്രത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തിരുപ്പതി ക്ഷേത്രത്തിലെത്തിയ കുട്ടി അലപിരി വോക്വേയില്‍ മാതാപിതാക്കള്‍ക്കൊപ്പം നടക്കവേയാണ് പുലി ആക്രമിച്ചത്. ലക്ഷിതയെ മാതാപിതാക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിയെ പുലി കാട്ടിലേക്ക് കടിച്ചുകൊണ്ട് പോകുകയായിരുന്നു. പോലീസ് എത്തി നടത്തിയ തിരച്ചില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. തിരിച്ചറിയാനാവാത്ത നിലയില്‍ ആയിരുന്നു കുട്ടിയുടെ മൃതദേഹാവശിഷ്ടം. കുട്ടിയുടെ തലയില്‍ നിരവധി മുറിവുകളുണ്ട്. കഴിഞ്ഞ മാസവും തിരുപ്പതിയില്‍ ഒരു കുട്ടിയെ പുലി ആക്രമിച്ചിരുന്നു. കുര്‍ണൂല്‍ സ്വദേശിയായ നാലുവയസ്സുകാരന്‍ കൗശിക്കിനെയാണ് അന്ന് പുലി ആക്രമിച്ചത്. രാത്രിയായിരുന്നു ഈ ആക്രമണവും. ഭക്ഷണം കഴിക്കാന്‍ വഴിയരികില്‍ നിന്ന സംഘത്തിലുണ്ടായിരുന്ന കുട്ടിയെ പുലി കടിച്ച് വലിച്ചഴച്ച് കാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും ബന്ധുക്കളും ചേര്‍ന്ന് ടോര്‍ച്ച് അടിച്ച് ബഹളം വച്ചതോടെ പുലി ഓടിപ്പോവുകയായിരുന്നു.…

    Read More »
  • Kerala

    നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ട്‌ കമ്ബനികള്‍ തമ്മില്‍ നിയമപരമായിത്തന്നെ സേവന ലഭ്യതയ്‌ക്കുള്ള കരാർ;മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയ്‌ക്കെതിരെ വ്യാജ ആരോപണം

    കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയ്‌ക്കെതിരെ വ്യാജ ആരോപണം എന്നതിന് തെളിവുകൾ.നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ട്‌ കമ്ബനികള്‍ തമ്മില്‍ നിയമപരമായിത്തന്നെ സേവന ലഭ്യതയ്‌ക്കുള്ള കരാർ പ്രകാരമാണ് വീണയുടെ കമ്പനിക്ക് പണം ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയ്‌ക്ക് സ്വകാര്യ കമ്ബനിയില്‍ നിന്ന് നിയമ വിരുദ്ധമായി മാസപ്പടി ലഭിച്ചെന്ന ആരോപണമാണ് ഉയര്‍ന്നത്.  വീണയ്ക്ക് കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്ബനിയില്‍ നിന്ന് നിയമ വിരുദ്ധമായി മാസപ്പടി ഇനത്തില്‍ 2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ 1.72 കോടി രൂപ ലഭിച്ചെന്നാണ് ആരോപണം. ഈ വാര്‍ത്തയ്‌ക്ക്‌ യാഥാര്‍ത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന്‌ കൊച്ചിൻ മിനറൽസ് തന്നെയാണ് വെളിപ്പെടുത്തിയത്. നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ട്‌ കമ്ബനികള്‍ തമ്മില്‍ നിയമപരമായിത്തന്നെ സേവന ലഭ്യതയ്‌ക്കുള്ള കരാറിലേര്‍പ്പെട്ടതാണ്‌. കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ്‌ പണം നല്‍കിയത്‌. ആ പണമാവട്ടെ വാര്‍ഷിക അടിസ്ഥാനത്തിലുമാണ്‌. ഇതിന്‌ വിശ്വാസ്യത ലഭിക്കുന്നതിനാണ്‌ മാസപ്പടിയാക്കി ചിത്രീകരിച്ചതെന്നും കൊച്ചിൻ മിനറൽസ് ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

    Read More »
  • Kerala

    സിഎ അല്ലെങ്കിൽ എംകോം പഠിച്ചവരാണോ? കേരള പൊലീസ് വിളിക്കുന്നു… അവസാന തീയതി ഓ​ഗസ്റ്റ് 16

    തിരുവനന്തപുരം: കേരള പോലീസിന്റെ കീഴിലുളള തിരുവനന്തപുരത്തെ സബ്സിഡിയറി പോലീസ് കല്യാൺ ഭണ്ഡാറിൽ അക്കൗണ്ട്സ് ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. CA / ICWA /MCom / MBA (Finance ) എന്നിങ്ങനെയാണ് വിദ്യാഭ്യാസ യോഗ്യത. അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്തിരിക്കണം. ബന്ധപ്പെട്ട ഏതെങ്കിലും സ്ഥാപനത്തിലെ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം വേണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 16.8.2023. വിജ്ഞാപനവും അപേക്ഷാഫോറത്തിന്റെ മാതൃകയും https://keralapolice.gov.in/page/notification എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നിയമന ശുപാർശാ മെമ്മോകൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും ലഭ്യമാക്കുവാൻ കേരള പി.എസ്.സി തീരുമാനിച്ചു. ജൂലായ് 1 മുതൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമന ശുപാർശകളാണ് ഇത്തരത്തിൽ ലഭ്യമാകുക. നിലവിൽ തപാൽ മാർഗ്ഗമാണ് നിയമന ശുപാർശകൾ അയക്കുന്നത്. ആ രീതി തുടരുന്നതാണ്. അതോടൊപ്പം ഉദ്യോഗാർത്ഥികൾക്ക് ഒ.ടി.പി സംവിധാനം ഉപയോഗിച്ച് സുരക്ഷിതമായി അവരുടെ പ്രൊഫൈലിൽ നിന്നും നിയമന ശുപാർശ നേരിട്ട്‌ ഡൗൺലോഡ് ചെയ്യാം. ക്യു.ആർ കോഡോടു കൂടിയുള്ള നിയമന ശുപാർശാ മെമ്മോയായിരിക്കും പ്രൊഫെയിലിൽ…

    Read More »
  • Crime

    മുന്‍ ഭാര്യയെ ഉൾപ്പടെ രണ്ട് പേരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത് ബോഡി ബില്‍ഡര്‍; ഇന്നൊരു കൊലപാതകം കാണാമെന്ന് പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ ലൈവ് സ്ട്രീം

    സാറജീവോ: സമൂഹമാധ്യമങ്ങളിൽ ലൈവ് സ്ട്രീം ചെയ്ത് മുൻ ഭാര്യയേയും മറ്റ് രണ്ട് പേരെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത് ബോഡി ബിൽഡർ. ബാൾക്കൻ രാജ്യമായ ബോസ്നിയയിൽ വെള്ളിയാഴ്ചയാണ് സംഭവം. ഇൻസ്റ്റഗ്രാമിൽ ലൈവ് സ്ട്രീം ചെയ്തുകൊണ്ടായിരുന്നു ബോസ്നിയൻ നഗരമായ ഗ്രാഡാകിനെ ഞെട്ടിച്ചുകൊണ്ടുള്ള കൊലപാതകങ്ങൾ നടന്നത്. പൊലീസ് പിടികൂടുമെന്ന സ്ഥിതി വന്നതോടെയാണ് ഇയാൾ ആത്മഹത്യ ചെയ്തത്. മുൻ ഭാര്യയെ കൊല ചെയ്ത ശേഷം ഇയാൾ ഗ്രാഡാകിലെ തെരുവിലേക്ക് പിസ്റ്റളുമായി ഇറങ്ങി കണ്ണിൽപ്പെട്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നു. മുൻ ഭാര്യയെ കൂടാതെ ഒരു പുരുഷനും ഇയാളുടെ മകനുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വെടിവയ്പിൽ ഒരു പൊലീസുകാരനും നഗരത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള ഒരു യുവതിയ്ക്കും യുവാവിനും പരിക്കേറ്റിട്ടുണ്ട്. ഗ്രഡാകിൽ നടന്ന അക്രമത്തേക്കുറിച്ച് സംസാരിക്കാൻ വാക്കുകൾ ഇല്ലെന്നാണ് ബോസ്നിയൻ ഫെഡറേഷൻറെ പ്രധാനമന്ത്രി നെർമിൻ നിക്സിക് പറയുന്നത്. അക്രമി സ്വന്തം ജീവൻ അവസാനിപ്പിച്ചെങ്കിലും ഇരയാകേണ്ടി വന്നവരുടെ ജീവൻ തിരിച്ച് വരില്ലല്ലോയെന്നാണ് പ്രധാനമന്ത്രി സംഭവത്തേക്കുറിച്ച് പ്രതികരിച്ചത്. വെടിവയ്പിന് കാരണമായ പ്രകോപനം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. നേരത്തെ…

    Read More »
  • Kerala

    പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു

    കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് വെള്ളിപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. 80 കളിൽ വിഎം കുട്ടിയോടൊപ്പം മാപ്പിളപ്പാട്ട് വേദി കളിൽ തിളങ്ങിയ പാട്ടുകാരിയായിരുന്നു. വിളയിൽ വത്സല എന്ന പേരിലാണ് ആദ്യ കാലത്ത് അറിയപ്പെട്ടിരുന്നത്. മൈലാഞ്ചി, 1921 തുടങ്ങിയ സിനിമകളിലും പാടിയിട്ടുണ്ട്.

    Read More »
  • Kerala

    ആവേശത്തിന്റെ നെറുകയിൽ;ഓളപ്പരപ്പിലെ ഒളിമ്ബിക്സ് ഇന്ന്

    ആലപ്പുഴ:നാടിനെയൊന്നാകെ ആവേശത്തിലാക്കി പുന്നമടക്കായൽ ഒരുങ്ങി.ഓളപ്പരപ്പിലെ ഒളിമ്ബിക്സ് ഇന്നാണ്.69-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് ആലപ്പുഴയിലെ പുന്നമടക്കായലില്‍ ഇന്ന് ഉച്ചക്ക് 12 മണിക്ക് തിരിതെളിയും. ഇത്തവണ 72 വള്ളങ്ങള്‍ ആണ് പോര്‍ക്കളത്തില്‍ ഉള്ളത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. സന്ദര്‍ശകര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റിസ്,സതേണ്‍ എയര്‍ കമാന്‍റിങ് ഇന്‍ ചീഫ് എന്നിവരെ കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും എംഎല്‍എമാരും ഉദ്‌ഘാടന ചടങ്ങിനെത്തും. 2017 ന് ശേഷം ആദ്യമായാണ് നെഹ്‌റു ട്രോഫി ടൂറിസം കലണ്ടര്‍ പ്രകാരം തന്നെ ഓഗസ്റ്റ് 12ന് തിരിച്ചെത്തുന്നത് എന്ന പ്രത്യേകത ഇക്കുറിയുണ്ട്.കഴിഞ്ഞ വര്‍ഷം സിബിഎല്ലിന്‍റെ ഭാഗമായായിരുന്നു മത്സരം. ഇത്തവണ പ്രത്യേകമായാണ് മത്സരം സംഘടിപ്പിക്കുന്നത്. വലിയ പ്രചാരണമാണ് ഇക്കുറി സര്‍ക്കാര്‍ നടത്തിയത്.കേരളത്തിന് പുറത്തേക്കും പ്രചരണം സംഘടിപ്പിച്ചിരുന്നു. പുന്നമടക്കായലില്‍ വള്ളം കളി കാണാനെത്തുന്നവര്‍ക്കായി അയല്‍ ജില്ലകളിലെ കെഎസ്‌ആര്‍ടിസി ഡിപ്പോകളില്‍ നിന്ന് രാവിലെ ആലപ്പുഴയിലേക്കും വൈകുന്നേരം തിരികെയും പ്രത്യേക സര്‍വീസുകളുണ്ടാകും. ഇതിന് പുറമെ വള്ളം കളി…

    Read More »
  • NEWS

    വിമാന യാത്രയ്ക്കിടെ സ്വയംഭോഗം;ഇന്ത്യൻ ഡോക്ടർ അമേരിക്കയിൽ അറസ്റ്റിൽ

    ന്യൂയോർക്ക്:വിമാനയാത്രക്കിടെ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുന്നില്‍ സ്വയംഭോഗം ചെയ്തതിന് ഇന്ത്യൻ  ഡോക്ടറെ അമേരിക്കയിൽ അറസ്റ്റ് ചെയ്തു.ഹവായിയില്‍ നിന്ന് ബോസ്റ്റണിലേക്കുള്ള വിമാന യാത്രക്കിടെയാണ് ഡോക്ടറായ സുദീപ്ത മൊഹന്തി 14കാരിയുടെ മുന്നില്‍ സ്വയംഭോഗം ചെയ്തത്. അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ 90 ദിവസത്തെ തടവും തുടര്‍ന്ന് ഒരു വര്‍ഷത്തെ നല്ലനടപ്പ് ശിക്ഷയും ലഭിക്കും. 5,000 ഡോളര്‍ പിഴയുമൊടുക്കണം. മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജിലാണ് ഇയാള്‍ താമസിക്കുന്നത്.ഇയാളുടെ അറസ്റ്റ് സ്ഥിരീകരിച്ച്‌ എഫ്ബിഐ ബോസ്റ്റണ്‍ വിഭാഗം ട്വീറ്റ് ചെയ്തു

    Read More »
  • India

    സ്വവര്‍ഗ ബന്ധം കുറ്റകരമല്ല;വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചാല്‍ 10 വര്‍ഷം തടവ്

    ന്യൂഡൽഹി:വിവാഹവാഗ്ദാനം നല്‍കി സ്ത്രീകളെ ലൈംഗിക ചൂഷണം നടത്തുന്നവര്‍ക്ക് 10 വര്‍ഷം തടവ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭാരതീയ ശിക്ഷ നിയമത്തിലാണ് ഇതു ഉള്‍പ്പെടുത്തിയത്.നേരത്തെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസുകള്‍ കോടതിയില്‍ എത്തിയിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച്‌ ഐപിസിയില്‍ വ്യവസ്ഥകളുണ്ടായിരുന്നില്ല. വ്യക്തിത്വം മറച്ചുവച്ച്‌ സ്ത്രീകളെ വിവാഹം കഴിക്കുക, വിവാഹമോ ജോലിക്കയറ്റമോ വാഗ്ദാനം ചെയ്ത് പീഡനത്തിന് ഇരയാക്കുക തുടങ്ങിയവ 10 വര്‍ഷം തടവ് ലഭിക്കുന്ന കുറ്റങ്ങളാണ്. വിവാഹേതര ബന്ധം, സ്വവര്‍ഗ ബന്ധം തുടങ്ങിയവ കുറ്റകരമാക്കുന്ന വകുപ്പുകളും ബില്ലില്‍ നിന്നൊഴിവാക്കി. സുപ്രധാന വിധികളിലൂടെ ഭരണഘടനാവിരുദ്ധമെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കേന്ദ്ര നീക്കം. മറ്റൊരാളുടെ ഭാര്യയുമായുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന 497-ാം വകുപ്പും സ്വവര്‍ഗബന്ധം കുറ്റകരമാക്കുന്ന 377-ാം വകുപ്പും ഭരണഘടനാ വിരുദ്ധമെന്നായിരുന്നു സുപ്രീം കോടതി വിധി.അതിനിടെ 18 വയസ്സിനു മുകളിലുള്ള സ്വന്തം ഭാര്യമായുള്ള ലൈംഗികബന്ധം, ലൈംഗിക പ്രവൃത്തികള്‍ എന്നിവ പീഡനപരിധിയില്‍ വരില്ലെന്ന വ്യവസ്ഥ പുതിയ ബില്ലിലും നിലനിര്‍ത്തി. ഭാര്യയ്ക്ക് 18 വയസ്സിനു താഴെയാണു പ്രായമെങ്കില്‍ ഇതു പീഡനമാകും.കൂട്ടബലാത്സംഗം നടത്തുന്നവര്‍ക്ക്…

    Read More »
Back to top button
error: