ലക്നൗ:ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ഏറ്റുമുട്ടല്‍ കൊലപാതങ്ങളുടെ അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സുപ്രീംകോടതി നിര്‍ദ്ദേശം.ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ദ്ദേശം നല്‍കിയത്.
കഴിഞ്ഞ ആറു വര്‍ഷത്തിനിടെയുണ്ടായ 183 കൊലപാതങ്ങളുടെ അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയത്. ആറ് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
ഏതൊക്കെ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു എന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യുന്ന സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു.നിരപരാധികളായ മുസ്ലിങ്ങൾ ഉള്‍പ്പടെ നിരവധി പേരാണ് കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ടത്.