CrimeNEWS

കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍; അറസ്റ്റിലായത് വധശ്രമക്കേസില്‍

കണ്ണൂര്‍: മുഴക്കുന്ന് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട വധശ്രമക്കേസ് പ്രതി പിടിയില്‍. പാലപ്പള്ളി സ്വദേശി അനില്‍ തുണേരിയാണ് (35) പിടിയിലായത്. കോഴിക്കോട് കക്കട്ടില്‍ നിന്നാണ് പ്രതി പിടിയിലായത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രതി രക്ഷപ്പെട്ടതിന് പിന്നാലെ എസ്‌ഐയെ സ്ഥലം മാറ്റിയിരുന്നു. ആലക്കോട് പോലീസ് സ്റ്റേഷനിലേക്കായിരുന്നു സ്ഥലം മാറ്റം. അനില്‍ രക്ഷപ്പെട്ടത് ബിജെപിയുടെയും പോലീസിന്റെയും ഒത്തുകളിയാണെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.

വധശ്രമക്കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷന്‍ വളപ്പില്‍നിന്നും ഓടി രക്ഷപ്പെട്ടത് ഏറെ രാഷ്ട്രീയ വിവാദമായിരുന്നു. മുഴക്കുന്ന് സ്റ്റേഷനില്‍ മുറ്റത്ത് ജീപ്പില്‍ കൊണ്ടുവന്ന് ഇറക്കുന്നതിനിടെയാണ് പ്രതി കുതറി മാറി രക്ഷപ്പെട്ടത്. കഴിഞ്ഞ വിഷുവിന് സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അനില്‍ തൂണേരിയാണ് രക്ഷപ്പെട്ടത്.

Signature-ad

തിങ്കളാഴ്ച്ച രാത്രി എട്ടോടെയാണ് അനില്‍ തൂണേരിയെ സബ് ഇന്‍സ്‌പെകടര്‍ ഷിബു എഫ് പോളിന്റെ നേത്യത്വത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പ്രതി സ്റ്റേഷന്‍ വളപ്പിലെത്തിയപ്പോള്‍ ഇയാള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ചു. സിപിഎം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞ് കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു.

മുഴക്കുന്ന് പോലീസും ബിജെപി പ്രവര്‍ത്തകരും ഒത്തുകളിച്ച് പ്രതിയെ വിട്ടയക്കുകയാണ് ചെയ്തതെന്നാണ് സിപിഎമ്മിന്റെ വിമര്‍ശനം. എന്നാല്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് എത്തിക്കുന്നതിനിടെ പ്രതി കുതറി ഓടി രക്ഷപ്പെടുകയായിരുന്നെന്ന് മുഴക്കുന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിനിടെ ആരോപണ വിധേയനായ ഷിബു എഫ് പോളി നെ ആലക്കോട്ടെക്ക് സ്ഥലം മാറ്റിയിരുന്നു. പകരം ആലക്കോട് എസ്‌ഐ വിനേഷിനെ മുഴക്കുന്ന് പോലീസ് സ്റ്റേഷനില്‍ നിയമിച്ചത്.

Back to top button
error: