CrimeNEWS

മൂന്നാഴ്ചത്തെ പരിചയം ഒളിച്ചോട്ടത്തിലെത്തി; കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി മുങ്ങിയത് മൂന്നു കുട്ടികളുടെ പിതാവായ കഞ്ചാവുകച്ചവടക്കാരനൊപ്പം

പത്തനംതിട്ട: വീട്ടില്‍നിന്ന് കാണാതായ യുവതിയെ കഞ്ചാവ് കച്ചവടക്കാരനൊപ്പം ലോഡ്ജില്‍നിന്ന് പോലീസ് പിടികൂടി. ഇയാളുടെ ബാഗില്‍നിന്ന് 400 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സംഭവത്തില്‍ നൂറനാട് പടനിലം അരുണ്‍ നിവാസില്‍ അനില്‍കുമാറിനെ (30) അറസ്റ്റുചെയ്തു.
യുവാവിനോടൊപ്പം പിടിയിലായ യുവതിക്കെതിരേ പോലീസ് കേസെടുത്തിട്ടില്ല. ഇവരെ കൊടുമണ്‍ പോലീസിന് കൈമാറി.

കൊടുമണ്‍ ഇടത്തിട്ട സ്വദേശിനിയായ യുവതിയെ വ്യാഴാഴ്ചയാണ് വീട്ടില്‍നിന്ന് കാണാതായത്. ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. യുവതിയുടെ മൊബൈല്‍ഫോണിന്റെ ലൊക്കേഷന്‍ തിരഞ്ഞാണ് തിരുവല്ല പോലീസ് ചിലങ്ക ജങ്ഷനിലെ ലോഡ്ജില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെ എത്തിയത്.

Signature-ad

മുറിയില്‍നിന്ന്, 60 പൊതികളിലാക്കി ബാഗില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തു. ചോദ്യം ചെയ്തപ്പോള്‍, യുവതിക്ക് കഞ്ചാവിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്ന് വ്യക്തമായി. അതുകൊണ്ടാണ് യുവതിയെ പ്രതിയാക്കാത്തതെന്ന് തിരുവല്ല എസ്.എച്ച്.ഒ. സുനില്‍കൃഷ്ണന്‍ പറഞ്ഞു.

മൂന്നാഴ്ച മുമ്പ് എലിപ്പനി ബാധിതനായി അനില്‍ കുമാര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഈ സമയം കൊടുമണ്‍ സ്വദേശിനിയായ യുവതി അമ്മൂമ്മയുമായി ആശുപത്രിയിലുണ്ടായിരുന്നു. ഈ പരിചയമാണ് പ്രണയത്തില്‍ ആയതും ഒളിച്ചോട്ടത്തില്‍ കലാശിച്ചതും. ഇയാള്‍ക്ക് രണ്ട് വിവാഹങ്ങളിലായി മൂന്ന് കുട്ടികള്‍ ഉണ്ടെന്നും പോലീസ് പറഞ്ഞു. ഒരു കുട്ടിയുടെ അമ്മയാണ് യുവതി.

Back to top button
error: