തിരുവനന്തപുരം: സംസ്ഥാനത്തെ ആകെ സ്കൂള്‍ കുട്ടികളില്‍ 20.73 ശതമാനവും മലപ്പുറം ജില്ലയില്‍. ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളിലായി 7,76,683 വിദ്യാര്‍ഥികളാണുള്ളത്.സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയിലും ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളുള്ള ജില്ലയും മലപ്പുറമാണ്.
82,932 കുട്ടികളുള്ള പത്തനംതിട്ട (2.21ശതമാനം) ജില്ലയാണ് എണ്ണത്തില്‍ കുറവ്.ഈ അധ്യയനവര്‍ഷത്തെ ആകെ കുട്ടികളുടെ എണ്ണം, ജില്ലതലത്തില്‍ മുന്‍വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്ബോള്‍ സര്‍ക്കാര്‍ മേഖലയില്‍ കോട്ടയം, എറണാകുളം ജില്ലകള്‍ ഒഴികെ എല്ലാ ജില്ലകളിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ പാലക്കാട് ഒഴികെ എല്ലാ ജില്ലകളിലും കുറവാണ്.