ബംഗളൂരു:സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകയ്ക്കൊപ്പം കാവി പതാക ഉയര്‍ത്താനുള്ള ശ്രമം പൊലീസ് തടഞ്ഞു. കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ നിപാനിയിലാണ് സംഭവം.
രണ്ട് മുനിസിപാലിറ്റി കോര്‍പറേറ്റര്‍മാരും അണികളുമാണ് കാവി പതാക ഉയര്‍ത്താൻ ശ്രമിച്ചത്.
നിപാനി മുനിസിപാലിറ്റിയിലെ കോര്‍പറേറ്റര്‍മാരായ വിനായക വാദേ, സഞ്ജയ സൻഗവോകര് എന്നിവരാണ് മുൻനിസിപാലിറ്റി കെട്ടിടത്തിൽ പതാക ഉയര്‍ത്താൻ ശ്രമിച്ചത്.ബിജെപി എംഎല്‍എയും മുൻ മന്ത്രിയുമായ ശശികല ജോളിയും ജില്ലാ ഭരണകൂടവും ത്രിവര്‍ണ പതാക ഉയര്‍ത്തിയതിനു പിന്നാലെയായിരുന്നു സംഭവം.
കാവി പതാകയുമായെത്തി ദേശീയ പതാകയ്ക്കൊപ്പം അതേ കൊടിമരത്തില്‍ ഉയര്‍ത്താനായിരുന്നു ശ്രമിം.വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ തടയുകയായിരുന്നു.എന്നാൽ കേസെടുക്കാൻ പോലീസ് തയ്യാറായില്ലെന്ന ആക്ഷേപമുണ്ട്.