തൃശൂർ:യുവാവ് ബൈക്കപകടത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. തൃശൂര്‍ അരിമ്ബൂര്‍ സ്വദേശി ഷൈന്‍ (28) ന്റെ മരണമാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
സംഭവത്തിൽ സഹോദരൻ ഷെറിന് (24) സുഹൃത്ത് അരുണ്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.പണമിടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.
തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം അപകടത്തിൽ പെട്ടുവെന്നും ഷൈന്‍ മരിച്ചുവെന്നും കാണിച്ച് ഇവര്‍ ആംബുലന്‍സ് വിളിച്ചുവരുത്തി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിനിടെ തലയില്‍ കണ്ട പരിക്കിന്റെ സ്വഭാവവും ശരീരത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാതിരുന്നതും പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്ജന് സംശയം ഉണ്ടാക്കി. പോലീസിനെ ഇക്കാര്യം അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.