CrimeNEWS

ഭാര്യയുമായി വഴക്കിട്ടു; പിന്നാലെ മുറിയിൽ കയറി കതകടച്ച ശേഷം ബ്ലെയ്ഡ് ഉപയോഗിച്ച് യുവാവ് സ്വയം കഴുത്തറുത്ത് ജീവനൊടുക്കി

തിരുവനന്തപുരം: നെടുമങ്ങാട് വലിയമലയിൽ യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി. വലിയമല കുര്യാത്തി സ്വദേശി മനോജ് (42) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ വച്ച് മനോജും ഭാര്യയും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിന് പിന്നാലെ മുറിയിൽ കയറി കതകടച്ച മനോജ് ബ്ലെയ്ഡ് ഉപയോഗിച്ച് സ്വയം കഴുത്തറുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വാതിൽ തുറക്കാഞ്ഞതോടെ 12 മണിയോടെ വീട്ടുകാർ മുറി തുറന്ന് നോക്കിയപ്പോഴാണ് ഇയാളെ കഴുത്ത് മുറിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ വലിയമല പൊലീസ് കേസെടുത്തു. സ്ഥിരം മദ്യപാനിയാണ് മനോജെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടിലെ ഒരു ഫാക്ടറിയിൽ തൊഴിലാളിയായിരുന്നു.

Signature-ad

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Back to top button
error: