Month: August 2023
-
Kerala
തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
തിരുവനന്തപുരം:തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു.ബാലരാമപുരം പള്ളിച്ചല്‍ വയലിക്കട പുത്തന്‍ വീട്ടില്‍ ജിനിമോള്‍ – ജയകൃഷ്ണന്‍ ദമ്ബതികളുടെ മൂന്നുമാസം പ്രായമുള്ള മകന്‍ ജിതേഷ് ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയ്ക്ക് കുട്ടിയെ അമ്മ ജിനിമോള്‍ മുലപ്പാല്‍ കൊടുത്ത് കട്ടിലില്‍ ഉറക്കാന്‍ കിടത്തിയതായിരുന്നു.തിങ്കളാഴ്ച പുലര്‍ച്ചെ നോക്കിയപ്പോൾ കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഇവരുടെ ഏകമകനായിരുന്നു.അച്ഛന്‍ ജയകൃഷ്ണന്റെ മൊഴി പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
Read More » -
Kerala
കൊച്ചി മെട്രോ രണ്ടാം ഘട്ടം: മൂന്ന് സ്റ്റേഷൻ്റെ നിർമാണത്തിനുള്ള ടെൻഡർ ക്ഷണിച്ചു
കൊച്ചി: കൊച്ചി മെട്രോ ഫേസ് 2 വിലുള്ള മൂന്ന് സ്റ്റേഷൻ നിർമാണത്തിനുള്ള ടെൻഡർ ക്ഷണിച്ചു. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷൻ മുതൽ കാക്കനാട് വരെ നീളുന്ന കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിനൊപ്പം തന്നെ കാക്കനാട് സ്പെഷ്യൽ എക്കണോമിക് സോണിന് സമീപം വരുന്ന മെട്രോ സ്‌റ്റേഷന്റെ എൻട്രി, എക്സിറ്റ് നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. ഇവയുടെ പൈലിംഗ് വർക്കുകൾ ഉൾപ്പെടെയാണ് ആരംഭിച്ചത്. രണ്ടാം ഘട്ടതിന്റെ നിർമ്മാണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി മൂന്ന് മെട്രോ സ്റ്റേഷനുകളുടെ നിർമ്മാണത്തിനായുള്ള ടെൻഡർ കൂടിയാണ് ഇപ്പോൾ ക്ഷണിച്ചത്. കിൻഫ്ര പാർക്ക് , ഇൻഫോപാർക്ക് , ചിറ്റേത്തുകര എന്നീ സ്റ്റേഷനുകളുടെ നിർമ്മാണത്തിനായുള്ള ടെൻഡറുകളാണ് ക്ഷണിച്ചിരിക്കുന്നത്. കൊച്ചി മെട്രോയുടെയും ഇ-ടെൻഡർ കേരളയുടെയും വെബ്സൈറ്റുകൾ വഴി ടെൻഡറിൽ പങ്കെടുക്കാം. സെപ്റ്റംബർ പകുതിയോടുകൂടി കരാർ കമ്പനിയെ തെരഞ്ഞെടുത്ത് നിർമ്മാണം ഏൽപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ പ്രോജക്ടസ് വിഭാഗം ഡയറക്ടർ ഡോ. എം പി രാംനവാസ് അറിയിച്ചു. രണ്ടാം…
Read More » -
Sports
ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞ് ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വാനിന്ദു ഹസരങ്ക; 26-ാം വയസിലെ വിരമിക്കല്‍ തീരുമാനം അംഗീകരിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്
കൊളംബോ: ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞ് ശ്രീലങ്കൻ ഓൾറൗണ്ടർ വാനിന്ദു ഹസരങ്ക. നിശ്ചിത ഓവർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹസരങ്ക ലോംഗ് ഫോർമാറ്റിൽ നിന്ന് വിരമിക്കുന്നത്. 26 വയസാണ് താരത്തിന്റെ പ്രായം. ഹസരങ്കയുടെ തീരുമാനം ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അംഗീകരിച്ചു. നാല് ടെസ്റ്റുകളിൽ മാത്രമാണ് ഹസരങ്ക കളിച്ചത്. 2020ലായിരുന്നു അരങ്ങേറ്റം. 2021 ഓഗസ്റ്റിലാണ് ഹസരങ്ക അവസാന ടെസ്റ്റ് കളിച്ചത്. അടുത്ത കാലത്ത് ലങ്കയുടെ ടെസ്റ്റ് പദ്ധതികളിൽ ഹസരങ്ക ഉണ്ടായിരുന്നില്ല. നിശ്ചിത ഓവർ ക്രിക്കറ്റിൽ ലങ്കയുടെ തകർപ്പൻ ഫോമിലാണ് ഹസരങ്ക. 2017ൽ അ്‌ദ്ദേഹം ശ്രീലങ്കൻ ജേഴ്‌സിയിൽ അരങ്ങേറി. പിന്നീട് ഏകദിന – ടി20 ഫോർമാറ്റിൽ സ്ഥിരം സാന്നിധ്യമായിരുന്നു താരം. 48 ഏകദിന മത്സരങ്ങളും 58 ടി20 മത്സരങ്ങളും താരം ടീമിനായി കളിച്ചു. 158 വിക്കറ്റുകളും 1365 റൺസും രണ്ട് ഫോർമാറ്റിൽ നിന്നുമായി നേടി. ഇത്തവണ ഏകദിന ലോകകപ്പിൽ ശ്രീലങ്ക യോഗ്യത നേടുമ്പോൾ താരത്തിന്റെ സംഭാവന വലുതായിരുന്നു. 22 വിക്കറ്റുകൾ വീഴ്ത്തിയ താരം വിക്കറ്റ്…
Read More » -
LIFE
ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു
ദില്ലി: ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറിന് ഇന്ത്യൻ പൗരത്വം ലഭിച്ചു. ഇത് സംബന്ധിച്ച സർക്കാർ രേഖകളുടെ ചിത്രങ്ങൾ അക്ഷയ് കുമാർ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അക്ഷയ് കുമാറിനെതിരെ നിരന്തരം ഉയർന്ന വിമർശനങ്ങളിൽ ഒന്നായിരുന്നു അക്ഷയ് കുമാർ കനേഡിയൻ പൗരനാണ് എന്നത്. അടുത്തിടെ ഇന്ത്യൻ പൗരത്വം നേടാനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്ന് അക്ഷയ് വ്യക്തമാക്കിയിരുന്നു. അക്ഷയ് തൻറെ എക്സ് അക്കൌണ്ടിൽ പങ്കുവച്ച രേഖയിൽ അദ്ദേഹത്തിൻറെ പേരായ അക്ഷയ് ഹരി ഓം ഭട്യ എന്ന് കാണാം. 2019 ൽ താൻ ഇന്ത്യൻ പൗരത്വത്തിന് വേണ്ടി അപേക്ഷിച്ചിട്ടുണ്ടെന്ന് അക്ഷയ് കുമാർ പറഞ്ഞിരുന്നു. പിന്നീട് കൊവിഡ് പ്രശ്നങ്ങളാൽ അത് നീണ്ടുപോയെന്നും അക്ഷയ് കുമാർ അറിയിച്ചിരുന്നു. മുൻപ് താൻ എന്തുകൊണ്ട് കനേഡിയൻ പൗരത്വം സ്വീകരിച്ചുവെന്ന് അക്ഷയ് വ്യക്തമാക്കിയിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്കു മുൻപ് എൻറെ സിനിമകൾ വിജയിക്കുന്നുണ്ടായിരുന്നില്ല. 14- 15 സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടപ്പോൾ മറ്റെവിടേക്കെങ്കിലും പോയി ജോലി ചെയ്യാമെന്ന് ആലോചിച്ചു. കാനഡയിലുള്ള ഒരു സുഹൃത്താണ് അങ്ങോട്ട് മാറാമെന്ന സാധ്യത…
Read More » -
NEWS
തൊഴിൽ പ്രശ്നങ്ങളിൽ പെട്ട് ഇന്ത്യൻ എംബസിയുടെ അഭയകേന്ദ്രത്തിൽ മാസങ്ങളോളം കഴിഞ്ഞ മൂന്ന് ഇന്ത്യൻ വീട്ടുജോലിക്കാരികൾ നാട്ടിലേക്ക് മടങ്ങി
റിയാദ്: വിവിധ തൊഴിൽ പ്രശ്നങ്ങളിൽ പെട്ട് ഇന്ത്യൻ എംബസിയുടെ അഭയകേന്ദ്രത്തിൽ മാസങ്ങളോളം കഴിഞ്ഞ മൂന്ന് ഇന്ത്യൻ വീട്ടുജോലിക്കാരികൾ നാട്ടിലേക്ക് മടങ്ങി. ഹൈദരാബാദ് സ്വദേശിനി സക്കീന ഫാത്തിമ, ബീഹാർ സ്വദേശിനി നജ്മിൻ ബീഗം, ബംഗളുരു സ്വദേശിനി അസ്മത് എന്നിവരാണ് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലുടെ നിയമക്കുരുക്കഴിച്ച് നാടണഞ്ഞത്. ഹഫർ അൽ ബാത്വിനിലെ സ്വദേശിയുടെ വീട്ടിൽവേലക്കാരിയായി എത്തിയ സക്കീന ഫാത്തിമ നാലുമാസം മാത്രമേ ജോലിചെയ്തുള്ളു. തൊഴിൽ കാഠിന്യവും മാനസിക പീഢനവും സഹിക്കാനാവാതെ ഇവർ വീട്ടിലുള്ളവരുമായി തർക്കത്തിലാവുകയും പൊലീസ് കേസാവുകയും ചെയ്തു. ഇതിനിടയിൽ സക്കീന റിയാദിലെ ഇന്ത്യൻ എംബസ്സിയുടെ അഭയ കേന്ദ്രത്തിൽ എത്തിപ്പെട്ടെങ്കിലും പൊലീസ് കേസ് ഉള്ളതിനാൽ എക്സിറ്റ് ലഭ്യമാകാതെ മാസങ്ങൾ നീണ്ടുപോവുകയായിരുന്നു. പിന്നീട് എംബസി പ്രതിനിധി ഇവരുമായി ഹഫർ അൽ ബാത്വിനിലെത്തി പൊലീസ് കേസ് പരിഹരിച്ചതിന് ശേഷം എക്സിറ്റ് ലഭ്യമാക്കാൻ ദമ്മാമിലെ സാമൂഹിക പ്രവർത്തക മഞ്ജു മണിക്കുട്ടന് കൈമാറുകയായിരുന്നു. ജയിലിൽ കിടക്കാതെ എക്സിറ്റ് ലഭ്യമാക്കണമെങ്കിൽ ഇഖാമയുടെ പിഴ സംഖ്യ അടക്കേണ്ടതുണ്ടായിരുന്നു. ഹൈദരാബാദി റസ്റ്റോറൻറ്…
Read More » -
Business
പ്രാദേശിക കറൻസി വഴി ആദ്യമായി ക്രൂഡ് ഓയിൽ ഇടപാട് നടത്തി ഇന്ത്യയും യുഎഇയും
അബുദാബി: പ്രാദേശിക കറൻസി വഴി ആദ്യമായി ക്രൂഡ് ഓയിൽ ഇടപാട് നടത്തി ഇന്ത്യയും യുഎഇയും. 10 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങിയത് രൂപയും ദിർഹവും മാത്രം ഉപയോഗിച്ചെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനത്തിലെ ധാരണപ്രകാരമാണ് നടപടി. രൂപയിലും ദിർഹത്തിലും വിനിമയം നടത്താൻ ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പുവെച്ച ധാരണയുടെ ഭാഗമായ ആദ്യ ക്രൂഡോയിൽ വിനിമയം അബുദബിയിൽ നടന്നതായാണ് റിപ്പോർട്ട്. അബുദബി നാഷണൽ ഓയിൽ കമ്പനിയും ഇന്ത്യൻ ഓയിൽ കേർപ്പറേഷനും തമ്മിൽ 10 ലക്ഷം ബാരൽ ക്രൂഡോയിൽ ഇടപാട് നടന്നതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. പൂർണമായും രൂപയും ദിർഹവുമാണ് ഇടപാടിൽ ഉപയോഗിച്ചത്. വിനിമയച്ചെലവ് കുറയാനും, പ്രാദേശിക കറൻസി ശക്തിപ്പെടാനും സഹായിക്കുന്നതാണ് ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പുവെച്ച ലോക്കൽ കറൻസി സെറ്റിൽമെന്റ് കരാർ. ഇക്കഴിഞ്ഞ ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശിച്ചിരുന്നു. ഇന്ത്യ യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ഈ സന്ദർശനത്തിൽ…
Read More » -
LIFE
ഭാര്യ മരണക്കിടക്കയിൽ, ഭർത്താവിനെ ഞെട്ടിച്ച ആഗ്രഹുമായി ഭാര്യ, അവസാന ആഗ്രഹം മുൻകാമുകനൊപ്പം ശയിക്കണമെന്ന് യുവതി; ഭർത്താവ് ത്രിശങ്കുവിൽ!
മരണത്തെ മുഖാമുഖം കണ്ട് ജീവിക്കുന്ന ഭാര്യയോട് അവസാനത്തെ ആഗ്രഹം ചോദിച്ച യുവാവ് ആശയക്കുഴപ്പത്തിൽ. തന്റെ മുൻ കാമുകനുമൊത്ത് ലൈംഗിക ബന്ധത്തിലേർപ്പെടണമെന്നാണ് തന്റെ അവസാന ആഗ്രഹമെന്ന് ഭാര്യ അറിയിച്ചതോടെയാണ് ഭർത്താവ് ത്രിശങ്കുവിലായത്. ഗുരുതര രോഗം ബാധിച്ച ഭാര്യക്ക് ഇനി ഒമ്പത് മാസം കൂടിയേ ആയുസ്സുണ്ടാകൂവെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെയാണ് ഭാര്യയുടെ എന്താഗ്രഹലും സാധിച്ചുകൊടുക്കാൻ ഭർത്താവ് തയ്യാറായത്. എന്നാൽ, ഭർത്താവിനെ ഞെട്ടിച്ച ആഗ്രഹമാണ് ഭാര്യ തുറന്ന് പറഞ്ഞത്. റെഡ്ഡിറ്റിലൂടെയാണ് പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താത യുവാവ് തന്റെ അനുഭവം വെളിപ്പെടുത്തിയത്. 10 വർഷമായി ദമ്പതികളായി ജീവിക്കുകയാണ് ഇരുവരും. അതിനിടയിലാണ് യുവതിയെ മാരകമായ അസുഖം ബാധിച്ചത്. ചികിത്സക്കൊടുവിൽ ഇനി വെറും ഒമ്പത് മാസം മാത്രമാണ് യുവതിക്ക് ആരോഗ്യത്തോടെ ജീവിച്ചിരിക്കാൻ സാധിക്കൂവെന്ന് ഡോക്ടർമാർ വിധിയെഴുതി. തുടർന്നാണ് യുവാവ് അവസാന ആഗ്രഹത്തെക്കുറിച്ച് ചോദിച്ചത്. തന്റെ മുൻ പങ്കാളിയോടൊപ്പം അവസാനമായി ലൈംഗിക ബന്ധത്തിലേർപ്പെടണമെന്നാണ് യുവതി പറഞ്ഞത്. തന്റെ ജീവിതത്തിൽ ശാരീരികമായി പൊരുത്തപ്പെടാനും സംതൃപ്തി നൽകിയതും മുൻ കാമുകനാണെന്നും അതുകൊണ്ടുതന്നെ അവസാനമായി അവനോടൊപ്പം…
Read More » -
LIFE
സോനത്തിനോടും ദുല്‍ഖറിനോടും ക്ഷമ ചോദിക്കുന്നു… എന്‍റെ പ്രസ്താവനയ്ക്ക് ശേഷം സോനം നേരിടുന്ന നെഗറ്റീവ് കമന്‍റുകള്‍ എന്നെയാണ് ശരിക്കും അലോസരപ്പെടുത്തുന്നതെന്ന് റാണ ദഗ്ഗുബതി
ഹൈദരാബാദ് : അടുത്തിടെ നടി സോനം കപൂറിനെ സംബന്ധിച്ച് നേരിട്ടല്ലാതെ നടത്തിയ പ്രസ്താവനയിൽ ക്ഷമ ചോദിച്ച് നടൻ റാണ ദഗ്ഗുബതി. ഹൈദരാബാദിൽ ദുൽഖർ സൽമാൻ നായകനാകുന്ന കിംഗ് ഓഫ് കൊത്തയുടെ പ്രമോഷൻ പരിപാടിയിലാണ് റാണ സോനത്തിന്റെ പേര് പറയാതെ ഒരു ‘ബോളിവുഡ് നായിക’സിനിമയുടെ സെറ്റിൽ നടൻ ദുൽഖർ സൽമാന്റെ സമയം പാഴാക്കിയെന്ന് പറഞ്ഞത്. എന്നാൽ ഇത് സോനം കപൂറാണ് എന്ന കീതിയിൽ വ്യാപകമായി സോഷ്യൽ മീഡിയ ട്രോളുകൾ വന്നിരുന്നു. ദി സോയ ഫാക്ടർ എന്ന ചിത്രത്തിലാണ് സോനവും ദുൽഖറും ഒന്നിച്ച് അഭിനയിച്ചിരുന്നത്. എന്നാൽ എക്സിൽ ഇട്ട പുതിയ പോസ്റ്റിൽ റാണ തൻറെ വാചകങ്ങളിൽ വ്യക്തത വരുത്തുകയും സോനത്തിനും, ദുൽഖരിനോട് ക്ഷമ ചോദിക്കുകയും ചെയ്തു. ” എൻറെ പ്രസ്താവനയ്ക്ക് ശേഷം സോനം നേരിടുന്ന നെഗറ്റീവ് കമൻറുകൾ എന്നെയാണ് ശരിക്കും അലോസരപ്പെടുത്തുന്നത്. വളരെ തമാശയായി പറഞ്ഞ കാര്യമാണ് അത്. സുഹൃത്തുക്കൾ എന്ന നിലയിലെ ചില തമാശകളാണ് അത്. അത് തെറ്റിദ്ധരിക്കപ്പെട്ടതിൽ ഞാൻ ശരിക്കും ക്ഷമ…
Read More » -
Crime
ഇന്ധനം നിറയ്ക്കാന്‍ വണ്ടിയില്‍നിന്ന് ഇറങ്ങാന്‍ പറഞ്ഞു; ആളെക്കൂട്ടിവന്ന് പമ്പ് ജീവനക്കാരെ ആക്രമിച്ചു
കൊച്ചി: കളമശ്ശേരിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ക്രൂരമര്‍ദനം. സി.എന്‍.ജി. നിറയ്ക്കാന്‍ വന്ന യാത്രക്കാരോട് വാഹനത്തില്‍നിന്ന് ഇറങ്ങാന്‍ പെട്രോള്‍ പമ്പ് ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ രണ്ടു ദിവസത്തിനുശേഷം ആളെക്കൂട്ടി വന്ന് പമ്പ് ജീവനക്കാരെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. പമ്പ് ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുന്നതിന്റെ സി.സി. ടി.വി. ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ജീവനക്കാരെ മര്‍ദിച്ചതിനു പുറമേ പമ്പിനുനേരെയും ആക്രമണം നടത്തി നാശനഷ്ടമുണ്ടാക്കി. കളമശ്ശേരി, വരാപ്പുഴ, ആലുവ, മലപ്പുറം സ്വദേശികളായ സുഹൈല്‍, ബിന്‍ഷാദ്, വിശ്വജിത്, വിഷ്ണു, റിസാഫ്, അഷ്റഫ് എന്നിങ്ങനെ ആറുപേരടങ്ങുന്ന സംഘമാണ് മര്‍ദിച്ചത്. രണ്ടുദിവസംമുന്‍പ് ഇവര്‍ വാഹനത്തില്‍ സി.എന്‍.ജി. നിറയ്ക്കുന്നതിനായി പമ്പിലെത്തിയിരുന്നു. അപകടം ഒഴിവാക്കാനായി വാഹനത്തിനകത്തുള്ളവരോട് പുറത്തിറങ്ങിനില്‍ക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടുവെന്നാണ് പറയുന്നത്. അതോടെ യാത്രക്കാരും ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കമായി. പിന്നാലെ തിങ്കളാഴ്ച രാത്രി ആളെക്കൂട്ടി ആയുധങ്ങളുമായെത്തി ആറംഗ സംഘം ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. പമ്പില്‍ സൂക്ഷിച്ചിരുന്ന തീപിടിത്തത്തെ പ്രതിരോധിക്കാനായി ഉപയോഗിക്കുന്ന ബക്കറ്റടക്കം ഉപയോഗിച്ച് പമ്പിലെ രണ്ട് ജീവനക്കാര്‍ക്കുനേരെ ക്രൂരമായ മര്‍ദനം അഴിച്ചുവിടുകയായിരുന്നു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഉടന്‍തന്നെ പോലീസെത്തിയെങ്കിലും ആറുപേരും ഓടിരക്ഷപ്പെടാന്‍…
Read More » -
Crime
ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു: വാഹനാപകടമാക്കി മാറ്റാന്‍ ശ്രമം; സഹോദരനും സുഹൃത്തും അറസ്റ്റില്‍
തൃശൂര്‍: ചേറ്റുപുഴയില്‍ യുവാവിന്റെ മരണം വാഹനാപകടമല്ല, കൊലപാതകമാണെന്ന് പൊലീസ്. സഹോദരന്റെ മര്‍ദനമേറ്റ് അരിമ്പൂര്‍ സ്വദേശി ഷൈനാണ് കൊല്ലപ്പെട്ടത്. സഹോദരനെ ഹെല്‍മെറ്റുകൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം വാഹനാപകടമാക്കി മാറ്റാനായിരുന്നു ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ഇളയ സഹോദരന്‍ ഷെറിനെയും സുഹൃത്ത് അരുണിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ ചേറ്റുപുഴ റോഡില്‍ വച്ചായിരുന്നു സംഭവം. തൃശൂര്‍ ശക്തന്‍ നഗറിലുള്ള ബാറില്‍ നിന്ന് മദ്യപിച്ചശേഷം സഹോദരങ്ങളും സുഹൃത്തും ബൈക്കില്‍ അരിമ്പൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു. വഴിയില്‍ വച്ച് ബൈക്കിലെ പെട്രോള്‍ തീര്‍ന്നു. ഇതിനെചൊല്ലി സഹോദരങ്ങളായ ഷെറിനും ഷൈനും തമ്മില്‍ വാക്കേറ്റം ഉണ്ടായി. അതിനിടെ കൈയിലുണ്ടായിരുന്ന ഹെല്‍മെറ്റ് ഉപയോഗിച്ച് ഷൈന്‍ ഷെറിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഷെറിന്‍ മരിച്ചെന്ന് മനസിലാക്കിയ ഷൈനും അരുണും ചേര്‍ന്ന് ആംബുലന്‍സ് വിളിച്ചുവരുത്തുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. തലയ്ക്ക് ഏറ്റ പരിക്ക് വാഹനാപകടത്തില്‍ സംഭവിച്ചതാണെന്ന് ഡോക്ടറെ അറിയിക്കുകയും ചെയ്തു. പോസ്റ്റ്മോര്‍ട്ടത്തില്‍ ഫോറന്‍സിക് സര്‍ജന് തോന്നിയ സംശയം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് സഹോദരനെയും സുഹൃത്തിനെയും ചോദ്യം ചെയ്തതോടയൊണ്…
Read More »