CrimeNEWS

ഭാര്യയോട് പ്രതികാരം ചെയ്യാൻ എട്ടുവയസുകാരിയായ മകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍

ട്ടുവയസുകാരിയായ മകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍.ഹൈദരാബാദിലാണ് സംഭവം.ഹൈദരാബാദ് സ്വദേശി കുണ്ഡേതി ചന്ദ്രശേഖറാണ് മകള്‍ മോക്ഷജയെ കൊന്നത്.

മകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാനായി കാറില്‍ കൊണ്ടുപോകുകയായിരുന്നു പ്രതി. ഇതിനിടെ വണ്ടി അപകടത്തില്‍പ്പെട്ടു.ഓടിക്കൂടിയ നാട്ടുകാർ സീറ്റില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന പെണ്‍കുട്ടിയെയാണ് കണ്ടത്.അപകടത്തിൽ സംഭവിച്ചതാകാമെന്ന് കരുതി അവർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.തുടര്‍ന്ന് നാട്ടുകാര്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Signature-ad

മരിച്ചത് തന്റെ മകളാണെന്നും ദീര്‍ഘനാളുകളായി ഭാര്യ തന്നില്‍ നിന്ന് അകന്നുകഴിയുകയാണെന്നും ചോദ്യം ചെയ്യലിൽ പ്രതി പൊലീസിനോട് പറഞ്ഞു. മകളുടെ കൊലപാതകം ഭാര്യയ്ക്ക് നല്‍കാൻ കഴിയുന്ന ഏറ്റവും വലിയ ശിക്ഷയായിട്ടാണ് താൻ കാണുന്നതെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.

പ്രതിയും ഭാര്യയും ഒരേ കമ്ബനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. എന്നാല്‍ അടുത്തിടെ ഇയാളുടെ ജോലി പോയി. ഇതോടെ വീട്ടില്‍ കലഹം പതിവായി. ഒടുവില്‍ യുവതി കുട്ടിയേയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. പ്രതി ഇടയ്ക്ക് സ്കൂളിലെത്തി മകളെ കാണാറുണ്ടായിരുന്നു. സംഭവ ദിവസം സ്കൂളില്‍ നിന്ന് മകളെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോകുകയും, കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു.

Back to top button
error: