KeralaNEWS

നിലമ്ബൂര്‍-ഷൊര്‍ണൂര്‍ പാതയിലെ വൈദ‍്യുതീകരണം 2024 മാര്‍ച്ച്‌ മാസത്തോടെ പൂർത്തിയാകും

പാലക്കാട്:നിലമ്ബൂര്‍-ഷൊര്‍ണൂര്‍ പാതയിലെ വൈദ‍്യുതീകരണം 2024 മാര്‍ച്ച്‌ മാസത്തോടെ പൂർത്തിയാകുമെന്ന് റെയില്‍വേ അധികൃതര്‍.പാലക്കാട് ഡിവിഷൻ എക്സിക‍്യൂട്ടീവ് എൻജിനീയര്‍ സി.ആര്‍. രവീന്ദ്രന്‍റെ മേല്‍നോട്ടത്തിലാണ് വൈദ‍്യുതീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.

ഷൊര്‍ണൂര്‍ മുതല്‍ നിലമ്ബൂര്‍ വരെയുള്ള 66 കിലോമീറ്ററാണ് വൈദ‍്യുതീകരണം. കാന്‍റിലിവര്‍ രീതിയിലാണ് വൈദ‍്യുതിക്കമ്ബികള്‍ കടന്നുപോവുക. ട്രാക്ഷൻ സബ്സ്റ്റേഷൻ മേലാറ്റൂരിലാണ് സ്ഥാപിക്കുന്നത്.

Signature-ad

വാടാനാംകുര്‍ശ്ശി, വാണിയമ്ബലം, അങ്ങാടിപ്പുറം എന്നിവിടങ്ങളിലാണ് സ്വിച്ചിങ് സ്റ്റേഷനുകള്‍. ഷൊര്‍ണൂര്‍ മുതല്‍ നിലമ്ബൂര്‍ വരെ 1204 തൂണുകളാണ് സ്ഥാപിക്കുക. 850ഓളം വൈദ‍്യുതിക്കാലുകള്‍ സ്ഥാപിക്കാനുള്ള കോണ്‍ക്രീറ്റ് കുഴികളുടെ നിര്‍മാണവും 200ഓളം തൂണുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും പൂര്‍ത്തിയായി. പദ്ധതിയുടെ ഭാഗമായുള്ള പ്രധാന ഓഫിസുകളുടെയും അനുബന്ധ കെട്ടിടങ്ങളുടെയും നിര്‍മാണം അവസാനഘട്ടത്തിലാണ്. 90 കോടി രൂപയാണ് പാത വൈദ‍്യുതീകരണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.

പുലര്‍ച്ച 5.30നുള്ള നിലമ്ബൂര്‍-ഷൊറണൂര്‍ എക്സ്പ്രസ്സ് സാങ്കേതിക കാരണങ്ങളാല്‍ എറണാകുളം വരെ ഇപ്പോള്‍ നീട്ടാൻ സാധിക്കില്ലെന്നും വൈദ്യുതീകരണ ശേഷം മെമു ഓടുമ്ബോള്‍ പരിഗണിക്കുമെന്നും റെയില്‍വേ അധികൃതർ അറിയിച്ചു.

ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ്പ്രസ്, ഷൊര്‍ണൂര്‍-നിലമ്ബൂര്‍ എക്സ്പ്രസ് ട്രെയിനിന് കണക്ഷൻ ലഭിക്കുന്ന രീതിയിലായിരിക്കും ഓടുക. നിലമ്ബൂര്‍-ഷൊര്‍ണൂര്‍ പാതയിലെ പുതിയ ക്രോസിങ് സ്റ്റേഷനുകള്‍ 2024 -25 സാമ്ബത്തിക വര്‍ഷത്തെ ട്രാഫിക്ക് പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തും. നിലമ്ബൂര്‍ എക്സ്പ്രസിന് എ.സി ചെയര്‍ കാര്‍ കോച്ചിനും റിസര്‍വേഷൻ കോച്ചുകള്‍ക്കും ചെന്നൈയിലേക്ക് ശിപാര്‍ശ നല്‍കിയിട്ടുണ്ട്. നിലമ്ബൂര്‍, അങ്ങാടിപ്പുറം അമൃത് സ്റ്റേഷനുകളുടെ നിര്‍മാണ പ്രവൃത്തികള്‍ അടുത്ത ആഴ്ച തുടങ്ങുമെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു.

Back to top button
error: