ചെന്നൈ: കൊച്ചുവേളി- ഗൊരഖ്പൂര്‍ രപ്തി സാഗര്‍ എക്സ്പ്രസ് ട്രെയിനില്‍ യാത്രയ്ക്കിടെ സഹയാത്രികരായ ബന്ധുക്കള്‍ ചേര്‍ന്ന് സീറ്റിനടിയിലെ കമ്ബിയില്‍ കെട്ടിയിട്ട യുവാവ് ശ്വാസംമുട്ടി മരിച്ചു.ഛത്തീസ്ഗഡ് സ്വദേശി പ്രകാശ് (25) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി 11.30ന് ചെന്നൈ സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇയാളുടെ ബന്ധുവായ രാംകുമാറിനെയും 15 വയസ്സുകാരനെയും കൊലപാതകക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പാറമടയില്‍ ജോലിക്കായി ബന്ധുക്കള്‍ക്കൊപ്പമാണ് പ്രകാശ് ഈറോഡിലെത്തിയത്. എന്നാല്‍, ഇയാള്‍ മാനസികാസ്വാസ്ഥ്യം നേരിടുന്നയാളാണെന്നു ബോധ്യമായതോടെ കരാറുകാരൻ തിരിച്ചയച്ചു.യാത്രയ്ക്കിടെ പ്രകാശ് ബഹളം വച്ചതോടെ ഇരുവരും ചേര്‍ന്ന് കൈകളും കാലുകളും കയറുകൊണ്ട് ബന്ധിച്ചു സീറ്റിനടിയിലുള്ള ഇരുമ്ബ് ദണ്ഡില്‍ ബലമായി കെട്ടിയിടുകയായിരുന്നു.