ആവശ്യമുള്ള സാധനങ്ങള്‍
• പൈനാപ്പിള്‍: നല്ല പഴുത്ത് മധുരമുള്ള ഇടത്തരം വലിപ്പത്തില്‍ ഒന്ന്
• തേങ്ങ: അരമുറി
• പച്ചമുളക്: ആറെണ്ണം
• പുളിയില്ലാത്ത തൈര് അരകപ്പ്
• ഉപ്പ്: ആവശ്യത്തിന്
• പഞ്ചസാര – ഒരു ടീസ്പൂണ്‍
• ജീരകം: കാല്‍ ടീസ്പൂണ്‍
• മഞ്ഞപ്പൊടി: കാല്‍ ടീസ്പൂണ്‍
• മുളകുപൊടി: കാല്‍ ടീസ്പൂണ്‍
• വെളിച്ചെണ്ണ: കടുക് വറുക്കാൻ ആവശ്യത്തിന്
• കടുക്: കാല്‍ ടീ സ്പൂണ്‍
. ചുവന്ന മുളക്: രണ്ട് എണ്ണം
• കറിവേപ്പില: രണ്ട് തണ്ട്
തയ്യാറാക്കേണ്ട വിധം
പൈനാപ്പിള്‍ തൊലിയും തണ്ടും കളഞ്ഞ് ചെറുതായി നുറുക്കിയെടുക്കണം. നുറുക്കിയ പൈനാപ്പിള്‍ ഉപ്പുംചേര്‍ത്ത് നന്നായി കുഴച്ചെടുക്കണം. പൈനാപ്പിളിന് മധുരം കുറവാണെങ്കില്‍ ആവശ്യത്തിന് പഞ്ചസാര ചേര്‍ക്കാം.
ശേഷം ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, നീളത്തില്‍ കീറിയ നാല് പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വേവിക്കണം. ഇവ വെന്തു കുറുകി വരുമ്ബോള്‍ ജീരകം, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി അരച്ചുവച്ചിരിക്കുന്ന തേങ്ങ ഇതിലേക്ക് ചേര്‍ത്തു അഞ്ച് മിനിറ്റ് കൂടി വേവിക്കണം. കറി കുറുകി വരുമ്ബോള്‍ തൈര് കൂടി ചേര്‍ത്ത് തീ അണയ്ക്കാം.
ഇതിന് ശേഷം വെളിച്ചെണ്ണയില്‍ കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേര്‍ത്തുള്ള കടുകു വറുക്കല്‍ കൂടി ആയാല്‍ പൈനാപ്പില്‍ പച്ചടി റെഡി.