KeralaNEWS

ബൈക്കിൽ മൂന്നാറിലെത്തിയ മഹാരാഷ്ട്ര സ്വദേശിക്ക് ദാരുണാന്ത്യം

അടിമാലി: ഇരുചക്ര വാഹനവും ജീപ്പും കൂട്ടിയിടിച്ച്‌ മഹാരാഷ്ട്ര സ്വദേശിയായ യുവാവ് മരിച്ചു. മൂന്നാറിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ മഹാരാഷ്ട്ര ചന്ദ്രപൂര്‍ സ്വദേശി പ്രദീപ് നിനവെ(40)യാണ് മരിച്ചത്.

മറ്റൊരു വാഹനത്തെ മറി കടക്കുന്നതിനിടയില്‍ ഇയാളുടെ ബൈക്ക് എതിര്‍ദിശയില്‍ നിന്നെത്തിയ ജീപ്പില്‍ ഇടിക്കുകയായിരുന്നു.പെട്ടെന്നുതന്നെഅടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  തിങ്കളാഴ്ച രാവിലെ ആനച്ചാല്‍ ആഡിറ്റിന് സമീപത്തായിരുന്നു അപകടം.ആനച്ചാല്‍ ഭാഗത്തുനിന്നും ശ്രീനാരായണപുരം ഭാഗത്തേക്ക് പോകുകയായിരുന്നു പ്രദീപ്. മൃതദേഹം മോര്‍ച്ചറിയില്‍.

Back to top button
error: