ആലപ്പുഴ: ചെന്നിത്തല പറയങ്കേരി-കുരയ്ക്കലാര്‍ റോഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പാട് പറയങ്കേരി മൂന്നു തെങ്ങില്‍ ബിബിന്റെ (26) മൃതദേഹമാണ് കണ്ടെത്തിയത്. പറയങ്കേരി പാലത്തിന് വടക്ക് വശത്താണു മൃതദേഹം കണ്ടത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പഴയ പറയങ്കേരി ആറ്റില്‍ വീണ നിലയിലായിരുന്നു.
റോഡിനു വശത്തിറക്കിയിട്ടിരിക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ക്ക് സമീപമാണ് മൃതദേഹം കിടന്നത്. വിദേശത്തുനിന്നു വന്ന സുഹൃത്തിന്റെ വീട്ടില്‍ രാത്രിയിലെത്തി മടങ്ങുന്നതിനിടെ അപകടത്തില്‍പെട്ടതാം എന്നാണു നിഗമനം. മാന്നാര്‍ പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
അതേസമയം, കോഴിക്കോട് കണ്ണാടിക്കല്‍ ഓടയില്‍ കണ്ടെത്തിയ മൃതദേഹം ബോക്സിംഗ് പരിശീലകന്േ്റതെന്ന് തിരിച്ചറിഞ്ഞു. കുരുവട്ടൂര്‍ അണിയം വീട്ടില്‍ വിഷ്ണുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഓടയില്‍ ഇയാളുടെ ബൈക്കും കണ്ടെത്തി. രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തിരക്കേറിയ റോഡിന് സമീപത്താണ് അപകടം നടന്നിരിക്കുന്നത്. കുറച്ച് ആഴമുള്ള ഓവുചാലിലാണ് മൃതദേഹം കിടന്നിരുന്നത്. തൊട്ടടുത്ത് അയാളുടെ ഹെല്‍മെറ്റും കിടപ്പുണ്ട്. പോലീസ് പറയുന്നത് അപകട സാധ്യതയുള്ള മേഖലയാണിത് എന്നാണ്.
ഒരുപക്ഷേ വേഗത്തില്‍ വന്ന് തെന്നിപ്പോകാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ വിഷ്ണു ഇവിടേക്ക് തെറിച്ച് വീഴാന്‍ സാധ്യതയുണ്ട്. ബൈക്ക് തെറിച്ച് പോയി വീണതാകാനാണ് സാധ്യതയെന്നാണ് പോലീസ് നിഗമനം. ഇന്ന് രാവിലെ തൊട്ടടുത്ത വീട്ടുകാരാണ് ഓടയില്‍ മൃതദേഹം കിടക്കുന്നത് കണ്ടത്.