കോട്ടയം: പാടത്ത് വളം ഇടുന്നതിനിടെ കര്ഷകന് പാമ്പ് കടിയേറ്റ് മരിച്ചു. കുടവെച്ചൂര്‍ ചക്കനാങ്കത്തറയില്‍ ബഷീര്‍ (62) ആണ് മരിച്ചത്. വലിയപുതുക്കരി പാടശേഖരത്തില്‍ തിങ്കളാഴ്ച രാവിലെ വളം ഇട്ടു കൊണ്ടിരിക്കുന്നതിനിടെയാണ് കടിയേറ്റത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രി 11.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: സോഫിയ. മക്കള്‍: ഷാമര്‍, ബീമ, ഷഫീക്ക്. മരുമക്കള്‍: നിസ, ഫാത്തിമുത്ത്.
അതേസമയം, ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ പാമ്പ് കടിയേറ്റ് മരിച്ച സഹോദരന്റെ സംസ്കാരത്തിനെത്തിയ ആളും പാമ്പുകടിയേറ്റ് മരിച്ചത് വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ഓഗസ്്റ്റിലായിരുന്നു സംഭവം. ഭവാനിപൂര്സ്വദേശിയായ അരവിന്ദ് മിശ്ര (38) പാമ്പ് കടിയേറ്റ് മരിച്ചത്. ഇദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങിന് എത്തിയതാണ് സഹോദരനായ ഗോവിന്ദ് മിശ്ര. സംസ്കാരത്തിന് ശേഷം രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന ഗോവിന്ദ് മിശ്രയെ ഉറക്കത്തിനിടെ പാമ്പ് കടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗോവിന്ദ് വൈകാതെ തന്നെ മരണത്തിന് കീഴടങ്ങി.