KeralaNEWS

വൻ ജനാവലി; ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര മൂന്ന് മണിക്കൂര്‍ കൊണ്ട് പിന്നിട്ടത് 15 കിലോമീറ്റര്‍ ദൂരംമാത്രം

തിരുവനന്തപുരം:ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയില്‍ വൻ ജനക്കൂട്ടം.മൃതദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാനായി റോഡിന് ഇരുവശത്തും ആയിരക്കണക്കിന് ആളുകളാണ്  തടിച്ചുകൂടിയിട്ടുള്ളത്.
രാവിലെ ഏഴ് മണിക്ക് പുതുപ്പള്ളി ഹൗസില്‍ നിന്ന് പുറപ്പെട്ട വിലാപയാത്ര മൂന്ന് മണിക്കൂര്‍ കൊണ്ട് 15 കിലോമീറ്റര്‍ ദൂരംമാത്രമാണ് പിന്നിട്ടത്.വൈകിട്ട് ഏഴുമണിയോടെ കോട്ടയം തിരുനക്കര മൈതാനത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമെന്നാണ് അറിയിച്ചിട്ടുള്ളതെങ്കിലും വൈകാനാണ് സാധ്യത.
ഇവിടുത്തെ പൊതു ദർശനത്തിന് ശേഷമാണ് മൃതദേഹം പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കുക. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വിലാപയാത്രയായി മൃതദേഹം പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്ന് മണിയോടെ ആരംഭിക്കുന്ന അന്ത്യ ശുശ്രൂഷകള്‍ക്ക് ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷൻ നേതൃത്വം നല്‍കും.

തിരുവനന്തപുരത്ത് പുതുപ്പള്ളി വീട്ടില്‍ നിന്നാണ് വിലാപ യാത്ര തുടങ്ങിയത്. കോട്ടയത്തെ പുതുപ്പള്ളിയാണ് ലക്ഷ്യം. അതിവേഗം ബഹുദൂരമെന്ന മുദ്രാവാക്യം മലയാളിക്ക് നല്‍കിയ നേതാവാണ് ഉമ്മൻ ചാണ്ടി.വേഗത ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ അന്ത്യയാത്രയില്‍ അത്രവേഗം കടന്നു പോകാൻ പ്രിയ നേതാവിനെ സാധാരണക്കാര്‍ അനുവദിക്കുന്നില്ല. അവര്‍ കണ്ണുകള്‍ തുടച്ച്‌ ആ നേതാവിന് അവസാന യാത്ര നല്‍കുന്നു.

Signature-ad

ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാൻ എംസി റോഡിന്റെ ഇരുവശത്തും ആയിരക്കണക്കിന് ആളുകളാണ് തടച്ചു കൂടിയിട്ടുള്ളത്. പ്രായം മറന്ന് മഴ വകവയ്ക്കാതെ രാവിലെ മുതൽ അവർ കാത്തുനിൽക്കുകയാണ്. ഏഴു മാസം പ്രായമുള്ള കുട്ടിയേയും മാറോട് ചേര്‍ത്ത് ഉമ്മൻ ചാണ്ടിയെ കാത്ത് നിന്ന അമ്മ; നേതാവിന്റെ അവസാന ജനസമ്ബര്‍ക്കാണ് ഇത്. കൈയുര്‍ത്തി കാണിക്കുന്ന നേതാവല്ല ബസിലുള്ളത്.നിത്യതയുടെ ശാന്തതയിലുള്ള നേതാവ്.

അതേസമയം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാരം നടക്കുന്ന കോട്ടയത്ത് സുരക്ഷക്കായി 2000 പൊലീസുകാരെ നിയോഗിച്ചു.ഇന്നും നാളെയുമായാണ് സുരക്ഷാ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 3 എസ്.പി, 16 ഡി.വൈ.എസ്.പി, 32 സി.ഐ മാരും നേതൃത്വം നല്‍കും. കോട്ടയത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Back to top button
error: