CrimeNEWS

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാക്കള്‍ പിടിയില്‍

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാക്കള്‍ പിടിയില്‍. കണ്ണമാലി പുത്തന്‍ത്തോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്റ്റു വിദ്യാര്‍ത്ഥിയും ചെല്ലാനം മാവിന്‍ച്ചോട് സ്വദേശിയുമായ ആഞ്ചലോസസിന്റെ മകന്‍ അനോഗ് ഫ്രാന്‍സീസി(16)നെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പള്ളിയോട് സ്വദേശികളായ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയിലായത്. തിങ്കള്‍ രാത്രി ഒമ്പതോടെയാണ് സംഭവം.

പള്ളിത്തോട് സ്വദേശികളായ പുന്നക്കല്‍ അമലേഷ് (19) പുത്തന്‍പുരക്കല്‍ ആഷ്ബിന്‍ (18), പ്രായപൂര്‍ത്തിയാകാത്ത കുട്ടി എന്നിവരെയാണ് മട്ടാഞ്ചേരി പോലീസ് പിടികൂടിയത്. ആക്രമണത്തില്‍ അനോഗിന്റെ മുതുകിന് പരിക്കേറ്റിരുന്നു.

Back to top button
error: