KeralaNEWS

മംഗളൂരുവില്‍ ബൈക്കപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കാസർകോട്:മംഗളൂരുവില്‍ ബൈക്കപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. ഉപ്പള മണ്ണംകുഴിയില്‍ താമസക്കാരനും പെരിങ്കടി സ്വദേശിയുമായ നൂര്‍ മുഹമ്മദ്-താഹിറ ദമ്ബതികളുടെ മകൻ മുഹമ്മദ് നഷാദ് (21) ആണ് മരിച്ചത്.

മംഗളൂരു ശ്രീദേവി എൻജിനീയറിങ് കോളജ് വിദ്യാര്‍ഥിയാണ്. കോളജിലേക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. സഹോദരങ്ങള്‍: നഹീം (സൗദി), നുഹ, നുബ്‌ല

Back to top button
error: