പാലക്കാട്:തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാലക്കാട് നെന്മാറ വിത്തിനശേരിയില്‍ സരസ്വതി(60) ആണ് മരിച്ചത്.
രണ്ടു മാസം മുൻപാണ് സരസ്വതിയെ വീടിനടുത്തുവച്ച് തെരുവുനായ ആക്രമിച്ചത്.തുടര്‍ന്ന്, തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു.കഴിഞ്ഞദിവസം പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിയതോടെ ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.