Month: July 2023

  • Kerala

    ഉമ്മൻചാണ്ടിക്ക് ആദരാജ്ഞലി അര്‍പ്പിച്ച്‌ മടങ്ങുന്നതിനിടെ ‍വാഹനാപകടം; കോണ്‍ഗ്രസ് പ്രവര്‍ത്തകൻ മരിച്ചു

    റാന്നി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആദരാജ്ഞലി അര്‍പ്പിച്ച്‌ മടങ്ങുന്നതിനിടെ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകൻ മരിച്ചു. ഇടുക്കി കുമളി അട്ടപ്പള്ളം കണ്ടത്തില്‍ കെ വൈ വര്‍ഗീസ് ആണ് മരിച്ചത്. 47 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം ഉണ്ടായത്. ഉമ്മൻ ചാണ്ടിക്ക് ആദരാജ്ഞലി അര്‍പ്പിക്കാനായി തിരുവനന്തപുരത്തിന് പോയി മടങ്ങി വരുന്നതിനിടയിലായിരുന്നു സംഭവം. റാന്നിയില്‍ വച്ച്‌ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു. അപകട സമയത്ത് മൂന്ന് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. പ്രസാദ് മാണി, ബിനോയി നടുപ്പറമ്ബില്‍ എന്നിവരാണ് വര്‍ഗീസിനൊപ്പം ഉണ്ടായിരുന്നത്. ഇവരുവരും പരിക്കില്ലാതെ രക്ഷപ്പെട്ടു.

    Read More »
  • Kerala

    കേരള പോലീസിൽ അവസരം;ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം:കേരള പോലീസിൽ കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പോലീസിന്റെ മോട്ടോർ ട്രാൻസ്പോർട്ട് വിഭാഗം (Motor Transport Wing) മെക്കാനിക്കൽ (Mechanic Police Constable) തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. പത്താം ക്ലാസ്സ്‌, NTC യോഗ്യത ഉള്ളവര്‍ക്ക്  ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. 31,100-66,800/ശമ്ബള സ്കെയിലില്‍ ആണ് നിയമനം.അപേക്ഷിക്കാനുള്ള പ്രായ പരിധി 18 വയസ്സുമുതല്‍ 26 വയസ്സുവരെയാണ്.അപേക്ഷിക്കാനുള്ള യോഗ്യത എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യമായ പരീക്ഷ പാസായിരിക്കണം.കൂടാതെ മോട്ടോർ‍ മെക്കാനിസത്തില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഓഗസ്റ്റ്‌ 16 വരെ.കൂടുതൽ വിവരങ്ങൾക്ക്: https://www.keralapsc.gov.in/Official website

    Read More »
  • Kerala

    രാജ്യാന്തര തലത്തിൽ സംസ്ഥാനത്തെ നാല് ആശുപത്രികള്‍ക്ക് കൂടി അംഗീകാരം

    തിരുവനന്തപുരം:സംസ്ഥാനത്തെ നാല് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചു. ഒരു സാമൂഹികാരോഗ്യ കേന്ദ്രത്തിനും മൂന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കുമാണ് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചത്. കൊല്ലം സാമൂഹികാരോഗ്യ കേന്ദ്രം തൃക്കടവൂര്‍ 87% സ്‌കോറും, കോട്ടയം എഫ്‌എച്ച്‌സി ഉദയനാപുരം 97% സ്‌കോറും, കൊല്ലം എഫ്‌എച്ച്‌സി ശൂരനാട് സൗത്ത് 92% സ്‌കോറും, കൊല്ലം എഫ്‌എച്ച്‌സി പെരുമണ്‍ 84% സ്‌കോറും, നേടിയാണ് പുതുതായി അംഗീകാരം നേടിയത്.   ഇതോടെ സംസ്ഥാനത്തെ 164 ആശുപത്രികള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്.അഞ്ച് ജില്ലാ ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, 9 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 39 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 107 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്. ഇതുകൂടാതെ 10 ആശുപത്രികള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.

    Read More »
  • NEWS

    മഹ്സൂസിന്റെ നറുക്കെടുപ്പില്‍ പത്ത് ലക്ഷം ദിര്‍ഹം നേടി ഇന്ത്യക്കാരൻ

    ദുബായ്:മഹ്സൂസിന്റെ ഗ്യാരണ്ടീഡ് റാഫ്ള്‍ നറുക്കെടുപ്പില്‍ പത്ത് ലക്ഷം ദിര്‍ഹം സമ്മാനം നേടി ഇന്ത്യക്കാരൻ.പ്രവാസിയായ ഐജാസ്(49) ആണ് മഹ്സൂസിന്റെ 52-ാമത് മില്യണയര്‍ ആയത്. 2020 മുതല്‍ സ്ഥിരമായി മഹ്സൂസ് നറുക്കെടുപ്പിൽ പങ്കെടുക്കുന്ന ഐജാസ് യു.എ.ഇയിലെ ഒരു ഡിസ്ട്രിബ്യൂഷൻ സെന്ററിലാണ് ജോലി നോക്കുന്നത്. വെറും 35 ദിര്‍ഹം മാത്രം മുടക്കി മഹ്സൂസ് വാട്ടര്‍ബോട്ടില്‍ വാങ്ങി മത്സരത്തില്‍ പങ്കെടുക്കാം. ശനിയാഴ്ച്ചകളില്‍ വീക്കിലി ഡ്രോയിലും ഗ്രാൻഡ് ഡ്രോയിലും പങ്കെടുക്കാം, ഉയര്‍ന്ന സമ്മാനമായ AED 20,000,000 നേടാം. ഓരോ ആഴ്ച്ചയും 1,000,000 സമ്മാനം ലഭിക്കുന്ന ഗ്യാരണ്ടീഡ് മില്യണയര്‍ പദവിയും നേടാം.

    Read More »
  • Kerala

    പാലക്കാട് വിക്ടോറിയ കോളേജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ലഹരി മരുന്ന് മാഫിയയുടെ ആക്രമണം

    പാലക്കാട്: വിക്ടോറിയ കോളേജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ലഹരി മരുന്ന് മാഫിയയുടെ ആക്രമണം. ആക്രമണത്തില്‍ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ ജില്ലാ എക്സിക്യൂട്ടീവ് സച്ചിൻ.എസ്.കുമാര്‍, എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം അക്ഷയ്, വിക്ടോറിയ കോളേജ് യൂണിറ്റ് പ്രസിഡന്റ്‌ സൂരജ് എന്നിവര്‍ക്ക് പരിക്കേറ്റു .പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാമ്ബസിലെ ലഹരി മരുന്ന് മാഫിയക്കെതിരെ എസ്‌എഫ്‌ഐ ശക്തമായ നിലപാട് എടുത്തിരുന്നു.ഇതാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. ലഹരി മരുന്ന് സംഘവുമായി ബന്ധമുള്ള സൻഫീര്‍, ശിഹാസ് ഷെയ്ഖ്, നിരഞ്ജൻ പി, നിഥിൻ കെ , രഘു രവി, ജിതിൻ എന്നിവർ ചേര്‍ന്നാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് ആക്രമണത്തില്‍ പരിക്കേറ്റവര്‍ പറഞ്ഞു. അതേസമയം ആലപ്പുഴയിൽ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. ഡിവൈഎഫ്‌ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം അമ്പാടിയാണു കൊല്ലപ്പെട്ടത്.കാപ്പിൽ കളത്തട്ട് ജംഗ്ഷനിൽ വച്ച് നാലു ബൈക്കുകളിലായി എത്തിയ സംഘം അമ്പാടിയെ മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.അമ്പാടി സംഭവസ്ഥലത്തുവച്ച് തന്നെ കൊല്ലപ്പെട്ടു. സംഭവത്തിൽ ലഹരിമരുന്ന് കേസുകളിൽ  പ്രതികളായ രണ്ടുപേരെ കായംകുളം പൊലീസ് കസ്റ്റഡിയിൽ…

    Read More »
  • India

    ഉത്തരാഖണ്ഡിൽ ട്രാൻസ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച്‌ ഒരു പോലീസുകാരനടക്കം 16 പേര്‍ മരിച്ചു

    ഡെറാഡൂൺ:ഉത്തരാഘണ്ഡിലെ ചമോലിയില്‍  ട്രാൻസ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച്‌ ഒരു പോലീസുകാരനടക്കം 16 പേര്‍ മരിച്ചു. ഏഴുപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അളകനന്ദ നദിക്ക് കുറുകേ നമാമി ഗംഗേ പദ്ധതിപ്രകാരം നിര്‍മിച്ച പാലത്തിലുണ്ടായിരുന്നവര്‍ക്കാണ് വൈദ്യുതാഘാതമേറ്റത്. പരിക്കേറ്റവരില്‍ രണ്ടുപേരെ എയിംസിലും അഞ്ചുപേരെ ചമോലിയിലെ ഗോപേശ്വര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വാച്ച്‌മാൻ വൈദ്യുതാഘാതമേറ്റ് മരിച്ചുവെന്ന് പോലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധന നടത്തുമ്ബോള്‍ കൂടുതല്‍പ്പേര്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. പോലീസുകാര്‍ക്കും ഗ്രാമവാസികള്‍ക്കും ഉള്‍പ്പെടെയാണ് പരിക്കേറ്റത്.

    Read More »
  • Local

    ഉത്തര കേരളത്തിലെ പ്രശസ്തനായ പൂരക്കളി- മറുത്തുകളി ആചാര്യൻ കെ.വി പൊക്കൻ പണിക്കർ അന്തരിച്ചു

      തൃക്കരിപ്പൂർ: പൂരക്കളി മറുത്തുകളി ആചാര്യൻ വലിയപറമ്പ് കടപ്പുറത്തെ കെ.വി പൊക്കൻ പണിക്കർ (96) അന്തരിച്ചു. കേരള സംഗീതനാടക അക്കാദമി അവാർഡ്, ഫോക്ലോർ അക്കാദമി പ്രഥമ ഫെല്ലോഷിപ്പ്, കേരള പൂരക്കളി അക്കാദമിയുടെ സമഗ്ര സംഭവനയ് ക്കുള്ള പുരസ്കാരം ,പ്രശസ്ത സിനിമാ നടൻ ഭരത് മോഹൻലാൽ ചെയർമാനായ ജെ.ടി.ഹെർഫോമിംഗ് ആർട്സ് ഫെല്ലോ ഷിപ്പ് എന്നിവ നേടിയിട്ടുണ്ട്. തന്റെ 21-ാം വയസ്സിൽ മമ്പലം ശ്രീ ഭഗവതീ ക്ഷേത്രത്തിൽ മറത്തുകളിയിൽ അരങ്ങേറ്റം കുറിക്കുകയും പിന്നീട് 25-ാം വയസിൽ വയലപ്ര അണീക്കര ശ്രീപൂമാല ഭഗവതി ക്ഷേത്രത്തിൽ നിന്ന് പട്ടും വളയും കരസ്ഥമാക്കി പണിക്കർ പദവി അലങ്കരിച്ചു. 55-ാം വയസിൽ മറുത്തുകളി രംഗത്തെ ശ്രേഷ്ഠബഹുമതിയായ വീര ശൃംഖല കുഞ്ഞിമംഗലം ശ്രീഅണീക്കര പൂമാല ഭഗവതി ക്ഷേത്രത്തിൽ നിന്ന് ലഭിക്കുകയും ചെയ്തു. ധാരാളം സംസ്കൃത ശ്ലോകങ്ങളും ഭാഷാ പദ്യങ്ങളും ,ഗദ്യങ്ങളും , പൂരക്കളി പാട്ടുകളും പൊക്കൽ പണിക്കർ രചിച്ചിട്ടുണ്ട്. ഭാര്യ:ജാനകി . മക്കൾ: ഗംഗാധരൻ, ദിനകരൻ,സുധാകരൻ സംസ്കാരം നാളെ രാവിലെ10 മണിക്ക്.…

    Read More »
  • NEWS

      ‘അവസാനനാളുകളിൽ ഉമ്മൻചാണ്ടിക്ക് ആവശ്യമായ പ്രധാന മരുന്നുകൾ   എത്തിയത് ആസ്‌ട്രേലിയയിൽ നിന്ന്…’ പള്ളിക്കത്തോട് സ്വദേശി റോബർട്ടിന്റെ ഫെയിസ് ബുക്ക്‌ പോസ്റ്റ് വൈറൽ

    അവസാന നാളുകളിൽ ഉമ്മൻ‌ചാണ്ടിയുടെ ചികിത്സക്ക് ആവശ്യമായ പ്രധാന മരുന്നുകൾ ആസ്‌ട്രേലിയയിൽ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു എന്ന് വെളിപ്പെടുത്തൽ. ഉമ്മൻചാണ്ടിയുടെ കുടുംബവുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന കോട്ടയം പള്ളിക്കത്തോട് സ്വദേശി റോബർട്ടിന്റെ ഫെയിസ് ബുക്ക്‌ പോസ്റ്റിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ മകൾ മരിയ ആവശ്യപ്പെട്ടത് പ്രകാരം ചികത്സക്ക് ആവശ്യമായ മുന്തിയ മരുന്നുകൾ ആസ്‌ട്രേലിയയിലെ ഫർമസിയിൽ നിന്ന് നേരിട്ട് നാട്ടിലേക്ക് കയറ്റിവിട്ടത് സംബന്ധിച്ച റോബെർട്ടിന്റെ ഫെയിസ് ബുക്ക്‌ പോസ്റ്റ്‌ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആണ്. മമ്മൂട്ടിയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന റോബർട്ട് ആസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലാണ് താമസിക്കുന്നത്. ഫെയിസ് ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം: ‘മാർച്ച്‌ മാസം അഞ്ചിന് രാവിലെ ഒരു കോൾ വന്നു. ഉമ്മൻ ചാണ്ടി സാറിന്റെ മകൾ മരിയ ആയിരുന്നു ഫോണിൽ: ” അപ്പക്ക് ഡോക്ടർ എഴുതിയ ഒരു മരുന്നുണ്ട്. ആ മരുന്ന് ഏറ്റവും പ്രധാനപ്പെട്ട ഒരു  മരുന്നാണ്. അത് ആസ്‌ട്രേലിയയിലെ മെൽബണിൽ ഉള്ള ഒരു…

    Read More »
  • Kerala

    48 മണിക്കൂറിനകം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത, ജാഗ്രത

    തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ വ്യാപക മഴയാണ് പ്രവചിക്കുന്നത്. ബുധനാഴ്ച മുതല്‍ ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഒഡീഷ തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ചക്രവാതചുഴി വടക്ക് – പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നത്. ഇന്ന് വടക്കന്‍ കേരളത്തിലെ നാലുജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  

    Read More »
  • Crime

    ബംഗളൂരുവില്‍ സ്ഫോടനത്തിന് പദ്ധതിയട്ടത് കൊടുംഭീകരന്‍ തടിയന്റവിട നസീറിന്റെ കൂട്ടാളികള്‍; പിടിച്ചെടുത്തതില്‍ ആയുധശേഖരവും

    ബംഗളൂരു: നഗരത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടതിനു പിടിയിലായത് മലയാളിയായ കൊടുംഭീകരന്‍ തടിയന്റെവിട നസീറിന്റെ അനുയായികള്‍. അഞ്ച് ഭീകരവാദികളെ തോക്കുകളും വെടിക്കോപ്പുകളും ഉള്‍പ്പെടെ വന്‍ ആയുധശേഖരവുമായി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 7 പിസ്റ്റലുകള്‍, വെടിയുണ്ടകള്‍, വോക്കി-ടോക്കികള്‍, കഠാരകള്‍ തുടങ്ങിയവ പിടിച്ചെടുത്തതായും ബംഗളൂരു പോലീസ് കമ്മീഷണര്‍ ബി. ദയാനന്ദ പറഞ്ഞു. അറസ്റ്റിലായവരില്‍ അഞ്ച് പേരും 2008 ലെ ബംഗളൂരു സ്ഫോടനക്കേസിലെ മുഖ്യപ്രതി തടിയന്റവിട നസീര്‍ റീക്രൂട്ട് ചെയ്തവരാണെന്ന് പോലീസ് കമ്മീഷണര്‍ പറഞ്ഞു. നസീറിന് ഭീകരവാദ സംഘടനയായ ലഷ്‌കര്‍ ഇ തൊയിബയുമായി അടുത്ത ബന്ധമുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. ജുനൈദ്, സൊഹൈല്‍, ഉമര്‍, മുദാസിര്‍, ജാഹിദ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ നഗരത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും കമ്മീഷണര്‍ പറഞ്ഞു. കൊലപാതകം, പിടിച്ചുപറി തുടങ്ങി വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെ പരപ്പന അഗ്രഹാര ജയിലിലില്‍ വച്ച് തടിയന്റവിട നസീര്‍ ഭീകരപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇവര്‍ നഗരത്തില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്…

    Read More »
Back to top button
error: