Month: July 2023

  • Kerala

    മഞ്ജു വാര്യരെ സിനിമകളിൽ നിന്ന് ഒഴിവാക്കിയത് ദിലീപ്

    കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്ര നടിയാണ്‌ മഞ്ജു വാര്യർ.സ്കൂൾ വിദ്യാഭാസ കാലത്ത് തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകമായിരുന്നു.സാക്ഷ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു മഞ്ജുവിന്റെ അരങ്ങേറ്റം.പിന്നീട് 18-മത്തെ വയസ്സിൽ സല്ലാപം (1996) എന്ന ചലച്ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി. തുടർന്ന് 20-ഓളം മലയാള സിനിമകളിൽ ഒട്ടേറെ നായിക വേഷങ്ങൾ ചെയ്തു. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും, ‘കണ്ണെഴുതി പൊട്ടൂം തൊട്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും മഞ്ജു വാര്യർ സ്വന്തമാക്കി. 1998 ഒക്ടോബർ 20-ന് പ്രശസ്ത്ത നടൻ ദിലീപിനെ വിവാഹം ചെയ്ത മഞ്ജു അഭിനയ രംഗത്ത് നിന്നും പൂർണ്ണമായി വിട്ടു നിന്നു. പക്ഷേ 14 വർഷങ്ങൾക്ക് ശേഷം 2012 ഒക്ടോബർ 24-ന് ‘ഹൌ ഓൾഡ്‌ ആർ യു’ എന്ന ചിത്രത്തിലൂടെ…

    Read More »
  • Kerala

    നടുറോഡിൽ എസ്‌ഐയെ മര്‍ദിച്ച കേസില്‍ ആറ് വിദ്യാർത്ഥികൾ അറസ്റ്റിൽ

    കോഴിക്കോട്:നടുറോഡിൽ എസ്‌ഐയെ മര്‍ദിച്ച കേസില്‍ ആറ് വിദ്യാർത്ഥികൾ അറസ്റ്റിൽ.മര്‍ദിച്ച 32 പേരെ തിരിച്ചറിഞ്ഞതായും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.നിലവിൽ ആറ് വിദ്യാര്‍ഥികളാണ് കസ്റ്റഡിയിലുള്ളത്. വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. ജെഡിടി ആര്‍ട്സ് കോളജിലെ വിദ്യാര്‍ഥികള്‍ കൂട്ടംചേര്‍ന്ന് ചേവായൂര്‍ എസ്‌ഐ ആര്‍.എസ്.വിനയനെ മര്‍ദിക്കുകയായിരുന്നു.പോലീസ് വാഹനം കേടുവരുത്തുകയും ചെയ്തു. എസ്‌ഐയുടെ കൈയ്ക്കാണ് പരിക്ക്. ഒപ്പമുണ്ടായിരുന്നു മറ്റൊരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്.കഴിഞ്ഞ ദിവസം ചെറുവറ്റയിലെ ടര്‍ഫിന് സമീപത്തെ വാടക വീട്ടില്‍നിന്നു കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ ചിലരെ ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസിന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തില്‍ എസ്‌ഐ വിനയൻ ചിലരെ സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാൻ കൊണ്ടുപോയിരുന്നു. ഇതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് മര്‍ദനത്തിലേക്ക് നയിച്ചതെന്നാണ് അറിയുന്നത്.

    Read More »
  • India

    മണിപ്പൂര്‍ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയേണ്ടതില്ല:  കേന്ദ്ര സഹമന്ത്രി വി മുരളീധരൻ 

    ന്യൂഡൽഹി: മണിപ്പൂരിൽ നടക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയേണ്ട വിഷയമല്ലെന്ന്  കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. നരേന്ദ്ര മോദിയുടേതല്ലാത്ത വിഷയത്തില്‍ അദ്ദേഹം മറുപടി പറയണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. രാജ്യത്തെ ക്രമസമാധാന പ്രശ്നത്തില്‍ പാര്‍ലമെന്റില്‍ മറുപടി പറയേണ്ടത് ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായാണെന്നും മുരളീധരൻ പറഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച നടക്കാതിരിക്കാനായിരുന്നു പ്രതിപക്ഷം ഇത്തരത്തില്‍ ഒരു ഉപാധി വച്ചത്. തെറ്റിദ്ധാരണജനകമായ പ്രചാരണം മുന്നോട്ട് കൊണ്ടുപോവുകയാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നതെന്നും വി മുരളീധരൻ ആരോപിച്ചു.

    Read More »
  • India

    കൈലാസപര്‍വതം ഇന്ത്യയില്‍ നിന്നുതന്നെ കാണാൻ സുവര്‍ണാവസരമൊരുങ്ങുന്നു

    ന്യൂഡൽഹി:കൈലാസപര്‍വതം ഇന്ത്യയില്‍ നിന്നുതന്നെ കാണാൻ സുവര്‍ണാവസരമൊരുങ്ങുന്നു.ഹിമവാന്റെ മടിത്തട്ടില്‍ ടിബറ്റിന്റെ തെക്കുപടിഞ്ഞാറായി ഇന്ത്യയുടെ കുമയോണ്‍ അതിര്‍ത്തിയിലാണ് കൈലാസ പര്‍വതം. ഇന്ത്യൻ അതിര്‍ത്തി വഴി ഇവിടെയെത്താനുള്ള റോഡ് നിര്‍മ്മാണം പുരോഗമിക്കുകയാണ്. സെപ്റ്റംബറോടെ തീര്‍ഥാടകര്‍ക്ക് ഈ പാത ഉപയോഗിക്കാനാവും. ഇതോടെ കൈലാസ വ്യൂപോയന്റ് തയ്യാറാവും. പിത്തോറഗഢ് ജില്ലയിലെ നാഭിദാംഗിലെ കെ.എം.വി.എൻ. ഹട്ട്സ് മുതല്‍ ചൈനീസ് അതിര്‍ത്തിയിലെ ലുപുലേഖ് ചുരംവരെയുള്ള റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും സെപ്റ്റംബറില്‍ പൂര്‍ത്തിയാകുമെന്നും ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷൻ അറിയിച്ചു. ഹിമാലയപര്‍വതത്തിന്റെ, ടിബറ്റിലേക്ക് നീണ്ടുകിടക്കുന്ന ഭാഗമാണ് കൈലാസപര്‍വതം. ഡല്‍ഹിയില്‍നിന്ന് 865 കിലോമീറ്റര്‍ അകലെ, സമുദ്രനിരപ്പില്‍നിന്ന് ഏതാണ്ട് 6,690 മീറ്റര്‍ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്. എഷ്യയിലെ നീളം കൂടിയ നദികളായ സത്ലജ്, ബ്രഹ്മപുത്ര, കര്‍ണാലി തുടങ്ങിയവയുടെ ഉത്ഭവസ്ഥാനത്തിനടുത്താണ് കൈലാസപര്‍വതം. ഹിന്ദുമത സങ്കല്‍പത്തില്‍ കൈലാസം ശിവന്റെ വാസസ്ഥാനമാണ്. ബുദ്ധ, ജൈന മതക്കാര്‍ക്കും ഇവിടം ഏറെ പുണ്യകേന്ദ്രമാണ്. ഈ പര്‍വതത്തിന് ചുറ്റും പ്രദക്ഷിണം നടത്തിയാല്‍ പാപമോക്ഷം ലഭിക്കുന്നാണ് ഭക്തരുടെ വിശ്വാസം. എല്ലാവര്‍ഷവും ആയിരക്കണക്കിനു തീര്‍ഥാടകരാണ് കൈലാസത്തിലെത്തുന്നത്.

    Read More »
  • Kerala

    തിരഞ്ഞെടുപ്പ് ആറ് മാസത്തിനുള്ളിൽ; പിൻഗാമി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നുതന്നെ

    കോട്ടയം:മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 53വര്‍ഷം ജനപ്രതിനിധിയായിരുന്ന പുതുപ്പള്ളി മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള ഉപതിരഞ്ഞെടുപ്പ് ആറുമാസത്തിനുള്ളില്‍ നടക്കും. പുതുപ്പള്ളിയിലെ ജനപ്രതിനിധിയുടെ വിയോഗവിവരം നിയമസഭ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനാണ് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്. സര്‍ക്കാരിന് ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധി ശേഷിക്കുന്നുണ്ടെങ്കില്‍ ആറു മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണം. ഒരു വര്‍ഷത്തില്‍ താഴെയാണെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനമെടുക്കാം. എല്‍ഡിഎഫ് സര്‍ക്കാരിന് രണ്ടരവര്‍ഷത്തില്‍ കൂടുതല്‍ കാലാവധി ശേഷിക്കുന്നുണ്ട്.ഉപതിരഞ്ഞെടുപ്പ് അധികം വൈകില്ലെന്നും രാജസ്ഥാൻ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പിനൊപ്പം പുതുപ്പള്ളിയിലെയും നടക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം പുതുപ്പള്ളി മണ്ഡലത്തിലെ ഉമ്മൻ ചാണ്ടിയുടെ പിൻഗാമി അദ്ദേഹത്തിന്റെ കുടുംബത്തില്‍നിന്നുള്ള ആളാകാനാണ് എല്ലാ സാധ്യതയും.ജനപ്രതിനിധികളായ പ്രമുഖ നേതാക്കളുടെ വേര്‍പാടുണ്ടായാല്‍ അവരുടെ കുടുംബത്തില്‍നിന്ന് പിൻഗാമികളെ കണ്ടെത്തുന്നതാണ് ഏറെക്കാലമായി യുഡിഎഫ് പിൻതുടരുന്ന രീതി. ടി.എം.ജേക്കബ് അന്തരിച്ചപ്പോള്‍ മകൻ അനൂപ് ജേക്കബ് പിറവത്തും, ജി.കാര്‍ത്തികേയൻ അന്തരിച്ചപ്പോള്‍ മകൻ കെ.എസ്.ശബരീനാഥൻ ആര്യനാടും, പി.ടി.തോമസ് അന്തരിച്ചപ്പോള്‍ ഭാര്യ ഉമ തോമസ് തൃക്കാക്കരയിലും സ്ഥാനാര്‍ഥിയായി.പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ…

    Read More »
  • India

    മണിപ്പൂരിൽ സ്വാതന്ത്ര്യസമര സേനാനിയുടെ  ഭാര്യയെ വീട്ടില്‍ പൂട്ടിയിട്ട് വീടിന് തീകൊളുത്തിക്കൊന്നു

    ഇംഫാൽ:മണിപ്പൂരിൽ സ്വാതന്ത്ര്യസമര സേനാനിയുടെ  ഭാര്യയെ വീട്ടില്‍ പൂട്ടിയിട്ട് വീടിന് തീകൊളുത്തിക്കൊന്നു. കാക്ചിങ് ജില്ലയിലെ സെരൗ ഗ്രാമത്തിലാണ് സ്വാതന്ത്ര്യസമര സേനാനിയുടെ വൃദ്ധയായ ഭാര്യയെ സായുധസംഘം വീട്ടില്‍ പൂട്ടിയിട്ട് വീടിന് തീകൊളുത്തിക്കൊന്നത്. മേയ് 28ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്. സ്വാതന്ത്ര്യസമര സേനാനി അന്തരിച്ച എസ്. ചുരാചന്ദ് സിങ്ങിന്റെ ഭാര്യ ഇബെടോംബിയെയാണ് (80) ആക്രമികള്‍ നിഷ്ഠുരമായി കൊലപ്പെടുത്തിയത്. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമില്‍നിന്ന് ആദരം ഏറ്റുവാങ്ങിയയാളാണ് ചുരാചന്ദ് സിങ്.

    Read More »
  • Food

    ചിക്കൻ ചില്ലി ഫ്രൈ തയാറാക്കാം

    ചേരുവകള്‍ ചിക്കൻ : 500 ഗ്രാം ഇഞ്ചി: 10 ഗ്രാം വെളുത്തുള്ളി: 10 ഗ്രാം പച്ചമുളക്: 15 ഗ്രാം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 10 gram ഉപ്പ് : ആവിശ്യത്തിന് കശ്മീരി മുളകുപൊടി: 15 ഗ്രാം മഞ്ഞള്‍ പൊടി: 3ഗ്രാം ഗരം മസാല: 10ഗ്രാം മല്ലിപൊടി: 10 ഗ്രാം കുരുമുളക് പൊടി: 10 ഗ്രാം കാപ്‌സിക്കം: 15 ഗ്രാം സവാള: 20ഗ്രാം സണ്‍ഫ്‌ലവര്‍ ഓയില്‍: ഫ്രൈ ചെയ്യാൻ ആവിശ്യത്തിന് ടൊമാറ്റോ കെച്ചപ്പ്: 15 ഗ്രാം മല്ലിഇല: 10 ഗ്രാം കറിവേപ്പില: 2 ഗ്രാം മൈദ: 10 gram തയാറാക്കുന്ന വിധം 1)ചെറിയ പീസ് ചിക്കൻ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍ പൊടി, മൈദ, കശ്മീര്‍ മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്തു മാറിനെറ്റ് ചെയ്തു സണ്‍ഫ്‌ലവര്‍ ഓയിലില്‍ വറുത്തെടുക്കൂക 2)ഫ്രയിങ് പാനില്‍ എണ്ണ ചൂടാക്കി അരിഞ്ഞ ഇഞ്ചിയും, സവാളയും വെളുത്തുള്ളിയും ക്യൂബ് ആയി കട്ട് ചെയ്ത ക്യാപ്സികവും സവാളയും ഇട്ടു വാട്ടി എടുക്കുക…

    Read More »
  • Health

    രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും  മുരിങ്ങക്കയോ ?

    ഈ മുരിങ്ങക്ക ആള് നിസാരക്കാരനല്ല. ഗുണങ്ങളൊക്കെ കേട്ടാല്‍ നിങ്ങള്‍ അത്ഭുതപ്പെട്ട് പോകും. കാല്‍ഷ്യം, അയണ്‍, വിറ്റാമിന്‍ എ, സി, ബി6, ബി1, മാഗനീസ്,സിങ്ക്, സെലേനിയം, മഗ്നിഷ്യം, ഓലിക് ആസിഡ്, എന്നിവയാല്‍ സമ്പന്നമാണ് മുരിങ്ങക്ക. ഇത് നിങ്ങളുടെ ആരോഗ്യത്തെ സ്വാധിനിക്കുന്നത് എങ്ങനെയെന്നറിയു. 1, രക്ത ശുദ്ധിവരുത്താന്‍ എറ്റവും നല്ലതാണ് മുരിങ്ങക്ക. മുരിങ്ങക്ക ജൂസ് കഴിക്കുന്നത് മുഖക്കുരു, കാര, തുടങ്ങിയ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് മികച്ച പരിഹാരമാണ്. 2, എല്ലുകളേയും പല്ലുകളേയും ശക്തിപ്പെടുത്താന്‍ മുരിങ്ങക്ക കഴിക്കുന്നത് നല്ലതാണ്. 3, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ മുരിങ്ങക്കായും മുരിങ്ങ ഇലയും കഴിക്കാം. 4, വിറ്റാമിന്‍ മിനറല്‍സ് എന്നിവയാല്‍ സമ്പന്നമായ മുരിങ്ങക്കായ കഴിക്കുന്നത് ഗര്‍ഭിണികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. പ്രസവസമയത്തെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ സഹായിക്കും. 5, രോഗപ്രതിരോധ ശേഷി കൂട്ടുന്നത് വഴി ആരോഗ്യം വര്‍ധിക്കും. 6, ദഹനപ്രക്രീയ സുഖമമാകുന്നു. 7, ലൈംഗിക ജീവിതം ഉത്തേജിപ്പിക്കാന്‍ മുരിങ്ങക്കായ കഴിക്കുന്നതിലൂടെ സാധിക്കും..

    Read More »
  • Kerala

    കേരള പോലീസിൽ ജോലി നേടാം; അവസാന തീയതി 2023 ഓഗസ്റ്റ്‌ 16

    കേരള പോലീസിൽ ജോലി നേടാം.പോലീസിന്റെ മോട്ടോര്‍ ട്രാൻസ്പോര്‍ട്ട് വിഭാഗം (Motor Transport Wing) മെക്കാനിക്കല്‍ (Mechanic Police Constable) തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. പത്താം ക്ലാസ്സ്‌, NTC യോഗ്യത ഉള്ളവര്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. 31,100-66,800/ശമ്ബള സ്കെയിലില്‍ ആണ് നിയമനം.അപേക്ഷിക്കാനുള്ള പ്രായ പരിധി 18 വയസ്സുമുതല്‍ 26 വയസ്സുവരെയാണ്.അപേക്ഷിക്കാനുള്ള യോഗ്യത എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യമായ പരീക്ഷ പാസായിരിക്കണം.കൂടാതെ മോട്ടോര്‍‍ മെക്കാനിസത്തില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഓഗസ്റ്റ്‌ 16 വരെ.കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.keralapsc.gov.in/Official website

    Read More »
  • Kerala

    പൊന്നാനി – മൈസൂർ സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് എയർ ബസ് 

    05:15AM പൊന്നാനി-മൈസൂർ വഴി: ⬇️ തിരൂർ കോട്ടക്കൽ മലപ്പുറം മഞ്ചേരി അരീക്കോട് താമരശ്ശേരി സുൽത്താൻബത്തേരി ഗുണ്ടൽപേട്ട 03:45PM മൈസൂർ-പൊന്നാനി വഴി:⬇️ ഗുണ്ടൽപേട്ട സുൽത്താൻബത്തേരി കൽപ്പറ്റ കോഴിക്കോട് പരപ്പനങ്ങാടി താനൂർ-തിരൂർ

    Read More »
Back to top button
error: