IndiaNEWS

മണിപ്പൂര്‍ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയേണ്ടതില്ല:  കേന്ദ്ര സഹമന്ത്രി വി മുരളീധരൻ 

ന്യൂഡൽഹി: മണിപ്പൂരിൽ നടക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയേണ്ട വിഷയമല്ലെന്ന്  കേന്ദ്ര സഹമന്ത്രി വി മുരളീധരൻ.

നരേന്ദ്ര മോദിയുടേതല്ലാത്ത വിഷയത്തില്‍ അദ്ദേഹം മറുപടി പറയണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. രാജ്യത്തെ ക്രമസമാധാന പ്രശ്നത്തില്‍ പാര്‍ലമെന്റില്‍ മറുപടി പറയേണ്ടത് ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായാണെന്നും മുരളീധരൻ പറഞ്ഞു.

Signature-ad

മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച നടക്കാതിരിക്കാനായിരുന്നു പ്രതിപക്ഷം ഇത്തരത്തില്‍ ഒരു ഉപാധി വച്ചത്. തെറ്റിദ്ധാരണജനകമായ പ്രചാരണം മുന്നോട്ട് കൊണ്ടുപോവുകയാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നതെന്നും വി മുരളീധരൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: