ഈ മുരിങ്ങക്ക ആള് നിസാരക്കാരനല്ല. ഗുണങ്ങളൊക്കെ കേട്ടാല്‍ നിങ്ങള്‍ അത്ഭുതപ്പെട്ട് പോകും. കാല്‍ഷ്യം, അയണ്‍, വിറ്റാമിന്‍ എ, സി, ബി6, ബി1, മാഗനീസ്,സിങ്ക്, സെലേനിയം, മഗ്നിഷ്യം, ഓലിക് ആസിഡ്, എന്നിവയാല്‍ സമ്പന്നമാണ് മുരിങ്ങക്ക. ഇത് നിങ്ങളുടെ ആരോഗ്യത്തെ സ്വാധിനിക്കുന്നത് എങ്ങനെയെന്നറിയു.
1, രക്ത ശുദ്ധിവരുത്താന്‍ എറ്റവും നല്ലതാണ് മുരിങ്ങക്ക. മുരിങ്ങക്ക ജൂസ് കഴിക്കുന്നത് മുഖക്കുരു, കാര, തുടങ്ങിയ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് മികച്ച പരിഹാരമാണ്.
2, എല്ലുകളേയും പല്ലുകളേയും ശക്തിപ്പെടുത്താന്‍ മുരിങ്ങക്ക കഴിക്കുന്നത് നല്ലതാണ്.
3, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ മുരിങ്ങക്കായും മുരിങ്ങ ഇലയും കഴിക്കാം.
4, വിറ്റാമിന്‍ മിനറല്‍സ് എന്നിവയാല്‍ സമ്പന്നമായ മുരിങ്ങക്കായ കഴിക്കുന്നത് ഗര്‍ഭിണികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. പ്രസവസമയത്തെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ സഹായിക്കും.
5, രോഗപ്രതിരോധ ശേഷി കൂട്ടുന്നത് വഴി ആരോഗ്യം വര്‍ധിക്കും.
6, ദഹനപ്രക്രീയ സുഖമമാകുന്നു.
7, ലൈംഗിക ജീവിതം ഉത്തേജിപ്പിക്കാന്‍ മുരിങ്ങക്കായ കഴിക്കുന്നതിലൂടെ സാധിക്കും..