തുടർന്ന് 20-ഓളം മലയാള സിനിമകളിൽ ഒട്ടേറെ നായിക വേഷങ്ങൾ ചെയ്തു. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും, ‘കണ്ണെഴുതി പൊട്ടൂം തൊട്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും മഞ്ജു വാര്യർ സ്വന്തമാക്കി. 1998 ഒക്ടോബർ 20-ന് പ്രശസ്ത്ത നടൻ ദിലീപിനെ വിവാഹം ചെയ്ത മഞ്ജു അഭിനയ രംഗത്ത് നിന്നും പൂർണ്ണമായി വിട്ടു നിന്നു. പക്ഷേ 14 വർഷങ്ങൾക്ക് ശേഷം 2012 ഒക്ടോബർ 24-ന് ‘ഹൌ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യർ മടങ്ങിയെത്തി.
തുടർന്ന് എന്നും എപ്പോഴും,ജോ ആൻഡ് ദി ബോയ്,കരിങ്കുന്നം സിക്സസ്,കെയർ ഓഫ് സൈറാബാനു,ഉദാഹരണം സുജാത, ഒടിയന്‍, അസുരന്‍,ലൂസിഫര്‍,മരക്കാര്‍– അറബിക്കടലിന്റെ സിംഹം, പ്രതി പൂവൻകോഴി എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
മഞ്ജു വാര്യരോളം ആഘോഷിക്കപ്പെടുന്ന മറ്റൊരു നടി മലയാള സിനിമയിലുണ്ടോ എന്നത് സംശയമാണ്. അത്രയേറെ മലയാളി പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തു പിടിച്ചിരിക്കുന്ന താരമാണ് മഞ്ജു.പിന്നീട് നടൻ ദിലീപിനെ വിവാഹം കഴിച്ചതോടെയാണ് മഞ്ജു അഭിനയത്തില്‍ നിന്ന് മാറിനില്‍ക്കുന്നത്. ആ ബന്ധം വേര്‍പിരിഞ്ഞ ശേഷം 2014 ലാണ് മഞ്ജു മലയാള സിനിമയിലേക്ക് വീണ്ടുമൊരു തിരിച്ചുവരവ് നടത്തുന്നത്.
നീണ്ട പതിനഞ്ചു വര്‍ഷക്കാലം സിനിമകളില്‍ നിന്ന് മാറി നിന്ന മഞ്ജുവിനെ വലിയ ആഘോഷത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണം പോലും താരത്തിന് നല്‍കുന്നത് തിരിച്ചുവരവിലാണ്.കരിയറിലെ നഷ്ടപ്പെട്ട് പോയ വര്‍ഷങ്ങളെക്കുറിച്ച് പരിതപിക്കാതെ സിനിമയും നൃത്തവും യാത്രകളുമൊക്കെയായി ജീവിതം ആസ്വദിക്കുകയാണ് മഞ്ജു ഇപ്പോള്‍.
അതേസമയം സിനിമയില്‍ നിന്ന് മാറി നിന്ന കാലയളവില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ മഞ്ജുവിന് നഷ്ടമായിട്ടുണ്ട്. പെട്ടെന്ന് ഒരുദിവസമാണ് മഞ്ജുവും ദിലീപും വിവാഹിതരാകുന്നത്. വീട്ടുകാരുടെ സമ്മതമില്ലാതിരുന്നതിനാല്‍ എല്ലാം രഹസ്യമായിട്ടായിരുന്നു. ഇതേ തുടര്‍ന്ന് മുൻപ് പറഞ്ഞുറപ്പിച്ച പല സിനിമകളില്‍ നിന്നും മഞ്ജുവിന് പിന്മാറേണ്ടി വന്നു.അതില്‍ ആദ്യത്തേതാണ് മോഹൻലാല്‍ നായകനായ ഉസ്താദ്. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. മഞ്ജു വാര്യര്‍ പിന്മാറിയതോടെ ദിവ്യ ഉണ്ണിക്കാണ് ആ അവസരം ലഭിച്ചത്. മോഹൻലാലിന്റെ സഹോദരിയുടെ വേഷത്തിലാണ് ദിവ്യ ഉണ്ണി എത്തിയത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സിബി മലയില്‍ മഞ്ജുവിന്റെ ഈ പിന്മാറ്റത്തെ കുറിച്ച് സംസാരിച്ചിരുന്നു.ദിലീപ് വിളിച്ചു പറഞ്ഞിട്ടാണ് മഞ്ജുവിനെ ഒഴിവാക്കിയതെന്നായിരുന്നു സിബി പറഞ്ഞത്.
ഇതേപോലെ നിരവധി സിനിമകളിൽ നിന്ന് മഞ്ജുവിനെ ഒഴിവാക്കിയതിന് പിന്നിൽ ദിലീപാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.പിന്നീട് കാവ്യ മാധവനെ വിവാഹം കഴിച്ചെങ്കിലും കാവ്യയേയും സിനിമയിൽ അഭിനയിക്കുന്നതിൽ നിന്നും ദിലീപ് വിലക്കുകയായിരുന്നു.