IndiaNEWS

മണിപ്പൂരിൽ സ്വാതന്ത്ര്യസമര സേനാനിയുടെ  ഭാര്യയെ വീട്ടില്‍ പൂട്ടിയിട്ട് വീടിന് തീകൊളുത്തിക്കൊന്നു

ഇംഫാൽ:മണിപ്പൂരിൽ സ്വാതന്ത്ര്യസമര സേനാനിയുടെ  ഭാര്യയെ വീട്ടില്‍ പൂട്ടിയിട്ട് വീടിന് തീകൊളുത്തിക്കൊന്നു.

കാക്ചിങ് ജില്ലയിലെ സെരൗ ഗ്രാമത്തിലാണ് സ്വാതന്ത്ര്യസമര സേനാനിയുടെ വൃദ്ധയായ ഭാര്യയെ സായുധസംഘം വീട്ടില്‍ പൂട്ടിയിട്ട് വീടിന് തീകൊളുത്തിക്കൊന്നത്. മേയ് 28ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്.

Signature-ad

സ്വാതന്ത്ര്യസമര സേനാനി അന്തരിച്ച എസ്. ചുരാചന്ദ് സിങ്ങിന്റെ ഭാര്യ ഇബെടോംബിയെയാണ് (80) ആക്രമികള്‍ നിഷ്ഠുരമായി കൊലപ്പെടുത്തിയത്. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമില്‍നിന്ന് ആദരം ഏറ്റുവാങ്ങിയയാളാണ് ചുരാചന്ദ് സിങ്.

Back to top button
error: